Saturday, May 16, 2020

ചങ്ങാതിക്കയ്യ് - പി.രാമൻ




സ്വന്തം കൈയ്യിനല്ല

ഒരു ചങ്ങാതിക്കയ്യിന്

ഇത്രയെങ്കിലും ചെയ്യാനാവും.

ഒരു കല്ല് കുറുകെ വീശിയെറിഞ്ഞ്
വെള്ളത്തിനു മുകളിൽ തട്ടിത്തെറിപ്പിച്ചു
മുകളിൽ തട്ടിത്തെറിപ്പിച്ചു
തട്ടിത്തെറിപ്പിച്ചു
നദിയ്ക്കപ്പുറമെത്തിക്കാൻ.

അതു കണ്ടന്തംവിടാൻ
സ്വന്തം കണ്ണിനും.

ഒരു ചങ്ങാതിക്കയ്യിന്
ഇത്രയൊക്കെയേ സാധിക്കൂ.

1 comment:

  1. വെള്ളപ്പരപ്പിലൂടെയുളള കല്ലിൻറെ ആ പോക്ക് ഉണ്ടല്ലോ ......

    ReplyDelete