മേശപ്പുറത്തു നിറയെ
റൊട്ടി.
വീട്ടിൽ ചുട്ടത്,
ബ്രൗൺ നിറത്തിൽ.
ചുറ്റുമിരിക്കും നമ്മൾ
പത്താത്മാക്കൾ
ഇന്ന്
പത്താത്മാക്കൾ.
അമ്മേ റൊട്ടി മുറിയ്ക്കൂ
മുറിയ്ക്കു അമ്മേ.
ആങ്കുട്ടികൾ പെങ്കുട്ടികളെല്ലാരും
വേഗം തിന്നട്ടെ
ഓരോ കഷണം റൊട്ടി.
മുറിയ്ക്കാൻ വൈകല്ലേ,
പറയുന്നു, നമ്മുടെ കണ്ണുകൾ.
ഇപ്പൊഴും തീ തുടിയ്ക്കും
ഏറ്റം ബ്രൗൺ നിറമുള്ള ഭാഗം
എനിക്കു തരണേ!
എനിക്കു തരണേ!
മുറി മുറി, യമ്മേ, വേഗം
തിന്നൂ ചെറിയൊരു കഷണം
No comments:
Post a Comment