1.
ഐസ്ക്രീം വണ്ടി.
ഐസ്ക്രീം വണ്ടി.
സൈക്കിൾ വാൻ ചവുട്ടി അയാൾ വന്നു.
സൈക്കിളിന്റെ പിന്നിലൊരു ചതുരപ്പെട്ടി
'ഐസ് ക്രീ........ ഈം' 'ഐസ് ക്രീ..... ഈം'
എന്ന വിളി കൊണ്ട് ഉച്ചതിരിഞ്ഞ നേരം
കീറിപ്പിളർന്ന്
മുടുക്കിലൂടെ അയാൾ വന്നു.
രണ്ടു കോരികയായ് ഉച്ച രണ്ടിടത്തേക്കു പതിച്ചു.
അയാളുടെ പെട്ടിയിൽ നിന്നു ശിരസ്സുയർത്തി
മഞ്ഞുമൂടിയ ഒരു കൂറ്റൻ പർവതം
നഗരമധ്യത്തിൽ നിന്നു.....
സൈക്കിളിന്റെ പിന്നിലൊരു ചതുരപ്പെട്ടി
'ഐസ് ക്രീ........ ഈം' 'ഐസ് ക്രീ..... ഈം'
എന്ന വിളി കൊണ്ട് ഉച്ചതിരിഞ്ഞ നേരം
കീറിപ്പിളർന്ന്
മുടുക്കിലൂടെ അയാൾ വന്നു.
രണ്ടു കോരികയായ് ഉച്ച രണ്ടിടത്തേക്കു പതിച്ചു.
അയാളുടെ പെട്ടിയിൽ നിന്നു ശിരസ്സുയർത്തി
മഞ്ഞുമൂടിയ ഒരു കൂറ്റൻ പർവതം
നഗരമധ്യത്തിൽ നിന്നു.....
ഓ,അയാളാണ് തന്റെ ചെറുവിരലിന്മേൽ
പർവതമുയർത്തിപ്പിടിച്ചു നിൽക്കുന്ന മനുഷ്യൻ!
പർവതമുയർത്തിപ്പിടിച്ചു നിൽക്കുന്ന മനുഷ്യൻ!
2
പാപം
അമ്മയെക്കുറിച്ച് ഒരിക്കൽ കേട്ട അപവാദം
നിഴലുപോലെയാണ്, വിട്ടു പോകില്ല നിങ്ങളെ.
എനിക്കു പത്തു വയസ്സുള്ളപ്പോഴാണ്
ചെറിയമ്മ പറയുന്നതു കേട്ടത്,
എന്റമ്മ എന്തൊരു ചീത്ത സ്ത്രീയാണെന്ന്.
നിഴലുപോലെയാണ്, വിട്ടു പോകില്ല നിങ്ങളെ.
എനിക്കു പത്തു വയസ്സുള്ളപ്പോഴാണ്
ചെറിയമ്മ പറയുന്നതു കേട്ടത്,
എന്റമ്മ എന്തൊരു ചീത്ത സ്ത്രീയാണെന്ന്.
ഇന്ന് അമ്മ അടുത്തില്ല. ചെറിയമ്മയുമില്ല.
ഞാനെവിടെപ്പോകുമ്പോഴും
-ഒരു മീറ്റിങ്ങിനു പോവുകയാണെന്നു വയ്ക്കൂ-
പാർക്കിനടുത്ത് മരച്ചോട്ടിൽ
അതു നിൽക്കുന്നുണ്ടാവും.
ഞാനെവിടെപ്പോകുമ്പോഴും
-ഒരു മീറ്റിങ്ങിനു പോവുകയാണെന്നു വയ്ക്കൂ-
പാർക്കിനടുത്ത് മരച്ചോട്ടിൽ
അതു നിൽക്കുന്നുണ്ടാവും.
ഞാനൊരു ഹോട്ടലിൽ മുറിയെടുക്കുന്നു.
ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ
അതാ അവിടെ, മെയിൻ റോട്ടിൽ
കുത്തിയിരിക്കുകയാണത് !
അപ്പോഴൊക്കെ താഴേക്കിറങ്ങി വന്ന്
ഞാൻ സ്ഥലം വിടാൻ ശ്രമിക്കും
അപ്പോഴൊക്കെ അതു വന്ന് വാതിൽ തുറന്ന്
നിശ്ശബ്ദം കാത്തു നിൽക്കും.
ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ
അതാ അവിടെ, മെയിൻ റോട്ടിൽ
കുത്തിയിരിക്കുകയാണത് !
അപ്പോഴൊക്കെ താഴേക്കിറങ്ങി വന്ന്
ഞാൻ സ്ഥലം വിടാൻ ശ്രമിക്കും
അപ്പോഴൊക്കെ അതു വന്ന് വാതിൽ തുറന്ന്
നിശ്ശബ്ദം കാത്തു നിൽക്കും.
ചക്രവാളത്തിലേക്കു പടർന്നു കിടക്കുന്ന
വെളിമ്പരപ്പ്.
മേഘച്ചുരുളുകൾ.
ആ വെളിമ്പുറത്തിനു നടുക്ക്
ഒരു നിഴലടയാളം.
ആ തണലിൽ
മുറുക്കാൻപൊതി തുറന്നു വെച്ച്
അമ്മയും ചെറിയമ്മയും മിണ്ടിപ്പറഞ്ഞിരിക്കുന്നത്
ഞാൻ കാണുന്നു.
വെളിമ്പരപ്പ്.
മേഘച്ചുരുളുകൾ.
ആ വെളിമ്പുറത്തിനു നടുക്ക്
ഒരു നിഴലടയാളം.
ആ തണലിൽ
മുറുക്കാൻപൊതി തുറന്നു വെച്ച്
അമ്മയും ചെറിയമ്മയും മിണ്ടിപ്പറഞ്ഞിരിക്കുന്നത്
ഞാൻ കാണുന്നു.
എന്റമ്മയെക്കുറിച്ചുള്ള അപവാദം
കേട്ടു നിന്ന പാപം
എന്നെ വിട്ടു പോവില്ല, ഒരിക്കലും.
കേട്ടു നിന്ന പാപം
എന്നെ വിട്ടു പോവില്ല, ഒരിക്കലും.
3
മുകുന്ദൻ
മുകുന്ദൻ കിണറ്റിലിറങ്ങും.
നഷ്ടപ്പെട്ട പ്ലേറ്റുകളും ഗ്ലാസുകളും
കുടങ്ങളും തപ്പിയെടുക്കും.
മുകുന്ദൻ തെങ്ങു കേറും.
ഇളനീരിട്ടു കൊടുത്ത്
പ്രമാണിമാരെ സന്തോഷിപ്പിക്കും.
അക്കാലത്ത്
മൂന്നു രൂപയായിരുന്നു അയാളുടെ ഫീസ്.
നഗ്നൻ.കരിങ്കറുപ്പൻ.
വലിപ്പക്കൂടുതലുള്ള തല.
ആളുകളയാളെ 'നീ' എന്നു വിളിച്ചു.
കുടങ്ങളും തപ്പിയെടുക്കും.
മുകുന്ദൻ തെങ്ങു കേറും.
ഇളനീരിട്ടു കൊടുത്ത്
പ്രമാണിമാരെ സന്തോഷിപ്പിക്കും.
അക്കാലത്ത്
മൂന്നു രൂപയായിരുന്നു അയാളുടെ ഫീസ്.
നഗ്നൻ.കരിങ്കറുപ്പൻ.
വലിപ്പക്കൂടുതലുള്ള തല.
ആളുകളയാളെ 'നീ' എന്നു വിളിച്ചു.
മുകുന്ദനോടൊപ്പം പിടിക്കപ്പെട്ട ശേഷം
മുകുന്ദന്റ മകന്റെ ഭാര്യ വിഷം കഴിച്ചു.
മുകുന്ദന്റ മകന്റെ ഭാര്യ വിഷം കഴിച്ചു.
മുകുന്ദന്റെ മകൻ വീണ്ടും വിവാഹം ചെയ്തു.
അങ്ങാടിയിലൊരു മുറുക്കാൻ കടയിട്ടു.
അങ്ങാടിയിലൊരു മുറുക്കാൻ കടയിട്ടു.
മുകുന്ദനെവിടെപ്പോയെന്ന് ആരുമറിഞ്ഞില്ല.
നാല്പതു കൊല്ലം കഴിഞ്ഞ് ഇന്നു ഞാൻ
മുകുന്ദനെ കണ്ടു.
രാത്രിയിൽ വെളിമ്പരപ്പുകൾ താണ്ടി
യകലേക്കു പോകുന്നു.
തോളിൽ, മരുമകളുടെ ശവം തൂങ്ങുന്നു.
കുതികാലിനു തീപ്പിടിപ്പിച്ച്
ഒരു തീവളയം അയാളെ പിന്തുടരുന്നു
- സുദർശനചക്രം.
ഓരോ തവണയും
അത് ശവം വെട്ടിമുറിക്കാൻ മുതിരുമ്പോൾ
ആ മുരടൻ വഴിപോക്കൻ
ധൃതിയിൽ നിലം പറ്റിക്കിടന്ന്
കടുവയെപ്പോലെ അലറിക്കുതിയ്ക്കുന്നു.
ഞെട്ടി വിറച്ച്
സുദർശനചക്രം പിൻ വാങ്ങുന്നു.
മുകുന്ദനെ കണ്ടു.
രാത്രിയിൽ വെളിമ്പരപ്പുകൾ താണ്ടി
യകലേക്കു പോകുന്നു.
തോളിൽ, മരുമകളുടെ ശവം തൂങ്ങുന്നു.
കുതികാലിനു തീപ്പിടിപ്പിച്ച്
ഒരു തീവളയം അയാളെ പിന്തുടരുന്നു
- സുദർശനചക്രം.
ഓരോ തവണയും
അത് ശവം വെട്ടിമുറിക്കാൻ മുതിരുമ്പോൾ
ആ മുരടൻ വഴിപോക്കൻ
ധൃതിയിൽ നിലം പറ്റിക്കിടന്ന്
കടുവയെപ്പോലെ അലറിക്കുതിയ്ക്കുന്നു.
ഞെട്ടി വിറച്ച്
സുദർശനചക്രം പിൻ വാങ്ങുന്നു.
രാത്രി മുഴുവൻ ഇതു തുടരുന്നു.....
4.
പത്തുകൊല്ലം
ഒന്നാം നാൾ മുതൽ
നിന്നെ ഞാൻ സ്നേഹിച്ചു.
ആ സ്നേഹത്തിനിന്ന്
പത്തുവർഷം തികയുന്നു.
ആ സ്നേഹത്തിനിന്ന്
പത്തുവർഷം തികയുന്നു.
എന്നെ ഇന്റർവ്യൂ ചെയ്യാനാണ് നീ വന്നത്.
ഇടത്തേ കയ്യിലൊരു നോട്ടുപുസ്തകം
പോക്കറ്റിലൊരു ജെൽ പേന.
ഇടത്തേ കയ്യിലൊരു നോട്ടുപുസ്തകം
പോക്കറ്റിലൊരു ജെൽ പേന.
'ഈ പ്രശ്നത്തെപ്പറ്റി എന്തെങ്കിലും പറയാമോ?'
ഞാനന്ന് എന്തോ ചിലതു പറഞ്ഞു.
പിന്നെ, ഒരുപാടൊരുപാടു വാക്കുകൾ
മനസ്സിൽ പറഞ്ഞു സൂക്ഷിച്ചു.
ഞാനന്ന് എന്തോ ചിലതു പറഞ്ഞു.
പിന്നെ, ഒരുപാടൊരുപാടു വാക്കുകൾ
മനസ്സിൽ പറഞ്ഞു സൂക്ഷിച്ചു.
ഞാനതെല്ലാം പറഞ്ഞിട്ട്
പത്തുകൊല്ലമാകുന്നു.
പത്തുകൊല്ലമാകുന്നു.
നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ
ഈ ദിവസങ്ങളിലൊന്നിൽ
പറയൂ.
ഈ ദിവസങ്ങളിലൊന്നിൽ
പറയൂ.
5.
അടഞ്ഞ ജനാല
അടഞ്ഞ ജനാലയുടെ ദേഹത്ത്
ഞാൻ കൈ വെയ്ക്കുന്നു.
വെളുത്ത ചുമരിന്റെ ദേഹത്ത്.
രണ്ടിടത്തും ദ്വാരമുണ്ടാവുന്നു.
അതിലൊന്നിൽ
ദൂരദർശിനി കണ്ണോടു ചേർത്ത്
ഗലീലിയോ മാനത്തേക്കുറ്റുനോക്കുന്നു.
സഭയുടെ ഉത്തരവുകൾക്കു വിരുദ്ധമായി.
മറ്റേ ദ്വാരത്തിൽ
പുസ്തകങ്ങൾ വെച്ച മേശക്കരികിലിരിക്കുന്നു,
ബോറിസ് പാസ്റ്റർനാക്.
രണ്ടു ദ്വാരങ്ങൾക്കുമിടയിലെ
വിശാലമായ തുറസ്സ്, ടിയാനൻമെൻ.
വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു.
ചിലത് ഇപ്പോഴും പിടയ്ക്കുന്നു.
ഒരു ടാങ്ക് അവർക്കു മേലേ കേറിപ്പോകുന്നു.
വെളുത്ത ചുമരിന്റെ ദേഹത്ത്.
രണ്ടിടത്തും ദ്വാരമുണ്ടാവുന്നു.
അതിലൊന്നിൽ
ദൂരദർശിനി കണ്ണോടു ചേർത്ത്
ഗലീലിയോ മാനത്തേക്കുറ്റുനോക്കുന്നു.
സഭയുടെ ഉത്തരവുകൾക്കു വിരുദ്ധമായി.
മറ്റേ ദ്വാരത്തിൽ
പുസ്തകങ്ങൾ വെച്ച മേശക്കരികിലിരിക്കുന്നു,
ബോറിസ് പാസ്റ്റർനാക്.
രണ്ടു ദ്വാരങ്ങൾക്കുമിടയിലെ
വിശാലമായ തുറസ്സ്, ടിയാനൻമെൻ.
വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു.
ചിലത് ഇപ്പോഴും പിടയ്ക്കുന്നു.
ഒരു ടാങ്ക് അവർക്കു മേലേ കേറിപ്പോകുന്നു.
6.
പൂതം
പൂതം രാത്രി വന്ന് വരാന്തക്കു മുമ്പിൽ നിന്നു.
കയ്യുയർത്തി,
ഒരു കിളിക്കൂടെടുത്തു താഴെ വെച്ചു.
അതിൽ മുട്ടകൾക്കു പകരം
നവഗ്രഹങ്ങൾ കറങ്ങുന്നു,
പക്ഷേ സൂര്യനെവിടെ?
'ദാ ഇവിടെ 'പൂതം തന്റെ വയറ്റത്തു ചൂണ്ടി.
അതിനകത്ത് പടുകൂറ്റനൊരു സൂര്യൻ
തീ ചുഴറ്റിക്കൊണ്ടു കറങ്ങുന്നു.
പൂതം പറയുന്നു,
'നിന്നെയും ഞാൻ അകത്താക്കും.
വേണ്ടെങ്കിൽ
വേഗം കുറച്ചുണക്ക ബ്രഡ്ഡ് കൊണ്ടു ത്താ'
ഒരു കിളിക്കൂടെടുത്തു താഴെ വെച്ചു.
അതിൽ മുട്ടകൾക്കു പകരം
നവഗ്രഹങ്ങൾ കറങ്ങുന്നു,
പക്ഷേ സൂര്യനെവിടെ?
'ദാ ഇവിടെ 'പൂതം തന്റെ വയറ്റത്തു ചൂണ്ടി.
അതിനകത്ത് പടുകൂറ്റനൊരു സൂര്യൻ
തീ ചുഴറ്റിക്കൊണ്ടു കറങ്ങുന്നു.
പൂതം പറയുന്നു,
'നിന്നെയും ഞാൻ അകത്താക്കും.
വേണ്ടെങ്കിൽ
വേഗം കുറച്ചുണക്ക ബ്രഡ്ഡ് കൊണ്ടു ത്താ'
6.
വീട്
മരം അവിടെത്തന്നെയുണ്ടെന്ന് ഞാൻ കരുതുന്നു, ഉണ്ടല്ലോ അല്ലേ?
വരാന്ത മുമ്പത്തെപ്പോലെ തുറന്നു തന്നെ കിടക്കുന്നില്ലേ?
അതു ഗ്രില്ലിട്ടടച്ചിട്ടില്ലല്ലോ?
അപ്പുറത്തെ തൊടിയിലെ കിണർ അവിടെത്തന്നെയില്ലേ?
വെള്ളം കോരുന്ന കപ്പി?
അങ്ങോട്ടുമിങ്ങോട്ടുമാടിയാടി
പാതി നിറഞ്ഞ ബക്കറ്റ്
ഉയർന്നു വരുന്നുണ്ടോ?
ബണ്ടിയുടമ്മ ഇപ്പോഴും മുറ്റമടിയ്ക്കുന്നുണ്ടോ?
ബണ്ടി റാം ഇളനീരു പറിക്കാറുണ്ടോ?
തൊഴുത്തിനു മേൽ ചെന്നിരിക്കാനായി
നരയൻ ചെറു ചിലപ്പൻ കിളികൾ
കൂട്ടത്തോടെ പറക്കുന്നുണ്ടോ?
പശുക്കളില്ലെങ്കിലും തൊഴുത്തവിടെത്തന്നെയില്ലേ,
ഷൂലി മരത്തിനടുത്ത് ?
ഉണ്ടല്ലോ അല്ലേ?
വൈക്കോലിടാനുള്ള രണ്ടു പുൽത്തൊട്ടി?
കയറയച്ചു വിടുമ്പോൾ മുഖം താഴ്ത്തി
പശുക്കൾ പുല്ലു തിന്നുന്ന രണ്ടു തൊട്ടി,
ഇല്ലേ, അവിടെത്തന്നെ?
വരാന്ത മുമ്പത്തെപ്പോലെ തുറന്നു തന്നെ കിടക്കുന്നില്ലേ?
അതു ഗ്രില്ലിട്ടടച്ചിട്ടില്ലല്ലോ?
അപ്പുറത്തെ തൊടിയിലെ കിണർ അവിടെത്തന്നെയില്ലേ?
വെള്ളം കോരുന്ന കപ്പി?
അങ്ങോട്ടുമിങ്ങോട്ടുമാടിയാടി
പാതി നിറഞ്ഞ ബക്കറ്റ്
ഉയർന്നു വരുന്നുണ്ടോ?
ബണ്ടിയുടമ്മ ഇപ്പോഴും മുറ്റമടിയ്ക്കുന്നുണ്ടോ?
ബണ്ടി റാം ഇളനീരു പറിക്കാറുണ്ടോ?
തൊഴുത്തിനു മേൽ ചെന്നിരിക്കാനായി
നരയൻ ചെറു ചിലപ്പൻ കിളികൾ
കൂട്ടത്തോടെ പറക്കുന്നുണ്ടോ?
പശുക്കളില്ലെങ്കിലും തൊഴുത്തവിടെത്തന്നെയില്ലേ,
ഷൂലി മരത്തിനടുത്ത് ?
ഉണ്ടല്ലോ അല്ലേ?
വൈക്കോലിടാനുള്ള രണ്ടു പുൽത്തൊട്ടി?
കയറയച്ചു വിടുമ്പോൾ മുഖം താഴ്ത്തി
പശുക്കൾ പുല്ലു തിന്നുന്ന രണ്ടു തൊട്ടി,
ഇല്ലേ, അവിടെത്തന്നെ?
ഞാൻ ചോദിക്കുന്നയാൾക്ക്
ഉത്തരങ്ങളൊന്നുമില്ല.
സത്യത്തിൽ, ഞാനൊന്നും ചോദിക്കുന്നുമില്ല.
വിഷപ്പൊതി തുറന്ന്
വെളുത്ത പൊടി
ഞങ്ങളുടെ വായിലിടുകയാൽ
ഇന്ന് ഞങ്ങളുടെ നാവ്
കനത്തും കയ്ച്ചുമിരിക്കുന്നു.
ഉത്തരങ്ങളൊന്നുമില്ല.
സത്യത്തിൽ, ഞാനൊന്നും ചോദിക്കുന്നുമില്ല.
വിഷപ്പൊതി തുറന്ന്
വെളുത്ത പൊടി
ഞങ്ങളുടെ വായിലിടുകയാൽ
ഇന്ന് ഞങ്ങളുടെ നാവ്
കനത്തും കയ്ച്ചുമിരിക്കുന്നു.
No comments:
Post a Comment