'സംസാരിക്കുന്നൊരു കസേര കിട്ടി,എനിക്ക് '
'ഒരു കസേര സംസാരിക്കുന്നത് ഞാനിന്നേവരെ കേട്ടിട്ടില്ല'
'വന്ന് കുറച്ചു നേരം അവളോടൊപ്പം സൊള്ളൂ. വളരെ വൃത്തിയുള്ളതാണ് '
' ഒരു കസേരയിൽ ഞാനത്രക്കിണങ്ങില്ല. എനിക്കതിനെ മനസ്സിലാക്കാനാവും, ഓ.കെ.പക്ഷേ, മേശയോടു സംസാരിക്കും പോലെ ഒരു കസേരയോടു സംസാരിക്കാൻ എനിക്കു കഴിയില്ല '
'കസേരയും അലമാരയും ഒരു പോലെയാണ് '
'വാതിലും അങ്ങനെത്തന്നെ '
'പക്ഷേ, വാതിൽ ഒരു മൃതഭാഷയാണ് '
'അതൊരു ക്ലാസിക്കൽ ഭാഷ - ജനലു പോലെ. അതു സംസാരിക്കുന്നവർ വളരെ കുറച്ചു പേരേയുള്ളൂ.'
'കണ്ണാടി ഭാഷയാണ് മുറി മുഴുവൻ പരന്നിരിക്കുന്നത് '
'ഈ കണ്ണാടികൾക്കൊന്നും വേരില്ലെന്നേ '
'അധികം വൈകാതെ കണ്ണാടികളാവും എവിടെയും.നിലത്ത്, സീലിങ്ങിൽ, കസേരകളിൽ പോലും. കസേരയുടെ ഒരു വാക്കു പോലും നിങ്ങൾക്കപ്പോൾ കേൾക്കാൻ കഴിയില്ല'
No comments:
Post a Comment