Friday, May 8, 2020

കുഞ്ഞ് - പി.രാമൻ

Parent and child cats(画像あり) | 猫, ねこ, 可愛い




തള്ളപ്പൂച്ച കുഞ്ഞിനെ
വാലിളക്കിക്കളിപ്പിക്കും പോലെ
നഗരം
പുതുതായിപ്പണിക്കെത്തിയ എന്നെ
ഊടുവഴികൾ
ഇളക്കിക്കാട്ടി
കളിപ്പിച്ചു കൊണ്ടിരുന്നു.

ഇതിലേ പോയാൽ അതിലേ...
അതിലേ പോയാൽ ഇതിലേ...

വഴി തെറ്റി.
സാരമില്ല.
ഞാനീ നഗരത്തിൻ്റെ സ്വന്തം കുഞ്ഞായി.

1 comment: