Monday, May 11, 2020

ഒരു ബുഷ്മെൻ നാടോടി ഗാനം (പരിഭാഷ, തെന്നാഫ്രിക്ക )





നാം മരിക്കുന്ന നാളിൽ
കാറ്റു താഴേക്കു പോരും
നമ്മുടെ കാല്പാടുകൾ
പാടേയെടുത്തു മാറ്റാൻ.

മണ്ണിൽ നടന്നു നമ്മൾ
പിന്നാലെ വിട്ടു പോകും
കാല്പാടുകൾ മുഴുവൻ
കാറ്റു മൂടും പൊടിയാൽ.

അല്ലെങ്കിൽ ജീവനോടേ
നമ്മളുണ്ടെന്നു തോന്നും
ആകയാൽ കാറ്റിറങ്ങി -
ക്കാല്പാടു കൊണ്ടു പോകും.

നാം മരിക്കുന്ന നാളിൽ
കാറ്റു താഴേക്കു പോരും
നമ്മുടെ കാല്പാടുകൾ
പാടേയെടുത്തു മാറ്റാൻ

No comments:

Post a Comment