ഒരു വള
ഉരുണ്ടു പോകുന്ന
ശബ്ദം കേൾക്കാം.
കേട്ടിട്ട്
കുപ്പിവളയല്ല.
സ്വർണ്ണവുമല്ല.
മുഴങ്ങുന്ന
ലോഹവള.
പാതാളത്തിലൂടെ
പാടിപ്പോകുന്ന
ലോഹനദി.
മ്യൂസിയത്തിൽ കണ്ട
ഹാരപ്പയിൽ നിന്നു കുഴിച്ചെടുത്ത
അസ്ഥികൂടത്തിൻ്റെ കയ്യിലെ
ഒറ്റവളപോലൊന്ന്.
അതതിൻ്റെ കുഴിമാടത്തിലേക്ക്
തിരികെ വീഴാനാണുരുണ്ടു പോകുന്നത്.
വളയണിയിച്ച പ്രണയം
അതിനെ
അങ്ങോട്ടു
വിളിച്ചുകൊണ്ടിരിക്കുന്നു.
ഒരു വള
ഉരുണ്ടു പോകുന്ന
ശബ്ദം......
No comments:
Post a Comment