Tuesday, May 5, 2020

പുക - പി.രാമൻ

പുക


പുതിയ വീടിന്റെ
ഇതുവരെ പുകയ്ക്കാത്ത
പുകയില്ലാത്തടുപ്പിന്റെ
പുകക്കുഴലിൽനിന്നു
പുറത്തു വന്നു കൊണ്ടേയിരിക്കുന്നു
രണ്ടിരട്ടത്തലച്ചികൾ

കൂടു കൂട്ടാനുള്ള പുറപ്പാടിലാണ്.

അത്ര കാലം
ഈ അടുപ്പു പുകയില്ലെന്ന്
നാമവയ്ക്കുറപ്പുകൊടുത്തിട്ടൊന്നുമില്ലല്ലോ,
ഉണ്ടോ?

No comments:

Post a Comment