നെൽവയൽ ഒരു കണ്ണാടി
നിഴലിപ്പൂ നീല ആകാശം
നിഴലിപ്പൂ വെൺ മേഘങ്ങൾ
നിഴലിപ്പൂ ഇരുണ്ട കുന്നുകൾ
നിഴലിപ്പൂ പച്ച മരങ്ങൾ
കർഷകർ ഞാറു നടുന്നൂ
നടുന്നു പച്ച മരങ്ങളിലായ്
നടുന്നു ഇരുണ്ട കുന്നുകളിൽ
നടുന്നു വെൺ മേഘങ്ങളിലും
നടുന്നു നീല ആകാശത്തും.
No comments:
Post a Comment