മേഘപാളിയിൽ ക്ഷീണ-
ചന്ദ്രൻ കുന്നിനു നേരേ
മ്ലാനമാമൊരു നോട്ട
മയച്ചു കിടക്കുന്നൂ
ആറു പേർക്കിരിക്കുവാ
നൊരുക്കി വെച്ചൂ മേശ,
ആകിലുമിരിപ്പിട -
മൊന്ന് ശൂന്യമായ് കാൺമൂ
ചന്ദ്രൻ കുന്നിനു നേരേ
മ്ലാനമാമൊരു നോട്ട
മയച്ചു കിടക്കുന്നൂ
ആറു പേർക്കിരിക്കുവാ
നൊരുക്കി വെച്ചൂ മേശ,
ആകിലുമിരിപ്പിട -
മൊന്ന് ശൂന്യമായ് കാൺമൂ
എന്റെ ഭർത്താവും ഞാനും
ചങ്ങാതിമാരും പുതു -
വർഷത്തെ വരവേൽക്കാ-
നിങ്ങനെയിരിക്കുമ്പോൾ,
എൻ വിരലുകളെന്തേ
ചോരയാൽ പോലേ മൂടി -
ക്കാണുവാൻ, വിഷം പോലെ
വീഞ്ഞെന്തേ ജ്വലിക്കുവാൻ?
ചങ്ങാതിമാരും പുതു -
വർഷത്തെ വരവേൽക്കാ-
നിങ്ങനെയിരിക്കുമ്പോൾ,
എൻ വിരലുകളെന്തേ
ചോരയാൽ പോലേ മൂടി -
ക്കാണുവാൻ, വിഷം പോലെ
വീഞ്ഞെന്തേ ജ്വലിക്കുവാൻ?
തന്റെ കൈകളിൽ നിറ-
ചഷകമുയർത്തുന്നൂ
നിശ്ചലമാകർഷക-
മാതിഥേയൻ, "നാമെല്ലാം
ശയിക്കുമീ ഭൂമിയ്ക്കായ്,
നമ്മുടെ സ്വന്തം കാട്ടു -
പാതകൾ നിറഞ്ഞൊരീ
ഭൂമിയ്ക്കായ്,കുടിപ്പൂ ഞാൻ "
ചഷകമുയർത്തുന്നൂ
നിശ്ചലമാകർഷക-
മാതിഥേയൻ, "നാമെല്ലാം
ശയിക്കുമീ ഭൂമിയ്ക്കായ്,
നമ്മുടെ സ്വന്തം കാട്ടു -
പാതകൾ നിറഞ്ഞൊരീ
ഭൂമിയ്ക്കായ്,കുടിപ്പൂ ഞാൻ "
ദൈവമേ,യെന്തോർത്താവാം
ആശ്ചര്യപ്പെടുകയായ്
എന്നെ നോക്കിക്കൊണ്ടൊരു
ചങ്ങാതി പൊടുന്നനെ.
''നാമെല്ലാം ജീവിക്കുന്ന -
തിവൾ തൻ പാട്ടിന്നുള്ളിൽ,
ഇവൾ തൻ ഗാനങ്ങൾക്കായ്
കുടിക്കുന്നു ഞാനിപ്പോൾ "
ആശ്ചര്യപ്പെടുകയായ്
എന്നെ നോക്കിക്കൊണ്ടൊരു
ചങ്ങാതി പൊടുന്നനെ.
''നാമെല്ലാം ജീവിക്കുന്ന -
തിവൾ തൻ പാട്ടിന്നുള്ളിൽ,
ഇവൾ തൻ ഗാനങ്ങൾക്കായ്
കുടിക്കുന്നു ഞാനിപ്പോൾ "
എന്റെ ചിന്തകൾക്കെന്നാ-
ലുത്തരം പറയുന്നൂ
മൂന്നാമതൊരാൾ, തിരി-
ച്ചറിയാനാവാത്തൊരാൾ
പുറത്തെയിരുട്ടിലേ-
ക്കിറങ്ങിപ്പോകുന്നൊരാൾ
" കുടിച്ചീടുക നമു-
ക്കൊപ്പമില്ലാത്തോനായി.
- 1923
ലുത്തരം പറയുന്നൂ
മൂന്നാമതൊരാൾ, തിരി-
ച്ചറിയാനാവാത്തൊരാൾ
പുറത്തെയിരുട്ടിലേ-
ക്കിറങ്ങിപ്പോകുന്നൊരാൾ
" കുടിച്ചീടുക നമു-
ക്കൊപ്പമില്ലാത്തോനായി.
- 1923
No comments:
Post a Comment