Sunday, May 3, 2020

പോകാവഴി - റോബർട് ഫ്രോസ്റ്റ് (പരിഭാഷ)




Robert Frost - Poems, Life & Quotes - Biography


മഞ്ഞച്ച കാട്ടിലിരുപാതകൾ വേർപെടുന്നൂ
ഒന്നിച്ചു രണ്ടിലുമെനിക്കു ചരിയ്ക്ക വയ്യാ,
സഞ്ചാരി ഞാനവിടെനി,ന്നൊരു പാത കാട്ടു -
പൊന്തപ്പടർപ്പിൽ മറയും വരെയുറ്റുനോക്കി.

തൊട്ടപ്പുറത്തെ വഴിയും പഥയോഗ്യമൊപ്പം
പുൽപ്പച്ചയാൽ വഴിനടയ്ക്കു വിളിപ്പുവെന്നെ
ആപ്പാതയേറി നടകൊള്ളുകിലെന്റെ കാൽച്ചോ-
ടേറ്റേറ്റു മെല്ലെയവതേ,ഞ്ഞൊരു പോലെയാവാം.

മൂടിക്കിടക്കുമിലമേൽ പദമുദ്രയേൽക്കാ-
താ രണ്ടു പാതകൾ കിടന്നിതുഷസ്സിലൊപ്പം
ഒന്നാം വഴിക്കിനിയൊരിക്കൽ ചരിച്ചിടാം, ഞാ-
നിങ്ങെത്തുമോ തിരികെയീ വഴി, ശങ്ക പക്ഷേ.

പിന്നീടു കാലമൊരുപാടു കടന്നു പോയി -
യെങ്ങാനുമെത്തി, നെടുവീർപ്പൊടു ചൊല്ലിടും ഞാൻ
കാട്ടിൽ പിരിഞ്ഞ വഴി രണ്ടിൽ നടന്നു തേയാ-
ത്തൊന്നേ വരിച്ചിവ, നതേകി വിഭിന്ന ജന്മം.

No comments:

Post a Comment