ആഹ്,ഒരല്പംകൂടി മേലെ, ഒരല്പംകൂടി താഴെ
ഇടത്തോട്ടൊരല്പം, ഒരല്പം വലത്തോട്ട്
ഇണചേരലല്ലിത്, ആണികളടിക്കൽ
ഓഹ്, ഒരല്പംകൂടി വേഗം, ഒരല്പംകൂടി മെല്ലെ
ഒരല്പം അയഞ്ഞ്, ഒരല്പം മുറുകി
ഇണചേരലല്ലിത്, സന്മാർഗ്ഗ പാഠം
നിങ്ങളുടെ ഷൂസിന്റെ ലേസു കെട്ടൽ
ഊഹ്, ഒരല്പം കൂടുതൽ, ഒരല്പം കുറഞ്ഞ്
ഒരല്പംകൂടി ലഘുവായ്, ഒരല്പംകൂടി കനത്തിൽ
ഇണചേരലല്ലിത്, ഉഴിച്ചിൽക്കവിതാരചന
നിങ്ങളുടെ മുടി കഴുകൽ, കാൽ കഴുകൽ
സുഖകരമാക്കാത്തതെന്തൊരല്പം കൂടി
ഹ്ഹ്, അല്പം കൂടി സുഖകരമാക്കിത്തരൂ
ഒരല്പംകൂടി മൃദുവായ്,അല്പംകൂടി പരുക്കനായ്
അല്പംകൂടി ബുദ്ധിപരമായ്,അല്പംകൂടി ജനകീയമായ്
അല്പം കൂടി സുഖകരമാക്കാത്തതെന്ത്?
******
യിൻ ലിച്വാൻ - ചൈനീസ് എഴുത്തുകാരി. 2000-2010 കാലത്ത് ചൈനയിലുണ്ടായ ലോവർ ബോഡി കവിതാധാരയിലെ പ്രധാന എഴുത്തുകാരി. 1973-ൽ ജനിച്ചു.
No comments:
Post a Comment