Sunday, May 24, 2020

മ്യൂസിയത്തിൽ - ദുന്യ മിഹൈൽ (പരിഭാഷ,ഇറാഖ്, അറബിക്, ഇപ്പോൾ യു.എസ്.എ യിൽ)


വാനം തൊടും മട്ടു കൈക-
ളുയർത്തിക്കൊച്ചുദേവത
സുമേരിയൻ ദേവി നില്പൂ
കണ്ണാടിക്കൂട്ടിനുള്ളിലായ്.

രണ്ടാമതും ഞാൻ ചെന്നപ്പോൾ
ഒന്നു കുമ്പിട്ട മാതിരി
കണ്ടൂ ദേവിയെ, ഭൂമിക്കു
നേരേ ചൂണ്ടിയ കൈയ്യുമായ്

മൂന്നാം തവണ കണ്ടപ്പോൾ
കിടപ്പൂ താഴെ വീണവൾ
ഉടലോടു കരങ്ങൾ ചേർ-
ത്തുറങ്ങാൻ വെമ്പിടുംപടി.

കഴിഞ്ഞ കുറി സന്ദർശി-
ച്ചപ്പോളവളൊളിയ്ക്കയോ
രഹസ്യമൊന്ന് മാറിൽ കൈ
പിണച്ചും കൺകൾ പൂട്ടിയും?

No comments:

Post a Comment