Sunday, May 24, 2020

ജി മെൻഡ് ഒയൂ കവിതകൾ (പരിഭാഷ.മംഗോളിയ, ജനനം: 1952)



Inner Mongolia Climate and Weather, Weather in Inner Mongolia ...



1 കുതിരക്കാലം

കുതിരക്കാലം തല ചായ്ച്ചു
കുതിരമരീചിക തല ചായ്ച്ചു
കുതിരനീലക്കുന്നുകൾ തല ചായ്ച്ചു

കുതിര തല ചായ്ച്ചു
കുതിരമേച്ചിൽപ്പുറം തല ചായ്ച്ചു
കുതിരക്കല്ലുകൾ തല ചായ്ച്ചു.

കുതിരനീലപ്പുൽമേട് തല ചായ്ച്ചു.
കുതിരപ്പൊടി തല ചായ്ച്ചു
കുതിരക്കാലം തല ചായ്ച്ചു.


2. സ്വർഗ്ഗവും കുരുവികളും.

സ്വർഗ്ഗീയനഗരംപോലെ -
ക്കാൺമതുണ്ടു മരീചിക
നീലപ്പുൽമേട്ടി, ലെൻ പൂർവ -
പിതാക്കൾ വാണിടുന്നിടം

ഏകാന്തം പുൽപ്പരപ്പിന്മേൽ
തൂങ്ങി നിൽക്കുന്ന പക്ഷികൾ
തൂക്കണാം കിളികൾ മാത്ര-
മെന്നെയങ്ങു വിളിക്കയാം

മാനത്തു മൂടൽമഞ്ഞിന്റെ
ഗാഢനീലിമ, പക്ഷികൾ
കുടഞ്ഞു ചിറകും വീശി
വഴികാട്ടി നടക്കയായ്.


3. ഇല

യുവവൃക്ഷങ്ങൾ ശരൽക്കാലത്തില-
യെറിയുന്നൂ താഴേ -
ക്കാഗ്നേയോജ്വലമിലകളിതായെൻ
പദമുദ്രകൾ പോലെ.

No comments:

Post a Comment