Monday, May 4, 2020

പുലർച്ചക്കോഴി - പി.രാമൻ




ഈ ചുറ്റുവട്ടത്ത്
എന്നും പുലർച്ചെ
ഉറക്കമുണർന്ന്
ആദ്യത്തെ കൂവൽ കൂവുന്നത്
ഒരേ കോഴി തന്നെയോ?

നീട്ടിക്കൂവാൻ കഴുത്തുയർത്തുന്ന
ആയിരം കോഴികളി-
ലേതു കഴുത്തിൽ നിന്നാണ്
ആദ്യത്തെ കൂവൽ ചലിച്ചു തുടങ്ങുക?

പഞ്ചവാദ്യത്തിന്റെ തുടക്കത്തി-
ലൊന്നിച്ചു മുഴങ്ങുന്ന കൊമ്പുകളി -
ലേതു കൊമ്പിന്റെ കവിളാണ്
ആദ്യം വീർത്തുവരിക?

No comments:

Post a Comment