Friday, May 15, 2020

മുഖംമൂടി - പി.രാമൻ



a look back at salvador dalí's design of a dream for 1945 ...



രണ്ടറ്റവും കൂർത്തു
നടുഭാഗം ഉരുണ്ടിരിക്കുന്ന
രണ്ടു വലിയ കണ്ണുകൾ.

കണ്ണുകളങ്ങനെ നിർത്തണമെങ്കിൽ
തീർച്ച, പുരികം റ പോലെ വളക്കണം.

അപ്പോൾ കവിളൊട്ടും.
ഏതു ചീർത്ത കവിളും ഒട്ടും.

രണ്ടു ചുണ്ടും ചേർന്ന്
ഒരു ഗോളം പോലെയാകും

അതിലൂടെ തീ പാറും.

ഇനി നോക്കാം.
നോക്കുന്നതിനു മുമ്പ് ഒന്നു ചോദിച്ചോട്ടെ?

പേടിപ്പിക്കാനുള്ള പുറപ്പാടാണല്ലേ?

No comments:

Post a Comment