ഇറുകെപ്പുണർന്നുറങ്ങുന്നു, നീയും ഞാനും
എന്റെ പുത്തൻ വയസ്സിന്റെ രണ്ടക്കങ്ങൾ പോലെ.
ഉറക്കത്തിലൊരാൾ തിരിഞ്ഞു കിടന്നാൽ
മറ്റേയാളും പെട്ടെന്നു തിരിയും -
രണ്ടു മൂന്നുകൾ.
ഇപ്പോൾ ഒരാഴ്ച പിന്നിട്ടു
നിനക്ക് മുപ്പതു തികഞ്ഞിട്ട്.
നിനക്കും കിട്ടി ഒരു മൂന്ന്,
പിന്നാലെ പക്ഷേ, മറ്റൊരക്കമല്ല
നിന്റെ ഗർഭപാത്രത്തിന്റെ വൃത്താകാരം.
( പിന്നെ, നമ്മുടെ പാതി മയക്കത്തിന്റെയും)
അതിൽ മൂന്നു മാസമായ്
ആരോ ജീവിച്ചു വരുന്നു.
ഇപ്പോൾ, നമ്മൾ മൂന്ന്
മൂന്ന്.
No comments:
Post a Comment