അലിഞ്ഞു തീരുമ്പോഴത്തെ
മിന്നൽപ്പിണരുകൾ
പി.രാമൻ
മിന്നൽപ്പിണരുകൾ
പി.രാമൻ
അക്കിത്തം പല തരത്തിൽ പെട്ട കവിതകൾ രചിച്ചിട്ടുണ്ട്. തനിക്കു ബോധ്യമുള്ള ചില ആശയങ്ങൾ പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കുന്ന തരം കവിതകൾക്കാണ് പൊതു സ്വീകാര്യത കൂടുതൽ കിട്ടിയിട്ടുള്ളത്. അത്തരം കവിതകളുടെ പേരിലാണ് അദ്ദേഹം ഏറെ ചർച്ച ചെയ്യപ്പെട്ടതും വിമർശിക്കപ്പെട്ടതും.'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' ഈ വിഭാഗത്തിൽ പെടുന്ന ഒരു കവിതയാണ്.അതു പോലെ, ഫ്യൂഡൽ കാലത്തു നിന്ന് പുതു ജനാധിപത്യ കാലത്തേക്കെത്തുമ്പോഴുള്ള ആകുലതകൾ ആവിഷ്കരിക്കുന്ന കവിതകളുടെ ഒരു ഗണവുമുണ്ട്. ഉദാഹരണത്തിന് 'ഡോലി' എന്ന ചെറു കവിത നോക്കുക. മനയ്ക്കൽ പണ്ടൊരു ഡോലിയുണ്ടായിരുന്നു. ആഢ്യത്വത്തിന്റെ ചിഹ്നം. കാലം മാറിയിട്ടും ഭൂമി പോയിട്ടും മന പൊളിച്ചു ചെറുവീടാക്കിയിട്ടും ഇന്നും ഡോലി അവിടെത്തന്നെയുണ്ട്. ബന്തുദിവസം രോഗം മൂർച്ഛിക്കുമ്പോൾ രോഗിയെ എടുത്തു കൊണ്ടുപോകാൻ അതു പ്രയോജനപ്പെട്ടേക്കും.
എന്നാൽ ഈ രണ്ടു വിഭാഗം കവിതകളുടെ പേരിലല്ല ഞാൻ അക്കിത്തത്തെ ആദരിക്കുന്നത്.ആലോചിച്ചുറപ്പിക്കാതെ,ബോധോദയത്തിന്റെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ മുഴുവൻ വെളിച്ചത്തിലാറാടിക്കുന്ന ഒരു കൂട്ടം കവിതകൾ ഈ കവിയ്ക്കുണ്ട്. മുൻ നിശ്ചയങ്ങളെ അട്ടിമറിയ്ക്കുന്ന വെളിപാടുകളാണവ. തന്നെക്കുറിച്ചുള്ള ധാരണകളാണ് മുൻ നിശ്ചയങ്ങളുടെ അടിസ്ഥാനം.തന്നെ മറക്കുന്നിടത്തു നിന്നാണ് അതട്ടിമറിഞ്ഞു തുടങ്ങുന്നത്.ആ തുടക്കത്തെപ്പറ്റി കവി ഇങ്ങനെ എഴുതുന്നു.
"ഇന്നലെപ്പാതിരാവിൽ ചിന്നിയ പൂനിലാവിൽ
എന്നെയും മറന്നു ഞാനലിഞ്ഞു നിൽക്കേ "
(പരമ ദുഃഖം)
എന്നെയും മറന്നു ഞാനലിഞ്ഞു നിൽക്കേ "
(പരമ ദുഃഖം)
സ്വയം മറക്കുന്നതോടെ മാത്രം അലിയാൻ തുടങ്ങുന്ന കടുപ്പമാണ് മനുഷ്യ സ്വത്വം എന്ന് അക്കിത്തം ഓർമ്മിപ്പിക്കുന്നു. ഈ അലിയൽ ബോധ മനസ്സ് മുൻ നിശ്ചയിച്ച അലിവോ നിരുപാധികമാം സ്നേഹമോ അല്ല. അങ്ങനെ അലിഞ്ഞു നിൽക്കേ അനുഭവിക്കുന്ന അകാരണമായ പരമ ദുഃഖത്തിൽ താനും പ്രപഞ്ചവും ലയിച്ചു ചേരുന്നു. അലിഞ്ഞു തീരലിൽ നിന്നാരംഭിക്കുന്ന അകാരണമായ നിലവിളിയുടെ ആനന്ദമാണ് അക്കിത്തത്തിന്റെ മികച്ച കവിതകൾ എന്നെ അനുഭവിപ്പിക്കുന്നത്
അലിഞ്ഞില്ലാതാകലിന്റെ ഈ അഴക് മനുഷ്യന്റെ തുച്ഛതയുടെ അഴകായി കവി തിരിച്ചറിയുന്നുണ്ട്. തുച്ഛതയുടെ സൗന്ദര്യവും അതിലൂടെത്തിച്ചേരാവുന്ന ആനന്ദ ശൃംഗവും അക്കിത്തത്തിന്റെ പ്രധാന പ്രമേയമാണ്.
അലിഞ്ഞില്ലാതാകലിന്റെ ഈ അഴക് മനുഷ്യന്റെ തുച്ഛതയുടെ അഴകായി കവി തിരിച്ചറിയുന്നുണ്ട്. തുച്ഛതയുടെ സൗന്ദര്യവും അതിലൂടെത്തിച്ചേരാവുന്ന ആനന്ദ ശൃംഗവും അക്കിത്തത്തിന്റെ പ്രധാന പ്രമേയമാണ്.
"വജ്രം തുളച്ചിരിക്കുന്ന
രത്നങ്ങൾക്കുള്ളിലൂടവേ
കടന്നു പോന്നൂ ഭാഗ്യത്താൽ
വെറും നൂലായിരുന്നു ഞാൻ "
രത്നങ്ങൾക്കുള്ളിലൂടവേ
കടന്നു പോന്നൂ ഭാഗ്യത്താൽ
വെറും നൂലായിരുന്നു ഞാൻ "
എന്ന വിനയം കേവല വിനയമോ നയമോ അല്ല, മറിച്ച് കാളിദാസ കവിതയുടെ സൗന്ദര്യത്തിൽ അലിഞ്ഞു തീരുന്നിടത്തെ സ്വന്തം തുച്ഛതയുടെ സൂചകമാണ്.
തുച്ഛതയുടെ സൗന്ദര്യം അത്യുജ്വലമായി ആവിഷ്കരിച്ച ഒരു കവിതയാണ് ആണ്ടമുള പൊട്ടൽ.ഓണക്കാലത്ത് കുന്നുംപുറത്തു കളിക്കേ കൂട്ടുകാർ പാടിയ ഒരു തമാശപ്പാട്ടിൽ ഗൗരവത്തോടെ കുടുങ്ങിപ്പോയ കുട്ടിയാണ് ഇതിലെ കഥാപാത്രം. ആണ്ടമുളയുടെ മോളിൽ കേറി തറ്റത്ത് ആവണപ്പലക ഇട്ടിരുന്ന് ഉള്ളം കയ്യിൽ കട്ടുറുമ്പിനെ ഇറുക്കിപ്പിടിച്ച് തെക്കോട്ടു നോക്കിയാൽ പാതാളത്തിൽ നിന്നും മഹാബലി വരുന്ന കാഴ്ച കാണാം എന്നു കളിയായിപ്പാടുന്ന ഒരു പാട്ടാണത്. അതിൽ വീണുപോയ കുട്ടി കൂട്ടുകാരൊഴിഞ്ഞ നേരത്ത് കുന്നിൻ മോളിലെ മുളങ്കാട്ടിൽ ഒറ്റക്കു വലിഞ്ഞു കേറുകയാണ്. പാതാളത്തിൽ നിന്നു കേറി വരുന്ന മഹാബലിയെ കാണലാണു ലക്ഷ്യം. മഹാബലിയെ കാണാതെ, പട്ടിലിൻ മുള്ളു തട്ടി മുറിഞ്ഞു ചോരയൊലിപ്പിച്ചു വരുന്ന കുട്ടിയെ കൂട്ടുകാരെല്ലാം കളിയാക്കി.അപമാനിതനായി വീട്ടിൽ തിരിച്ചെത്തിയ കുട്ടിയെ മനസ്സിലാക്കാൻ ആർക്കും കഴിയുന്നില്ല. അമ്മ പോലും ചോദിക്കുന്നു, ആരോട് തമ്മിൽ തല്ലുകൂടിയാണ് വന്നത് എന്ന്. എന്നാൽ അന്നു മനസ്സിലുറച്ച ലക്ഷ്യം മുതിർന്നിട്ടും വിട്ടു പോയില്ല.മാഹാബലിയെ കാണണം. നാടും നഗരവും ചുറ്റി പല പല ജീവിതാനുഭവങ്ങളിലൂടലഞ്ഞു വിയർത്ത അവന്റെ വേർപ്പാറ്റാൻ ഇളകി മറിയുന്ന പുസ്തകത്താളുകൾക്കും കഴിഞ്ഞില്ല. ലക്ഷ്യത്തിലെത്തിയേ ആ ദാഹമടങ്ങൂ. ഒടുവിൽ അതടങ്ങി. അവൻ നേരിൽ കാണുക തന്നെ ചെയ്തു, മഹാബലിയെ. അദ്ദേഹം പറഞ്ഞു, ഞാൻ വരുന്നതു മറ്റെവിടെ നിന്നുമല്ല, നിന്റെയുള്ളിൽ നിന്നു തന്നെ.ഇപ്പോൾ, ആ പഴയ കുട്ടിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ. കുന്നിൻ പുറത്തു കളിച്ചു നടന്ന ആ പഴയ കൂട്ടുകാരെ ഒന്നു കാണണം. ഞാൻ മഹാബലിയെ കണ്ടു എന്നു വീമ്പിളക്കാനല്ല. വെറുതെ ഒന്നു സ്നേഹത്തോടെ കെട്ടിപ്പുണരാൻ. ഹേ ഭൂമി, നിന്ദനീയമായി ഒന്നും നിന്നിൽ ഇല്ല എന്ന വിവേകത്തിന്റെ തെളിച്ചത്തിൽ അലിഞ്ഞില്ലാതായവന്റെ സ്നേഹമാണ് പഴയ കൂട്ടുകാരെ മുകരാൻ ഓടിയണയുന്നത്.ഒരസംബന്ധഗാനത്തിന്റെ തുച്ഛതയുടെ അഴകിൽ നിന്ന് മനുഷ്യന്റെ തന്നെ തുച്ഛതയുടെ അഴകിലേക്കുള്ള അലിഞ്ഞു തീരലാകുന്നു ഇക്കവിതയുടെ മഹത്വം.
ഒരു പാട്ടാണ് പെട്ടെന്ന് എല്ലാം ആളിക്കത്തിച്ചത്.പൊടുന്നനെ ഉണർന്ന ഒരു ജിജ്ഞാസയാണ് കുഞ്ഞൻ ഉണ്ണിയെ ഡ്രൈവർക്കുളന്തൈയാക്കിയത്. റെയിൽവേ സ്റ്റേഷൻ കാണാൻ വന്ന ഉണ്ണി തീവണ്ടിയെഞ്ചിനിൽ കേറി സ്റ്റാർട്ടാക്കിയങ്ങു പോകയാണ്.('ഡ്രൈവർ കുളന്തൈ')അറുപതു കൊല്ലമായി അറിയാതെ പോയ, മുക്കറ്റിപ്പൂവിന് അഞ്ചിതളുണ്ടെന്ന ലളിത സത്യം ഇതാ ഇപ്പൊഴാണറിഞ്ഞത്.( 'അടുത്തൂൺ')ഇങ്ങനെ അലിയാൻ, അറിയാൻ, തിരിച്ചറിയാൻ നിമിത്തമാകുന്ന ഒരു ഞൊടി നേരത്തിന്റെ മിന്നൽ പ്രഭ നിത്യജീവിതാനുഭവങ്ങളുടെ പച്ചച്ച പ്രതലത്തിൽ നിന്നുമാണ് ആളിയുയരുന്നത്.
പെട്ടെന്നു കേട്ട ചോദ്യങ്ങളും പെട്ടെന്നു പറയുന്ന മറുപടികളും പെട്ടെന്നുള്ള തോന്നിച്ചകളും തള്ളിയെത്തിക്കുന്ന ഔന്നത്യങ്ങൾ അക്കിത്തം കവിതയിൽ ധാരാളം.കുട്ടിക്കാലത്ത് ഉച്ചനേരങ്ങളിൽ വീട്ടിൽ വന്നിരുന്ന മൺപാത്രക്കച്ചവടക്കാരൻ കച്ചവടം കഴിഞ്ഞു കൊട്ട തലയിൽ വെച്ചു പോകാൻ നേരത്ത് കുട്ടിയോടു പറയുന്ന ഒരു മറുപടിയുണ്ട് 'ആനച്ചിറകിൽ' എന്ന കവിതയിൽ.
പെട്ടെന്നു കേട്ട ചോദ്യങ്ങളും പെട്ടെന്നു പറയുന്ന മറുപടികളും പെട്ടെന്നുള്ള തോന്നിച്ചകളും തള്ളിയെത്തിക്കുന്ന ഔന്നത്യങ്ങൾ അക്കിത്തം കവിതയിൽ ധാരാളം.കുട്ടിക്കാലത്ത് ഉച്ചനേരങ്ങളിൽ വീട്ടിൽ വന്നിരുന്ന മൺപാത്രക്കച്ചവടക്കാരൻ കച്ചവടം കഴിഞ്ഞു കൊട്ട തലയിൽ വെച്ചു പോകാൻ നേരത്ത് കുട്ടിയോടു പറയുന്ന ഒരു മറുപടിയുണ്ട് 'ആനച്ചിറകിൽ' എന്ന കവിതയിൽ.
ചിറകുളെളാരു കൊമ്പനാനയു-
ണ്ടിക്കുറി കയ്യിൽ, തരുവാൻ മറന്നു പോയി.
ചരടിട്ടൊരു ചാടി,ലീമനക്കൽ
ചുരമാന്തട്ടെ,വരാമടുത്ത മാസം
ണ്ടിക്കുറി കയ്യിൽ, തരുവാൻ മറന്നു പോയി.
ചരടിട്ടൊരു ചാടി,ലീമനക്കൽ
ചുരമാന്തട്ടെ,വരാമടുത്ത മാസം
ഭാവനയുടെ പ്രലോഭനം കുട്ടിക്കു വാഗ്ദാനം ചെയ്താണ് അയാൾ കൊട്ടയുമേന്തി പോകുന്നത്. കളിവാക്കെല്ലാം കാര്യമായെടുക്കുന്നവനാണ് അക്കിത്തം കവിതയിലെ കുട്ടി.ആ കാര്യഗൗരവത്തിൽ പെട്ട് ഒലിച്ചുപോകുന്നവനുമാണ്.
'ആനച്ചിറകിൽ' എന്ന കവിത ഇവിടെ അവസാനിക്കുകയാണെങ്കിലും ചിറകൃള്ള കൊമ്പന്റെ പിറകേ കുട്ടിയുടെ ഭാവന കുതിക്കുക തന്നെ ചെയ്യും.ഇവിടെ കുട്ടിയോടാണു കലംകാരൻ ഇങ്ങനെ പറയുന്നതെങ്കിൽ, 'തൊള്ളേക്കണ്ണൻ' എന്ന കവിതയിൽ വർണ്ണാലങ്കാരച്ചുമടേറ്റി കണ്ണും മുഖവും മൂടി ചിലമ്പണിക്കാലടി വെച്ചു വരുന്ന പൂതൻ ഒന്നേ രണ്ടേ മൂന്നേ നാലേ അഞ്ചേ ആറേ ഏഴേ എന്നെണ്ണിയിരിക്കുന്ന വൃദ്ധനോടാണു പൊടുന്നനെ പറയുന്നത്:
കൊറ്റിനു വേണ്ടിച്ചുറ്റി നടപ്പൂ
ഞാനൊരു തൊളേളക്കണ്ണൻ
കൊറ്റിനു വേണ്ടിച്ചുറ്റി നടപ്പൂ
ഞാനൊരു തൊളേളക്കണ്ണൻ
പെട്ടെന്നു കേട്ട ആ തൊള്ളേക്കണ്ണൻ എന്ന വാക്കിന്റെ പിന്നാലെ പോവുകയാണ് പൂതന്റെ പിറകേ കുട്ടിയെന്നതു പോലെ പെട്ടെന്നു ചിന്താധീനനായിപ്പോയ കവിതയിലെ വൃദ്ധനും കവിതയ്ക്കു പുറത്തുള്ള വായനക്കാരനും.മൂക്കിൻ തുമ്പിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു സൗരഭത്തിന്റെ ഓർമ്മ, വീടുവീടാന്തരം ആ സൗരഭ്യം കൊണ്ടു നടന്നു വിറ്റു ജീവിച്ച ഒരു മനുഷ്യനിലേക്കു നീളുന്നു.
അവന്റെ വിധിയൊത്തവനെങ്ങിപ്പോൾ
അലഞ്ഞു തിരിയുവതാവോ?
മായുന്നില്ലീ വായുവിൽ നിന്നാ
മാദക മോഹനനൃത്തം.('സൗരഭ സ്മരണ')
അവന്റെ വിധിയൊത്തവനെങ്ങിപ്പോൾ
അലഞ്ഞു തിരിയുവതാവോ?
മായുന്നില്ലീ വായുവിൽ നിന്നാ
മാദക മോഹനനൃത്തം.('സൗരഭ സ്മരണ')
വേനലിന്റെ കാഠിന്യത്തിൽ ഉഷ്ണം താങ്ങാനാവാതെ നിൽക്കുന്ന കവുങ്ങുകൾക്കു വെള്ളം തേകുമ്പോൾ ചൂടിളം കാറ്റിൽ പൊഴിഞ്ഞു വീണ പഴുക്കടയ്ക്ക ഉള്ളം കയ്യിലെടുക്കെ, അതു പറയുകയായി:
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട -
യന്തരാത്മാവിനോടോതി:
നിർത്തരുതുണ്ണീ, മുറുക്കു നീ,നിർത്തിയാൽ
ദഗ്ദ്ധമായ്ത്തീരുമെൻ വംശം
ഒരു ജീവ വംശത്തിന്റെ നിലനിൽപ്പു മുഴുവൻ മുറുക്കുക എന്ന ക്രിയയിലേക്ക് പൊടുന്നനെ സംഗ്രഹിച്ചു വച്ച വാക്കുകളുടെ മിന്നലിൽ തിളങ്ങുന്ന മാനങ്ങളാണ് ഇക്കവിത വായനക്കാരിലേക്കു നീട്ടി നീട്ടി ബാക്കി നിർത്തുന്നത്.('പഴുക്ക പറഞ്ഞത് ')
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട -
യന്തരാത്മാവിനോടോതി:
നിർത്തരുതുണ്ണീ, മുറുക്കു നീ,നിർത്തിയാൽ
ദഗ്ദ്ധമായ്ത്തീരുമെൻ വംശം
ഒരു ജീവ വംശത്തിന്റെ നിലനിൽപ്പു മുഴുവൻ മുറുക്കുക എന്ന ക്രിയയിലേക്ക് പൊടുന്നനെ സംഗ്രഹിച്ചു വച്ച വാക്കുകളുടെ മിന്നലിൽ തിളങ്ങുന്ന മാനങ്ങളാണ് ഇക്കവിത വായനക്കാരിലേക്കു നീട്ടി നീട്ടി ബാക്കി നിർത്തുന്നത്.('പഴുക്ക പറഞ്ഞത് ')
ഇടശ്ശേരിക്കെന്നതു പോലെ അക്കിത്തത്തിനുമുണ്ട് 'അന്തിത്തിരി' എന്നൊരു കവിത. സന്ധ്യയായിട്ടും മുല്ലത്തറയിൽ അന്തിത്തിരി വെക്കാതെ പൂവിറുത്തു നിൽക്കുന്ന തങ്കമ്മയാണ് ഇതിലെ കഥാപാത്രം. മുത്തശ്ശി വഴക്കു തുടങ്ങിയിട്ടുണ്ട്. ഇനി എത്ര മണിക്കൂർ ശകാരവും ഉപദേശവും കേൾക്കേണ്ടി വരുമെന്നു ബേജാറായി, കയ്യിൽ അപ്പോൾ കോർത്ത മുല്ലമാലയുമായി ഇറയത്തു കേറുന്ന തങ്കമ്മ നേരെ ചെന്നുപെടുന്നത് മുത്തശ്ശിയുടെ മുന്നിൽ. ശകാരിക്കാൻ വന്ന മുത്തശ്ശിയെ, അപ്പോൾ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധത്തണുപ്പ് പെട്ടെന്നു കീഴടക്കുകയാണ്.
നിശ്ശബ്ദതയിൽ കത്തും പരിമള -
നിർഭര ദിവ്യമുഹൂർത്തത്തെ
നാസ വിടർത്തിപ്പാനം ചെയ്താ
ഭാസുര ഹൃദയം വിടരുമ്പോൾ
പെട്ടെന്നെന്നെ ശ്ശീതളമാം ര-
ണ്ടസ്ഥികൾ തൻ വിറ പുൽകുന്നു.
നിശ്ശബ്ദതയിൽ കത്തും പരിമള -
നിർഭര ദിവ്യമുഹൂർത്തത്തെ
നാസ വിടർത്തിപ്പാനം ചെയ്താ
ഭാസുര ഹൃദയം വിടരുമ്പോൾ
പെട്ടെന്നെന്നെ ശ്ശീതളമാം ര-
ണ്ടസ്ഥികൾ തൻ വിറ പുൽകുന്നു.
ആത്മാവിന്റെ വാട്ടമകറ്റുന്ന ഈ മണം എന്നും നിലനിൽക്കാനാണ് അന്തിത്തിരി വെയ്ക്കുന്നത് എന്നു പ്രസാദിക്കുകയാണ് പെട്ടെന്നു മുത്തശ്ശി.ആ പെൺകുട്ടി ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി. അവളുടെ കയ്യിലെ മുല്ലപ്പൂന്തണുപ്പ് മുത്തശ്ശിയെ കീഴടക്കുക തന്നെ ചെയ്തു. ആ മറുപടി കേൾക്കേ അവളുടെ മനസ്സിലുദിച്ച മിന്നൽപ്പിണരുകൊണ്ട് അന്തിത്തിരി വെച്ചാണ് ഈ കവിത അവസാനിക്കുന്നത്. കൺമിഴിക്കുന്ന നൈമിഷികയുടെ ഇത്തിരിപ്പൂക്കളിൽ നിന്ന് പെട്ടെന്നുയരുന്ന കുളിർ മിന്നൽപ്പിണരുകൾ കാണിച്ചുതരുന്ന പ്രപഞ്ച ദർശനമാണ് എന്നെ സംബന്ധിച്ചിടത്തോളം അക്കിത്തം കവിതയുടെ കാതൽ.
No comments:
Post a Comment