Thursday, May 7, 2020

വിളവ് - പി.രാമൻ

Amorphophallus paeoniifolius - Wikipedia

പ്ലാവിൻ കൊമ്പിൽ
തൂങ്ങി നിൽക്കുന്ന
മൂത്ത ചക്കപ്പുറത്തു
കെട്ടിപ്പിടിച്ചു ചുരുണ്ടുറങ്ങുന്നു
ഒരണ്ണാൻ
പകൽ മുഴുവൻ.

താൻ നട്ടുണ്ടാക്കിയ
വട്ടമൊത്തൊരു ചേനക്കു മേൽ
ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്നു
വിളവെടുക്കും മുമ്പു
മരിച്ചു പോയ കർഷകൻ
മണ്ണിനടിയിൽ 
രാവും പകലും.

ചക്ക ഇടാറായ്
ചേന പറിക്കാറായ്
രണ്ടു പേരും
എഴുന്നേറ്റു
മാറിക്കിടക്കൂ
വള്ളിമേൽ തൂങ്ങുന്ന കുമ്പളപ്പുറത്തേക്കോ
വലിയൊരു കാവുത്തിൻ മേലേക്കോ.

3 comments:

  1. രാമ..രണ്ടു പേരും മാറി കിടക്കൂ എന്ന് എല്ലാം നല്ല രസം ആയി..
    മരിച്ച കർഷകൻ വളരെ വേദനിപ്പിക്കും.ഒരു രാഷ്ട്രീയ ബിം ബവും

    ReplyDelete
  2. സന്തോഷം ഗിരിജേച്ചി

    ReplyDelete