Monday, May 18, 2020

കരിമ്പടം - പി.രാമൻ



പ്രാണികളുടെ കയ്യിൽ നിന്നു
കടം വാങ്ങി
ഞാനെൻ്റെ വീട്.

ഇസ്സയെ വായിച്ചിരുന്ന്
എപ്പൊഴോ 
ഉറങ്ങിപ്പോയി.

രാവിലെ ഉണരുമ്പോൾ
എനിക്കുമേൽ
കോട്ടെരുമകളുടെ കരിമ്പടപ്പുതപ്പ്.

2 comments:

  1. ചുരുക്കെഴുത്ത്. കോട്ടെരുമകൾ?

    ReplyDelete
    Replies
    1. ഒരു കറുത്ത പ്രാണി.നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ വ്യാപകം. പ്രത്യേകിച്ചും ഏപ്രിൽ - മെയിൽ.ദേഹത്ത് മെല്ലെ അരിക്കുന്നത് അറിയില്ല. ചെവിയിലും മൂക്കിലും കേറും.

      Delete