വെള്ളം
പി.രാമൻ
പടവിറങ്ങി പടവിറങ്ങി
പടവിറങ്ങി താഴെയെത്തിയാൽ
പറയാനെന്തുണ്ട് വെള്ളമെന്നല്ലാതെ.
ഒരു കുഴിയിൽ മുടിനാരു
കൂടിപ്പിണഞ്ഞു കിടക്കും പോലെ
കണ്ടതായിത്തോന്നീ വെള്ളം.
പടവിറങ്ങിത്താഴത്തെത്തി
പറയുകയും ചെയ്തൂ : വെള്ളം.
അതലയൊലിച്ചു പൊള്ളയായൊ-
രലർച്ചയായിക്കേട്ടു : വെള്ളം
പേടിച്ചു ഞാൻ മുകളിലേക്കു
കേറിപ്പോന്നു.
No comments:
Post a Comment