Wednesday, May 6, 2020

വിജയമാണേറ്റവും മധുരം - എമിലി ഡിക്കിൻസൺ (പരിഭാഷ)






വിജയമാണേറ്റവും മധുരമെന്നെണ്ണുവോർ
ഒരുനാളും വിജയിച്ചിടാത്തോർ
കഠിനമാമാവശ്യമുണ്ടെങ്കിലേയിറ്റു -
മധുകണത്തിൻ മൂല്യമറിയൂ

പാറും പതാകയുമേന്തി നിൽക്കുന്നൊരീ
ചോപ്പണി സൈന്യത്തിലാർക്കും
ആവില്ല നിർവചിക്കാൻ വിജയത്തിനെ-
യത്ര മേൽ സുവ്യക്തമായി.

തോറ്റ പടയാളി മൃതി കാത്തു കിടക്കവേ
കൊട്ടിയടച്ചൊരാ കാതിൽ
വ്യക്തമണയുന്നു കൊടുനോവേകി ദൂരത്തു
നിന്നു വിജയോന്മത്തനൃത്തം.

2 comments: