Tuesday, May 5, 2020

നാടകപ്പിറ്റേന്ന് - പി.രാമൻ


എടോ കവീ
തൻ്റെ കവിത എൻ്റെയോർമ്മയിലില്ല.
എന്നാൽ പുസ്തകത്തിലുണ്ടല്ലോ.
പുസ്തകം അലമാരയിലുണ്ടല്ലോ.

ഞാൻ ചെയ്ത നാടകം
എവിടെപ്പോയെടോ
ഇന്നലെ രാത്രി
ഇതാ ഇവിടെ ഉണ്ടായിരുന്നല്ലോ
അതു ഗംഭീരമായെന്ന് താൻ പറഞ്ഞു
കണ്ടവരെല്ലാം പറഞ്ഞു.
എന്നിട്ടെവിടെപ്പോയ് എൻ്റെ നാടകം
പറയെടോ?

നാടകപ്പിറ്റേന്ന്
സംവിധായകൻ
കലങ്ങി മറിഞ്ഞു.

അച്ചടിക്കപ്പെട്ട
കവിതാ പുസ്തകങ്ങളെയോർത്ത്
ഞാൻ ചൂളി.

No comments:

Post a Comment