നിഴലിക്കാത്ത തുള്ളി
ഈ കൊടുംവേനലിലും
നേർത്ത കുളിരുണ്ടെന്ന്,
വിയർത്തു കുളിച്ച രാത്രിക്കു ശേഷം
രാവിലെ നടക്കാനിറങ്ങിയപ്പോൾ
പാതവക്കത്തെ പുൽത്തലപ്പിലെ
നനവു പറയുന്നു,
സന്തോഷത്തോടെ
അഭിമാനത്തോടെ.
പിന്നെ
നാണത്തോടെ
ക്ഷമാപണത്തോടെ,
സൂര്യനും പ്രപഞ്ചവുമൊന്നും
നിഴലിക്കാൻ മാത്രമില്ലെന്നും.
No comments:
Post a Comment