മോഷണം
അബ്ദോ വാസൻ (ലബനൻ)
പരിഭാഷ: പി.രാമൻ
അബ്ദോ വാസൻ (ലബനൻ)
പരിഭാഷ: പി.രാമൻ
നിങ്ങൾക്കൊരു കവിത ഇഷ്ടപ്പെട്ടാൽ, നിങ്ങളാണത് എഴുതിയിരുന്നതെങ്കിൽ എന്നാഗ്രഹിച്ചു പോയാൽ, പിന്നൊട്ടും മടിക്കേണ്ടതില്ല, മോഷ്ടിച്ചോളൂ. അതെഴുതപ്പെട്ടതു തന്നെ നിങ്ങളുടേതാവാൻ വേണ്ടിയാണ്. എഴുതിയയാൾ അതെഴുതിപ്പിൻ തള്ളിക്കഴിഞ്ഞു. ചിലതു വിട്ട്, ചിലതു കൂട്ടിച്ചേർത്ത്, ഒരു ബിംബമിവിടെത്തിരുകി, ഒരു രൂപകമവിടെത്തിരുകി, നേരിയ സംഗീതം കലർത്തി, അതു മാറ്റിപ്പണിയൂ. എഴുതിയയാളിന്റെ ഒരടയാളവും ബാക്കി നിർത്തരുത്. വഞ്ചനയല്ലിത്. കെട്ടിക്കിടപ്പിൽ നിന്നും ഇളക്കിമറിയ്ക്കാൻ പോന്ന വായനക്കാരെ തേടുകയാണ്, കവിതകൾ. ഒരു നാൾ നിങ്ങളുടെ കവിത കാണുകയാണെങ്കിൽ, താനാണതെഴുതിയത് എന്ന് ആദ്യത്തെ എഴുത്തുകാരന് തോന്നാതിരിക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി.
തന്ത്രശാലിയായ മോഷ്ടാവാകൂ,കള്ളി വെളിപ്പെടാത്ത തരത്തിൽ.ഒരു നല്ല കവിതക്കള്ളനാവാതെ, നിങ്ങൾക്കൊരു നല്ല കവിയാവാൻ പറ്റില്ല. നിങ്ങളെഴുതിയ കവിത ഒരു ദിവസം മറ്റൊരു കവി മോഷ്ടിക്കും. അതു നിങ്ങളുടെ കവിതയാണെന്ന് നിങ്ങളറിയുകയേയില്ല - മറ്റൊരാളിൽ നിന്ന് അതിവിദഗ്ദ്ധമായി നിങ്ങളടിച്ചു മാറ്റിയ ആ കവിതയാണെന്ന്.

No comments:
Post a Comment