യാത്ര
സൺ ലീ (ചൈന, ജനനം: 1971)
പരിഭാഷ: പി.രാമൻ
സൺ ലീ (ചൈന, ജനനം: 1971)
പരിഭാഷ: പി.രാമൻ
1
പെട്ടെന്നു ഞാൻ സ്ഥലം വിട്ടു
ഒരു പുസ്തകം മാത്രമെടുത്ത്.
വെറുത്ത്, മുഷിഞ്ഞ്.
വണ്ടിയിൽ എതിർ സീറ്റിലൊരു സ്ത്രീ
വിയർത്ത്, ഷൂസു കൂടി നനഞ്ഞ്.
ഞാനൊരു ടിഷ്യൂ പേപ്പർ നീട്ടി,
അവൾ പെട്ടെന്നു കണ്ണുകളുയർത്തിയതും കണ്ടു,
അവ നിറയെ മഴ
പെട്ടെന്നു ഞാൻ സ്ഥലം വിട്ടു
ഒരു പുസ്തകം മാത്രമെടുത്ത്.
വെറുത്ത്, മുഷിഞ്ഞ്.
വണ്ടിയിൽ എതിർ സീറ്റിലൊരു സ്ത്രീ
വിയർത്ത്, ഷൂസു കൂടി നനഞ്ഞ്.
ഞാനൊരു ടിഷ്യൂ പേപ്പർ നീട്ടി,
അവൾ പെട്ടെന്നു കണ്ണുകളുയർത്തിയതും കണ്ടു,
അവ നിറയെ മഴ
2
ഓരോ തവണയും വണ്ടി നിറുത്തുമ്പോൾ
ആളുകൾ കയറുന്നതു ഞാൻ നോക്കി.
അവരുടെ പ്രായം ഊഹിക്കാൻ പണിപ്പെട്ടു.
ചിലനേരം തോളോടുതോളുരുമ്മി നമ്മളിരുന്നു
തമാശ പറഞ്ഞു. അല്ലെങ്കിൽ മിണ്ടാതിരുന്നു.
വഴി നീളെ
ഞാനെന്റെ സ്യൂട്കേസ് മുറുക്കെപ്പിടിച്ചു
അത്രമേൽ തേയ്മാനം വന്നു തളർന്നതിനാൽ
ഓരോ സ്റ്റേഷനെത്തുമ്പോഴും
വണ്ടിക്കു പ്രായം കൂടിക്കൂടി വന്നു.
ഓരോ തവണയും വണ്ടി നിറുത്തുമ്പോൾ
ആളുകൾ കയറുന്നതു ഞാൻ നോക്കി.
അവരുടെ പ്രായം ഊഹിക്കാൻ പണിപ്പെട്ടു.
ചിലനേരം തോളോടുതോളുരുമ്മി നമ്മളിരുന്നു
തമാശ പറഞ്ഞു. അല്ലെങ്കിൽ മിണ്ടാതിരുന്നു.
വഴി നീളെ
ഞാനെന്റെ സ്യൂട്കേസ് മുറുക്കെപ്പിടിച്ചു
അത്രമേൽ തേയ്മാനം വന്നു തളർന്നതിനാൽ
ഓരോ സ്റ്റേഷനെത്തുമ്പോഴും
വണ്ടിക്കു പ്രായം കൂടിക്കൂടി വന്നു.
3
ഞാൻ പ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി
പുറത്തെ പടിക്കെട്ടിലിരുന്നു.
തണുത്ത കാലാവസ്ഥ.
ഒരു മലഞ്ചുരത്തിലെ ചെറിയൊരു സ്റ്റേഷനിത്.
നാലുപാടും റബർ മരങ്ങൾ നിറഞ്ഞത്.
ഇവിടുത്തെ നാട്ടുമൊഴി തിരിയാതെ
ഞാൻ മാൻഡരിനിൽ അലറി.
അടിമുടി എന്നെത്തന്നെ ചൂണ്ടിക്കൊണ്ട്.
ഞാൻ പ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി
പുറത്തെ പടിക്കെട്ടിലിരുന്നു.
തണുത്ത കാലാവസ്ഥ.
ഒരു മലഞ്ചുരത്തിലെ ചെറിയൊരു സ്റ്റേഷനിത്.
നാലുപാടും റബർ മരങ്ങൾ നിറഞ്ഞത്.
ഇവിടുത്തെ നാട്ടുമൊഴി തിരിയാതെ
ഞാൻ മാൻഡരിനിൽ അലറി.
അടിമുടി എന്നെത്തന്നെ ചൂണ്ടിക്കൊണ്ട്.
4
രാത്രി മുഴുവൻ ഞാൻ
കാത്തിരിപ്പു മുറിയിലിരുന്നുറങ്ങി
ജാഗ്രത വിടാതുറങ്ങി.
കാലങ്ങളോളം അനങ്ങാൻ ധൈര്യപ്പെടാതെ.
അല്ലെങ്കിൽ തീവണ്ടി
എന്റെയുറക്കത്തിൽ നിന്നും പൊടുന്നനെ
തെറിച്ചു പുറത്തു വന്നേനെ
എന്റെ ജീവിതത്തിലെ ഊക്കു മുഴുവൻ
പാഴാക്കിക്കൊണ്ട്.
ഈ സ്റ്റേഷൻ പക്ഷേ,ഭൂപടത്തിലില്ല
എക്സ്പ്രസ് വണ്ടികൾ ഇവിടെ നിറുത്തില്ല.
രാത്രി മുഴുവൻ ഞാൻ
കാത്തിരിപ്പു മുറിയിലിരുന്നുറങ്ങി
ജാഗ്രത വിടാതുറങ്ങി.
കാലങ്ങളോളം അനങ്ങാൻ ധൈര്യപ്പെടാതെ.
അല്ലെങ്കിൽ തീവണ്ടി
എന്റെയുറക്കത്തിൽ നിന്നും പൊടുന്നനെ
തെറിച്ചു പുറത്തു വന്നേനെ
എന്റെ ജീവിതത്തിലെ ഊക്കു മുഴുവൻ
പാഴാക്കിക്കൊണ്ട്.
ഈ സ്റ്റേഷൻ പക്ഷേ,ഭൂപടത്തിലില്ല
എക്സ്പ്രസ് വണ്ടികൾ ഇവിടെ നിറുത്തില്ല.
5
രാവിലെ. ഞാൻ സ്റ്റേഷൻ വിട്ട്
ആൾക്കൂട്ടത്തിലിറങ്ങി.
ഒരു ബാങ്ക് കണ്ടെത്തി, പണം വലിച്ചു.
ടൗണിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു.
തനി നാടൻ പ്രാതൽ,
എരിഞ്ഞു കണ്ണു തുറക്കാനേ കഴിഞ്ഞില്ല.
തല തിരിച്ചപ്പോൾ ഫോൺ ചെയ്യാൻ നിൽക്കുന്ന ഒരാളെക്കണ്ടു.
കരഞ്ഞുകൊണ്ട് വായിലൊരു സിഗരറ്റുതിരുകുന്നുണ്ടയാൾ
കവിൾനിറച്ച് ആഞ്ഞുവലിക്കുന്നു.
രാവിലെ. ഞാൻ സ്റ്റേഷൻ വിട്ട്
ആൾക്കൂട്ടത്തിലിറങ്ങി.
ഒരു ബാങ്ക് കണ്ടെത്തി, പണം വലിച്ചു.
ടൗണിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു.
തനി നാടൻ പ്രാതൽ,
എരിഞ്ഞു കണ്ണു തുറക്കാനേ കഴിഞ്ഞില്ല.
തല തിരിച്ചപ്പോൾ ഫോൺ ചെയ്യാൻ നിൽക്കുന്ന ഒരാളെക്കണ്ടു.
കരഞ്ഞുകൊണ്ട് വായിലൊരു സിഗരറ്റുതിരുകുന്നുണ്ടയാൾ
കവിൾനിറച്ച് ആഞ്ഞുവലിക്കുന്നു.
6
തെരുവിലൂടെ നടന്നു.
ഇടയ്ക്കു നിന്നു.
ടെലഗ്രാഫ് കാലിന്മേലെല്ലാം
ലൈംഗികരോഗ ക്ലിനിക്കുകളുടെയും
പ്രൈവറ്റ് സ്കൂളുകളുടെയും പരസ്യങ്ങൾ
കൂട്ടത്തിലൊരെണ്ണം,മഞ്ഞക്കടലാസിലടിച്ചത്,
ഒരു മരണ അറിയിപ്പായിരുന്നു.
ഞാനതു പറിച്ചെടുത്ത്
തുണ്ടു തുണ്ടാക്കിച്ചീന്തിയെറിഞ്ഞു.
ആരുടെയോ മരണത്തിന്റെ കൃത്യമായ വിവരമറിയിക്കാൻ
വഴിയൊന്നുമില്ലിനി.
തെരുവിലൂടെ നടന്നു.
ഇടയ്ക്കു നിന്നു.
ടെലഗ്രാഫ് കാലിന്മേലെല്ലാം
ലൈംഗികരോഗ ക്ലിനിക്കുകളുടെയും
പ്രൈവറ്റ് സ്കൂളുകളുടെയും പരസ്യങ്ങൾ
കൂട്ടത്തിലൊരെണ്ണം,മഞ്ഞക്കടലാസിലടിച്ചത്,
ഒരു മരണ അറിയിപ്പായിരുന്നു.
ഞാനതു പറിച്ചെടുത്ത്
തുണ്ടു തുണ്ടാക്കിച്ചീന്തിയെറിഞ്ഞു.
ആരുടെയോ മരണത്തിന്റെ കൃത്യമായ വിവരമറിയിക്കാൻ
വഴിയൊന്നുമില്ലിനി.
7
നാലും കൂടിയ കവലയിൽ
ഞാനൊന്നു ശങ്കിച്ചു നിന്നു.
ചന്തയിൽ നിന്നു പുറത്തു കടക്കണം
കുറേ നേരമായി കറങ്ങി നടക്കുന്നു,
അറ്റം കാണുന്നുമില്ല.
പിയർ പഴം വിൽക്കുന്ന കച്ചവടക്കാരനോടു വഴി ചോദിച്ചപ്പോൾ,
എന്റെ കയ്യിലൊരു പിയർ പഴം തന്നു കൊണ്ടു
പറയുന്നു, ' ഇതു വാങ്ങൂ'
ഞാനതു വാങ്ങുന്നു
നാലും കൂടിയ കവലയിൽ
ഞാനൊന്നു ശങ്കിച്ചു നിന്നു.
ചന്തയിൽ നിന്നു പുറത്തു കടക്കണം
കുറേ നേരമായി കറങ്ങി നടക്കുന്നു,
അറ്റം കാണുന്നുമില്ല.
പിയർ പഴം വിൽക്കുന്ന കച്ചവടക്കാരനോടു വഴി ചോദിച്ചപ്പോൾ,
എന്റെ കയ്യിലൊരു പിയർ പഴം തന്നു കൊണ്ടു
പറയുന്നു, ' ഇതു വാങ്ങൂ'
ഞാനതു വാങ്ങുന്നു
8
വൈകുന്നേരമാകുന്നു.
ഞാൻ കാഴ്ച കാണാൻ പോയി.
ഒരു വലിയ ക്ഷേത്രം - നേരാംവണ്ണം പുനരുദ്ധാരണം ചെയ്യാത്തത്.
ടിക്കറ്റു നിരക്ക് നാല്പതു യുവാൻ മാത്രം.
ഞാനകത്തു കേറി,
കൂറ്റൻ മണി കണ്ടന്തിച്ചു നിന്നു.
സൂക്ഷിപ്പുകാരൻ ചിരിച്ചോണ്ടു പറഞ്ഞു,
"അടിയ്ക്കൂ, ഒരടിയ്ക്ക് പത്തു ഡോളർ "
എന്നാലെനിക്കറിയാം
ഞാനെത്ര മുഴക്കിയാലും
ഇവിടൊരു ശബ്ദവും പൊന്തുകയില്ല.
വൈകുന്നേരമാകുന്നു.
ഞാൻ കാഴ്ച കാണാൻ പോയി.
ഒരു വലിയ ക്ഷേത്രം - നേരാംവണ്ണം പുനരുദ്ധാരണം ചെയ്യാത്തത്.
ടിക്കറ്റു നിരക്ക് നാല്പതു യുവാൻ മാത്രം.
ഞാനകത്തു കേറി,
കൂറ്റൻ മണി കണ്ടന്തിച്ചു നിന്നു.
സൂക്ഷിപ്പുകാരൻ ചിരിച്ചോണ്ടു പറഞ്ഞു,
"അടിയ്ക്കൂ, ഒരടിയ്ക്ക് പത്തു ഡോളർ "
എന്നാലെനിക്കറിയാം
ഞാനെത്ര മുഴക്കിയാലും
ഇവിടൊരു ശബ്ദവും പൊന്തുകയില്ല.
9
ആ നിമിഷം, വണ്ടി പോലെ
നിലം കുലുങ്ങി.
അടുത്ത തെരുവിലെ പെട്രോൾ പമ്പ്
പൊട്ടിത്തെറിച്ചു.
വളരെയടുത്തായിരുന്ന ഞാൻ കെട്ടിമറിഞ്ഞു വീണു.
തീയെന്റെ തലയുഴിഞ്ഞാളിക്കടന്നു പോയി.
ചെവി കൊട്ടിയടച്ച എന്നെ ആരോ എടുത്തു കൊണ്ടുപോയി
ഉണർന്നപ്പോൾ ഞാൻ നാട്ടിൻപുറത്തെ ഒരാശുപത്രിയിൽ കിടക്കുകയാണ്.
ഉയരെ ഡ്രിപ്പു ബോട്ടിൽ, ഏതാണ്ടൊരു കുഞ്ഞു ചന്ദ്രൻ.
ആ നിമിഷം, വണ്ടി പോലെ
നിലം കുലുങ്ങി.
അടുത്ത തെരുവിലെ പെട്രോൾ പമ്പ്
പൊട്ടിത്തെറിച്ചു.
വളരെയടുത്തായിരുന്ന ഞാൻ കെട്ടിമറിഞ്ഞു വീണു.
തീയെന്റെ തലയുഴിഞ്ഞാളിക്കടന്നു പോയി.
ചെവി കൊട്ടിയടച്ച എന്നെ ആരോ എടുത്തു കൊണ്ടുപോയി
ഉണർന്നപ്പോൾ ഞാൻ നാട്ടിൻപുറത്തെ ഒരാശുപത്രിയിൽ കിടക്കുകയാണ്.
ഉയരെ ഡ്രിപ്പു ബോട്ടിൽ, ഏതാണ്ടൊരു കുഞ്ഞു ചന്ദ്രൻ.
10
സന്ധ്യക്ക് ഞാനാസ്പത്രി വിട്ടു.
ദേഹം മുഴുവൻ പൊള്ളൽ മണം.
ഞാനെന്റെ കുട്ടിക്കാലമോർത്തു.
പാടവരമ്പത്തു കത്തിച്ച ഗോതമ്പു വൈക്കോൽ.
ശ്വാസം മുട്ടിച്ചുമച്ച് എനിക്കെണീറ്റു നിൽക്കാനായില്ല.
അന്നെനിക്കേഴു വയസ്സ്.
പാവത്താൻ,എന്നാൽ മെനയുള്ളവൻ.
അതൊരു കാലം,
വടുക്കളെല്ലാം ശശീരത്തിലല്ലാതെ
ഉടുപ്പിന്മേൽ മാത്രം അവശേഷിച്ച കാലം.
സന്ധ്യക്ക് ഞാനാസ്പത്രി വിട്ടു.
ദേഹം മുഴുവൻ പൊള്ളൽ മണം.
ഞാനെന്റെ കുട്ടിക്കാലമോർത്തു.
പാടവരമ്പത്തു കത്തിച്ച ഗോതമ്പു വൈക്കോൽ.
ശ്വാസം മുട്ടിച്ചുമച്ച് എനിക്കെണീറ്റു നിൽക്കാനായില്ല.
അന്നെനിക്കേഴു വയസ്സ്.
പാവത്താൻ,എന്നാൽ മെനയുള്ളവൻ.
അതൊരു കാലം,
വടുക്കളെല്ലാം ശശീരത്തിലല്ലാതെ
ഉടുപ്പിന്മേൽ മാത്രം അവശേഷിച്ച കാലം.
11
ആ വൈകുന്നേരത്തേറെ നേരം
ഒരു തെരുവറ്റത്ത്
ഒരു നഴ്സറിപ്പാട്ടു മൂളി ഞാൻ നിന്നു.
ഹൃദയം തുറന്നു പാടിയിട്ടും
കണ്ണീരടക്കാൻ കഴിഞ്ഞില്ല.
ഒരു പോലീസുകാരൻ വന്ന് എന്റെ ഐ.ഡി.കാർഡു നോക്കീട്ടു പറഞ്ഞു, ' വ്യാജം'
പോലീസുകാരൻ തന്ന ഫോമിൽ ഞാനെഴുതി:
'വേഗം, കാറ്റുപിടിച്ച വേഗം'
ആ വൈകുന്നേരത്തേറെ നേരം
ഒരു തെരുവറ്റത്ത്
ഒരു നഴ്സറിപ്പാട്ടു മൂളി ഞാൻ നിന്നു.
ഹൃദയം തുറന്നു പാടിയിട്ടും
കണ്ണീരടക്കാൻ കഴിഞ്ഞില്ല.
ഒരു പോലീസുകാരൻ വന്ന് എന്റെ ഐ.ഡി.കാർഡു നോക്കീട്ടു പറഞ്ഞു, ' വ്യാജം'
പോലീസുകാരൻ തന്ന ഫോമിൽ ഞാനെഴുതി:
'വേഗം, കാറ്റുപിടിച്ച വേഗം'
12
നേരം പുലരുന്ന നിമിഷം, എനിക്കു പ്രായം കൂടി,
ഇനിയൊന്നും പറയാനില്ല, സ്റ്റേഷനിലൊരു ബഞ്ചിൽ കിടന്നു.
പത്രക്കടലാസ് നെഞ്ഞത്തു പുതച്ചു.
എനിക്കു ചുറ്റും എല്ലാം
അതിവേഗം സഞ്ചരിക്കുന്നു.
ഒരെക്സ്പ്രസ് വണ്ടി പെട്ടെന്നു നിറുത്തി
ഞാൻ എണീക്കാൻ ഭാവിച്ചതേയില്ല.
ഞാൻ കയറാതെ അതിനു നീങ്ങാനാവില്ലെന്ന്
എനിക്കറിയാമായിരുന്നു.
നേരം പുലരുന്ന നിമിഷം, എനിക്കു പ്രായം കൂടി,
ഇനിയൊന്നും പറയാനില്ല, സ്റ്റേഷനിലൊരു ബഞ്ചിൽ കിടന്നു.
പത്രക്കടലാസ് നെഞ്ഞത്തു പുതച്ചു.
എനിക്കു ചുറ്റും എല്ലാം
അതിവേഗം സഞ്ചരിക്കുന്നു.
ഒരെക്സ്പ്രസ് വണ്ടി പെട്ടെന്നു നിറുത്തി
ഞാൻ എണീക്കാൻ ഭാവിച്ചതേയില്ല.
ഞാൻ കയറാതെ അതിനു നീങ്ങാനാവില്ലെന്ന്
എനിക്കറിയാമായിരുന്നു.
♥
ReplyDelete