എഴുന്നേറ്റു ഞാൻ പോകുമിന്നിസ്ഫ്രീയിലേക്കിപ്പോൾ
കളിമണ്ണിനാൽ കമ്പാൽ ചെറു ചായ്പ്പൊന്നുണ്ടാക്കും.
ഒമ്പതേരിയായ് പയർ നട്ടിടും തേനീച്ചക്കൂ -
ടുണ്ടാക്കിയതിൻ മൂളൽപ്പരപ്പിലൊറ്റക്കാവും.
അവിടെസ്സമാധാനമെനിക്കുണ്ടാവും, മെല്ലെ -
ക്കിനിയും സമാധാനം, പുലർകാലത്തിൻ മൂടു-
പടങ്ങൾക്കുള്ളിൽ നിന്നു ചീവീടു പാടുന്നേട -
ത്തിറ്റുന്ന സമാധാനം, അങ്ങു പാതിരാവൊരു
മങ്ങിയ വെട്ടം, നീലലോഹിതനിറമാർന്ന
തിളക്കം ഉച്ച, കിളിച്ചിറകേ സായന്തനം.
എഴുന്നേറ്റു ഞാൻ പോകുമിപ്പോൾ, രാപ്പകൽ നീളെ
തീരമാത്തടാകത്തിൻ വെള്ളത്തെത്താലോലിക്കും
മന്ദ്രനിസ്വനം,ചരൽപ്പാതയിൽ നിൽക്കെക്കേൾക്കു -
ന്നിതു ഞാൻ ഹൃദയത്തിന്നത്യഗാധതക്കുള്ളിൽ
No comments:
Post a Comment