1.പറഞ്ഞതു കേട്ട ജനൽക്കതക്.
-
തലയിൽ വലിയ കെട്ടുമായവൻ
ആസ്പത്രിയിൽ കിടന്നു.
നഴ്സ് വന്ന് സൂചി കേറ്റി
നാലഞ്ചു മരുന്നു തന്നു.
ആസ്പത്രിയിൽ കിടന്നു.
നഴ്സ് വന്ന് സൂചി കേറ്റി
നാലഞ്ചു മരുന്നു തന്നു.
നടന്നതെല്ലാം വീണ്ടുമോർത്തു.
പതിവുപോലന്നും
ആ കതകവൻ കണ്ടു.
തൊട്ടടുത്ത നിമിഷമത്
പൊട്ടിയവന്റെ മേൽ വീണു.
ആ കതകവൻ കണ്ടു.
തൊട്ടടുത്ത നിമിഷമത്
പൊട്ടിയവന്റെ മേൽ വീണു.
ആത്തെരുവിൽ
ആ വീടു കടന്നു പോയ ഓരോ നാളും
ആ കതകവൻ കണ്ടിട്ടുണ്ട്.
ആ വീടു കടന്നു പോയ ഓരോ നാളും
ആ കതകവൻ കണ്ടിട്ടുണ്ട്.
മേലേ രണ്ട് കീഴേ രണ്ട് എന്ന്
നാലു പാളികളുള്ള മാളിക ജ്ജനാല
പച്ചച്ചായമടിച്ച
ചതുര ജനാല
നാലു പാളികളുള്ള മാളിക ജ്ജനാല
പച്ചച്ചായമടിച്ച
ചതുര ജനാല
ജനലുകളിലൊന്ന്
വീഴാൻ പാകത്തിന്
അപായകരമായ് പൊട്ടിത്തൂങ്ങി നിന്നു.
എന്നെങ്കിലും ഒരു നാൾ
എവിടെങ്കിലും അല്പമിരുന്നിട്ടു പോകുന്ന ശീലമുള്ള
ഒരു പക്ഷിയുടെ മെല്ലിച്ച കാൽ തട്ടിയാൽ പോലും
ആ ജനൽക്കതക്
തെരുവിൽ നടക്കുന്നവർക്കു മേൽ
പതിക്കും.
വീഴാൻ പാകത്തിന്
അപായകരമായ് പൊട്ടിത്തൂങ്ങി നിന്നു.
എന്നെങ്കിലും ഒരു നാൾ
എവിടെങ്കിലും അല്പമിരുന്നിട്ടു പോകുന്ന ശീലമുള്ള
ഒരു പക്ഷിയുടെ മെല്ലിച്ച കാൽ തട്ടിയാൽ പോലും
ആ ജനൽക്കതക്
തെരുവിൽ നടക്കുന്നവർക്കു മേൽ
പതിക്കും.
ആ കതക് അവന്റെ മേലേക്കിന്നു
പൊട്ടി വീണു.
അത്ര കാലമതു കാത്തിരുന്നത്
തന്റെ തലക്കു മേൽ വീഴാൻ തന്നെ
എന്നവനും സമ്മതമായി.
പൊട്ടി വീണു.
അത്ര കാലമതു കാത്തിരുന്നത്
തന്റെ തലക്കു മേൽ വീഴാൻ തന്നെ
എന്നവനും സമ്മതമായി.
അപ്പോൾ ഒരശരീരി കേട്ടു:
"ആ കതകു കാണുമ്പോഴെല്ലാം
വീഴും വീഴും എന്നു നീ വിചാരിച്ചില്ലേ,
അതു ഫലിച്ചുപോയതാണ് "
"ആ കതകു കാണുമ്പോഴെല്ലാം
വീഴും വീഴും എന്നു നീ വിചാരിച്ചില്ലേ,
അതു ഫലിച്ചുപോയതാണ് "
2.മാനത്തു മേഘങ്ങളില്ല.
മാനത്തു മേഘങ്ങളില്ല.
ആരോടു ചോദിക്കും, ഇന്നു രാവിലെ
മേഘങ്ങൾ വന്നിരുന്നോ എന്ന്.
എങ്ങു പോയിരിക്കും മേഘങ്ങളെന്ന് ?
ആരോടു ചോദിക്കും, ഇന്നു രാവിലെ
മേഘങ്ങൾ വന്നിരുന്നോ എന്ന്.
എങ്ങു പോയിരിക്കും മേഘങ്ങളെന്ന് ?
ഒരു കുഞ്ഞു മേഘത്തുണ്ട്
ചുമരിലേറും പല്ലിയെപ്പോൽ
പടിഞ്ഞാറേ മാനത്തേറിക്കൊണ്ടിരുന്നു.
ചുമരിലേറും പല്ലിയെപ്പോൽ
പടിഞ്ഞാറേ മാനത്തേറിക്കൊണ്ടിരുന്നു.
ഇന്ന് മേഘങ്ങൾ കാണപ്പെടാത്തതിനെക്കുറിച്ച്
ആരും സംസാരിക്കുന്നേയില്ല.
ആരും സംസാരിക്കുന്നേയില്ല.
എനിക്കും അതിനെപ്പറ്റി പറയാൻ പ്രയാസം
ഊരേ സംസാരിക്കാത്ത ഒന്നിനെപ്പറ്റി
ഞാൻ സംസാരിച്ചാൽ അത്
വെള്ളത്താളിലെഴുതി
ഗ്രാമക്ഷേത്രത്തിന്റെ കൊടിമരത്തുഞ്ചത്ത്
കെട്ടിത്തൂക്കിയിടില്ലേ?
ഞാൻ സംസാരിച്ചാൽ അത്
വെള്ളത്താളിലെഴുതി
ഗ്രാമക്ഷേത്രത്തിന്റെ കൊടിമരത്തുഞ്ചത്ത്
കെട്ടിത്തൂക്കിയിടില്ലേ?
അതിനാൽ
മഞ്ഞിനെപ്പറ്റി പലരും പറയുന്ന കൂട്ടത്തിൽ
ഞാനും ചേരുന്നു
എന്റെ നോട്ടം മാത്രം മാനം തേടുന്നു.
മഞ്ഞിനെപ്പറ്റി പലരും പറയുന്ന കൂട്ടത്തിൽ
ഞാനും ചേരുന്നു
എന്റെ നോട്ടം മാത്രം മാനം തേടുന്നു.
3.സ്നാനം
അഴുക്ക് സൃഷ്ടിച്ചത് താൻ തന്നെയോ എന്ന്
ദൈവത്തിന് സന്ദേഹമായി.
അഴുക്കേ പോ പോ എന്നു കൽപ്പിച്ചു.
ദൈവത്തിന് സന്ദേഹമായി.
അഴുക്കേ പോ പോ എന്നു കൽപ്പിച്ചു.
പോകുന്നതു പോലെ ഭാവിച്ച്
അഴുക്ക് തിരിച്ചു വന്നു കൂടുന്നു.
പകലായിട്ടും ഇരുളായിട്ടുമിരിക്കുന്നു.
അറിഞ്ഞും അറിയാതെയുമിരിക്കുന്നു.
അഴുക്ക് തിരിച്ചു വന്നു കൂടുന്നു.
പകലായിട്ടും ഇരുളായിട്ടുമിരിക്കുന്നു.
അറിഞ്ഞും അറിയാതെയുമിരിക്കുന്നു.
ദൈവം കുളി കണ്ടു പിടിച്ചു.
താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളും
കുളിയ്ക്കുമാറാകട്ടെ എന്നു കല്പിച്ചു.
പ്രപഞ്ചം കുളിക്കാനാരംഭിച്ചു.
താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളും
കുളിയ്ക്കുമാറാകട്ടെ എന്നു കല്പിച്ചു.
പ്രപഞ്ചം കുളിക്കാനാരംഭിച്ചു.
ഭൂമിയിലല്ലാതെ വേറെവിടെ വെള്ളം കിട്ടുമെന്ന്
മനുഷ്യൻ മാനത്ത് തേടുന്നു.
കാക്കകൾ കുളിയ്ക്കുന്നു.
എരുമകൾ നീർത്തടങ്ങളിൽ ഇറങ്ങുന്നു.
മനുഷ്യൻ കുളിക്കാൻ തുടങ്ങുന്നു.
ഭാര്യ മക്കളോടു കുളിക്കാൻ പറയുന്നു.
ഗുരുവും ശിഷ്യനും കുളിക്കുന്നു.
മഴ കോരിച്ചൊരിയുന്നു.
മനുഷ്യൻ മാനത്ത് തേടുന്നു.
കാക്കകൾ കുളിയ്ക്കുന്നു.
എരുമകൾ നീർത്തടങ്ങളിൽ ഇറങ്ങുന്നു.
മനുഷ്യൻ കുളിക്കാൻ തുടങ്ങുന്നു.
ഭാര്യ മക്കളോടു കുളിക്കാൻ പറയുന്നു.
ഗുരുവും ശിഷ്യനും കുളിക്കുന്നു.
മഴ കോരിച്ചൊരിയുന്നു.
മഴയുടെ ധാരകൾ
ഭൂമിയിലെ വെള്ളം തൊടുമ്പോൾ
ഒരു വാക്ക് പിറക്കുന്നു.
ഭൂമിയിലെ വെള്ളം തൊടുമ്പോൾ
ഒരു വാക്ക് പിറക്കുന്നു.
ഞാൻ വെള്ളത്തിൽ മുങ്ങിയുയരുന്നു.
ദൈവം വാക്ക് നിറവേറ്റിയിരിക്കുന്നു.
ദൈവം വാക്ക് നിറവേറ്റിയിരിക്കുന്നു.
4.കുട്ടിപ്പീരങ്കി
ഒരു കാട്ടുതവള പോലെ
അവിടെയിരുന്നിരുന്നു.
ഇതിന്റെ പേര് കുട്ടിപ്പീരങ്കിയെന്ന്
കാഴ്ചബംഗ്ലാവിലെ ജോലിക്കാർ.
'ആർക്കാട്ടു നവാബും ഇംഗ്ലീഷുകാരും
തമ്മിൽ നടന്ന യുദ്ധത്തിൽ
മുഴങ്ങിയതാണീപ്പീരങ്കി'
എന്റെയടുത്തു വന്ന
റോജേഴ്സ് എന്ന ഇംഗ്ലീഷുകാരൻ പറഞ്ഞു.
'ഒരുപാടു പേരെ കൊന്നിരിക്കുമിത് 'എന്നു ഞാൻ.
'അതെ, കൊന്നിരിക്കും' : റോജേഴ്സ്.
റോജേഴ്സിന്റെ മുതുമുത്തച്ഛന്മാരാരെയും
കൊന്നിരിക്കില്ല ഈ പീരങ്കി.
എന്നാൽ എനിക്കൊരു സംശയം
രണ്ടു നൂറ്റാണ്ടു മുമ്പ്
കർക്കടകത്തിലെ അമാവാസി നാളിൽ
പലകയിട്ടിരുന്ന്
ഇടതു കൈ മേൽ വലതു കൈ വെച്ച്
തർപ്പണം തുടങ്ങിയ എന്റെയൊരു മുത്തശ്ശനെ
പിടിച്ചു കൊണ്ടു പോയ്
വെടിവെച്ചു കൊന്നിട്ടുണ്ടാവാം
ഒരു ബ്രിട്ടീഷ് ആപ്പീസർ.
മുത്തശ്ശനെ ചുട്ടത്
ഈ കുട്ടിപ്പീരങ്കിയാവുമോ?
റോജേഴ്സ് മെല്ലെ നടന്നു.
കുട്ടിപ്പീരങ്കിക്ക് ആരും കാണാതെ
ഒരു ചവിട്ടുകൊടുത്ത്
ഞാനും നടന്നു.
അവിടെയിരുന്നിരുന്നു.
ഇതിന്റെ പേര് കുട്ടിപ്പീരങ്കിയെന്ന്
കാഴ്ചബംഗ്ലാവിലെ ജോലിക്കാർ.
'ആർക്കാട്ടു നവാബും ഇംഗ്ലീഷുകാരും
തമ്മിൽ നടന്ന യുദ്ധത്തിൽ
മുഴങ്ങിയതാണീപ്പീരങ്കി'
എന്റെയടുത്തു വന്ന
റോജേഴ്സ് എന്ന ഇംഗ്ലീഷുകാരൻ പറഞ്ഞു.
'ഒരുപാടു പേരെ കൊന്നിരിക്കുമിത് 'എന്നു ഞാൻ.
'അതെ, കൊന്നിരിക്കും' : റോജേഴ്സ്.
റോജേഴ്സിന്റെ മുതുമുത്തച്ഛന്മാരാരെയും
കൊന്നിരിക്കില്ല ഈ പീരങ്കി.
എന്നാൽ എനിക്കൊരു സംശയം
രണ്ടു നൂറ്റാണ്ടു മുമ്പ്
കർക്കടകത്തിലെ അമാവാസി നാളിൽ
പലകയിട്ടിരുന്ന്
ഇടതു കൈ മേൽ വലതു കൈ വെച്ച്
തർപ്പണം തുടങ്ങിയ എന്റെയൊരു മുത്തശ്ശനെ
പിടിച്ചു കൊണ്ടു പോയ്
വെടിവെച്ചു കൊന്നിട്ടുണ്ടാവാം
ഒരു ബ്രിട്ടീഷ് ആപ്പീസർ.
മുത്തശ്ശനെ ചുട്ടത്
ഈ കുട്ടിപ്പീരങ്കിയാവുമോ?
റോജേഴ്സ് മെല്ലെ നടന്നു.
കുട്ടിപ്പീരങ്കിക്ക് ആരും കാണാതെ
ഒരു ചവിട്ടുകൊടുത്ത്
ഞാനും നടന്നു.
5.മുടിയിൽ നിന്നിറ്റുന്ന വെള്ളം
തലയിൽ മുടി നീണ്ടു വളർന്നു.
മുതുകിലേക്കിറങ്ങി.
നെറ്റിമേൽ പടർന്നു.
മുതുകിലേക്കിറങ്ങി.
നെറ്റിമേൽ പടർന്നു.
'കുടുമ വളർത്തിക്കോ' - അപ്പാ പറഞ്ഞു.
പറ്റില്ല എന്നു ഞാൻ.
എന്താ പേടിയാ? മുറിച്ചുകളയുമോ?'
എന്ന് അപ്പാ.
പേടിയില്ല. പക്ഷേ കുടുമ വേണ്ട
എന്നു ഞാൻ.
പറ്റില്ല എന്നു ഞാൻ.
എന്താ പേടിയാ? മുറിച്ചുകളയുമോ?'
എന്ന് അപ്പാ.
പേടിയില്ല. പക്ഷേ കുടുമ വേണ്ട
എന്നു ഞാൻ.
അപ്പ വിളിച്ച ബാർബർ
വീട്ടു തിണ്ണയിൽ വന്നിരുന്നു.
എടുത്തു വെച്ച ചെറിയ പിത്തളക്കിണ്ണത്തിൽ
വെള്ളം ഉറ്റിച്ചു.
എന്റെ തല താഴ്ത്തിപ്പിടിച്ച്
മുടിയിൽ ആ വെള്ളം തളിച്ചു.
കിണ്ണത്തിനുള്ളിൽ എങ്ങനെ തണുത്തു പോയി, വെള്ളം!
ബാർബർ എനിക്കു 'നേവി കട് 'ചെയ്തു
നാട് പുകഴ്ത്തുമാറ് ഞാൻ
നഗരപ്രദക്ഷിണം നടത്തി.
വീട്ടു തിണ്ണയിൽ വന്നിരുന്നു.
എടുത്തു വെച്ച ചെറിയ പിത്തളക്കിണ്ണത്തിൽ
വെള്ളം ഉറ്റിച്ചു.
എന്റെ തല താഴ്ത്തിപ്പിടിച്ച്
മുടിയിൽ ആ വെള്ളം തളിച്ചു.
കിണ്ണത്തിനുള്ളിൽ എങ്ങനെ തണുത്തു പോയി, വെള്ളം!
ബാർബർ എനിക്കു 'നേവി കട് 'ചെയ്തു
നാട് പുകഴ്ത്തുമാറ് ഞാൻ
നഗരപ്രദക്ഷിണം നടത്തി.
മീശ വളർത്തി.
മീശ വേണ്ട എന്ന് അപ്പാ.
പറ്റില്ല പറ്റില്ല എന്ന് ഞാൻ മീശ വളർത്തി.
മീശയില്ലാത്ത മുഖങ്ങൾ
ഭാഗവതർ മാതിരി ഇരിക്കും.
മീശ വേണ്ട എന്ന് അപ്പാ.
പറ്റില്ല പറ്റില്ല എന്ന് ഞാൻ മീശ വളർത്തി.
മീശയില്ലാത്ത മുഖങ്ങൾ
ഭാഗവതർ മാതിരി ഇരിക്കും.
വളർന്നുവളർന്ന് എന്റെ വയസ്സ്
മുടിയെ
പാതിത്തലയ്ക്കുമേൽ തള്ളിവിട്ടു.
മുടിയെ
പാതിത്തലയ്ക്കുമേൽ തള്ളിവിട്ടു.
ഇന്നും ഷേവു ചെയ്യുമ്പോൾ
അബദ്ധത്തിൽ മീശ ലേശം മുറിഞ്ഞു.
മുഴുവൻ വടിച്ചു മാറ്റി.
അവസരം കാത്തിരിക്കുന്ന
ഹിന്ദി നടനെപ്പോലെ
കണ്ണാടിയിൽ എന്റെ മുഖം തെളിഞ്ഞു.
അപ്പാ, അങ്ങയുടെ ആത്മാവിന്
ശാന്തി ലഭിക്കട്ടെ!
അബദ്ധത്തിൽ മീശ ലേശം മുറിഞ്ഞു.
മുഴുവൻ വടിച്ചു മാറ്റി.
അവസരം കാത്തിരിക്കുന്ന
ഹിന്ദി നടനെപ്പോലെ
കണ്ണാടിയിൽ എന്റെ മുഖം തെളിഞ്ഞു.
അപ്പാ, അങ്ങയുടെ ആത്മാവിന്
ശാന്തി ലഭിക്കട്ടെ!
6.കോട്ടുവായിൽ പിറന്ന സൃഷ്ടി.
മൂന്നു യുഗങ്ങൾ ഞാൻ തന്നെ സൃഷ്ടിച്ചു.
മൂന്നു യുഗങ്ങൾ സൃഷ്ടിച്ചതും ക്ഷീണമായി.
കലിയുഗം എന്ന് നിങ്ങൾ വിളിക്കുന്നതിനെ
സൃഷ്ടിച്ചു തീർന്നതും കോട്ടുവാ വിട്ടു.
എന്റെ കോട്ടുവായിൽ നിന്ന്
വൻകരകളുണ്ടായി. കടലുകളും
മലകളും ആറുകളുമുണ്ടായി.
വീണ്ടുമൊരു കോട്ടുവാ വിട്ടു.
ദേവഭാഷകളും രാക്ഷസ ഭാഷകളുമുണ്ടായി.
ആര്യദേശവും ദ്രാവിഡ നാടുമുണ്ടായി.
എന്റെ ഒരു കോട്ടുവാ കൊണ്ടു തന്നെ
ആറും പിന്നെ വേറെയും ദർശനങ്ങളുണ്ടായി.
പാർട്ടികളും സംഘടനകളുമുണ്ടായി.
എന്റെ കോട്ടുവാ കൊണ്ടു തന്നെ
ഏഴകളായ് ചിലരും
പണക്കാരായ് ചിലരുമുണ്ടായി.
ഇനിയും എനിക്കു ക്ഷീണം മാറിയിട്ടില്ല.
വീണ്ടും കോട്ടുവാ വരുന്നു.
വിടട്ടേ?
മൂന്നു യുഗങ്ങൾ സൃഷ്ടിച്ചതും ക്ഷീണമായി.
കലിയുഗം എന്ന് നിങ്ങൾ വിളിക്കുന്നതിനെ
സൃഷ്ടിച്ചു തീർന്നതും കോട്ടുവാ വിട്ടു.
എന്റെ കോട്ടുവായിൽ നിന്ന്
വൻകരകളുണ്ടായി. കടലുകളും
മലകളും ആറുകളുമുണ്ടായി.
വീണ്ടുമൊരു കോട്ടുവാ വിട്ടു.
ദേവഭാഷകളും രാക്ഷസ ഭാഷകളുമുണ്ടായി.
ആര്യദേശവും ദ്രാവിഡ നാടുമുണ്ടായി.
എന്റെ ഒരു കോട്ടുവാ കൊണ്ടു തന്നെ
ആറും പിന്നെ വേറെയും ദർശനങ്ങളുണ്ടായി.
പാർട്ടികളും സംഘടനകളുമുണ്ടായി.
എന്റെ കോട്ടുവാ കൊണ്ടു തന്നെ
ഏഴകളായ് ചിലരും
പണക്കാരായ് ചിലരുമുണ്ടായി.
ഇനിയും എനിക്കു ക്ഷീണം മാറിയിട്ടില്ല.
വീണ്ടും കോട്ടുവാ വരുന്നു.
വിടട്ടേ?
7.പുരാതന വിശപ്പ്
സത്രത്തിന്റെ നീണ്ട തിണ്ണയിൽ
അത്താഴത്തിനായ് ഞാൻ കാത്തിരുന്നു.
അത്താഴത്തിനായ് ഞാൻ കാത്തിരുന്നു.
വേറെച്ചിലരും അവിടെ
കാത്തിരിപ്പുണ്ടായിരുന്നു.
സത്രത്തിന്റെ ഓടുമേഞ്ഞ കൂരയിലൊരിടത്ത്
കെട്ടിത്തൂക്കിയ ദോശ വടിവിലുള്ള മണി
ഊണു കാലമായാലും പൂജ കഴിഞ്ഞാലും
അടിക്കും.
മണി അടിച്ചാൽ അകത്തു പോകാം
ധർമ്മശാപ്പാടെന്നാലും നളന്റെ ശാപ്പാട്.
കാത്തിരിപ്പുണ്ടായിരുന്നു.
സത്രത്തിന്റെ ഓടുമേഞ്ഞ കൂരയിലൊരിടത്ത്
കെട്ടിത്തൂക്കിയ ദോശ വടിവിലുള്ള മണി
ഊണു കാലമായാലും പൂജ കഴിഞ്ഞാലും
അടിക്കും.
മണി അടിച്ചാൽ അകത്തു പോകാം
ധർമ്മശാപ്പാടെന്നാലും നളന്റെ ശാപ്പാട്.
നേരമാവുന്നു.ഇരുൾ കനക്കുന്നു.
ഇപ്പോൾ മുഴങ്ങുമോ ദോശമണി?
തെരുവിൽ മുമ്പ് കളിച്ച സ്ഥലത്ത്
കളഞ്ഞു പോയ എന്തോ ഒന്ന്
പെൺകുട്ടികൾ തിരഞ്ഞുകൊണ്ടിരുന്നു.
മെല്ലെപ്പൊയ്ക്കൊള്ളാം എന്ന പോലെ
ഒരു പശു തന്റെ വീടു മറന്ന്
സത്രത്തിനടുത്ത് കിടന്നിരുന്നു.
ഇപ്പോൾ മുഴങ്ങുമോ ദോശമണി?
തെരുവിൽ മുമ്പ് കളിച്ച സ്ഥലത്ത്
കളഞ്ഞു പോയ എന്തോ ഒന്ന്
പെൺകുട്ടികൾ തിരഞ്ഞുകൊണ്ടിരുന്നു.
മെല്ലെപ്പൊയ്ക്കൊള്ളാം എന്ന പോലെ
ഒരു പശു തന്റെ വീടു മറന്ന്
സത്രത്തിനടുത്ത് കിടന്നിരുന്നു.
ഞാനാ മണി ഉറ്റുനോക്കിക്കൊണ്ടിരുന്നു.
മുന്നിൽ രണ്ടു കുതിരപ്പടയാളികൾ
പിന്നിൽ രണ്ടു കുതിരപ്പടയാളികൾ
നടുവിൽ നീങ്ങുന്ന വർണ്ണപ്പല്ലക്കിൽ
അച്ചി വീട്ടിലേക്കു പോകുന്നൊരു പൊന്നുതമ്പുരാൻ.
പിന്നിൽ രണ്ടു കുതിരപ്പടയാളികൾ
നടുവിൽ നീങ്ങുന്ന വർണ്ണപ്പല്ലക്കിൽ
അച്ചി വീട്ടിലേക്കു പോകുന്നൊരു പൊന്നുതമ്പുരാൻ.
ഏതാണ്ട് രണ്ടു നൂറ്റാണ്ടായി
അത്താഴത്തിനു മുഴങ്ങുന്ന
ആ വെങ്കല മണിയുടെ നടുഭാഗം
അടിയേറ്റ് തിളങ്ങുന്നു.
അത്താഴത്തിനു മുഴങ്ങുന്ന
ആ വെങ്കല മണിയുടെ നടുഭാഗം
അടിയേറ്റ് തിളങ്ങുന്നു.
ഇതു തുടങ്ങി വെച്ച പുണ്യവാനാരോ,
പേരുപോലുമെനിക്കറിയില്ല.
മെല്ലെ മെല്ലെ ഭക്ഷണപ്രിയർ
തിണ്ണയിൽ കൂടിക്കൂടി വന്നു.
വിശപ്പ് വയറ്റിൽ ചുരമാന്തി.
വിശപ്പ് കഠിനം, അതിനേക്കാൾ കഠിനം
കഴിഞ്ഞ കാലത്തേക്കു പോയി വിശന്നിരിക്കുന്നത്.
പേരുപോലുമെനിക്കറിയില്ല.
മെല്ലെ മെല്ലെ ഭക്ഷണപ്രിയർ
തിണ്ണയിൽ കൂടിക്കൂടി വന്നു.
വിശപ്പ് വയറ്റിൽ ചുരമാന്തി.
വിശപ്പ് കഠിനം, അതിനേക്കാൾ കഠിനം
കഴിഞ്ഞ കാലത്തേക്കു പോയി വിശന്നിരിക്കുന്നത്.
8.തോളിൽ കൈ
പല തൂണുകൾ താങ്ങി നിൽക്കും
മണ്ഡപത്തിനപ്പുറം കോവിലിൻ വാതിൽ.
മണ്ഡപത്തൂണുകളിലെല്ലാം ശില്പങ്ങൾ.
ഒന്നിൽ
കൊക്കായി വന്ന രാക്ഷസനൊരുത്തനെ
കൃഷ്ണൻ നെടുകെപ്പിളർന്നു കൊല്ലുന്നത്.
ഒന്നിൽ
ജടയും മുടിയുമായ്
സന്യാസി തപസ്സിരിക്കുന്നത്.
ഒന്നിൽ
ആമയായ് പന്നിയായ് നരസിംഹമായ്
അവതരിക്കുന്ന വിഷ്ണു
ഗരുഡന്റെ പുറത്തേറി വരുന്നത്.
ഒന്നിൽ
ചേലകൾ വാരിയെടുത്തു മരത്തിലിരിക്കുന്ന
ബാലകൃഷ്ണനോട്
ചേലയ്ക്കായ് ഗോപികമാർ കെഞ്ചുന്നത്.
ഒന്നിൽ
സീതാസമേതനായ രാമനും
ലക്ഷ്മണനും നിൽക്കേ
ഹനുമാൻ കുമ്പിട്ടിരിക്കുന്നത്.
ഒരു തൂണിൽ ഹനുമാൻ മാത്രം നിൽക്കുന്നു.
മുഖത്ത് ഭക്തർ വെണ്ണ ചാർത്തിയിട്ടുണ്ട്.
ചുരുൾ വെറ്റില മാലയും ചാർത്തിയിരിക്കുന്നു
വെണ്ണയും പല്ലുടയ്ക്കും മുളകു വടയും പോലെ
വെറ്റിലച്ചുരുളും വാക്കിന്നധിപന് പ്രിയങ്കരം.
രണ്ടു ദ്വാരപാലകന്മാർ ഗദമേൽ കാലൂന്നി
ആരെയും തടയാതെ നോക്കി നിൽക്കുന്നു.
ഒരു ശിൽപ്പം എന്റെ ശ്രദ്ധയിൽ നിന്ന്
വിട്ടു പോയതു കണ്ടു.
അതിൽ
ഒരു നർത്തകൻ ഒരു പെണ്ണിന്റെ തോളിൽ
കൈയ്യമർത്തിക്കൊണ്ടു നിൽക്കുന്നു.
ഞാനുറ്റുനോക്കി.
ശിലകളായ് ഇരിക്കുന്നവരെ
മുമ്പേ കണ്ടിട്ടുള്ള പോലെ തോന്നുന്നു.
കപിലർ പാടിയ കുറിഞ്ഞിക്കലിയിലോ?
പെരുങ്കടുങ്കോയുടെ പാലപ്പാട്ടിലോ?
കടുവൻ ഇളവെയിനനാരുടെ പരിപാടലിലോ?
എവിടെയോ ഇവരെ ഞാൻ മുമ്പു കണ്ടിട്ടുണ്ട്.
ഇവയിലൊന്നിൽ എന്നു പറഞ്ഞാൽ
സ്വയം വഞ്ചിക്കലാവും.
ഇന്നു രാവിലെ എഴുമ്പൂർ റയിൽവേ സ്റ്റേഷനിൽ
പെട്ടിവെച്ച് താഴെയിറങ്ങുമ്പോൾ
ഞാൻ കണ്ടില്ലേ, അവർ തന്നെ ഇവർ
മണ്ഡപത്തിനപ്പുറം കോവിലിൻ വാതിൽ.
മണ്ഡപത്തൂണുകളിലെല്ലാം ശില്പങ്ങൾ.
ഒന്നിൽ
കൊക്കായി വന്ന രാക്ഷസനൊരുത്തനെ
കൃഷ്ണൻ നെടുകെപ്പിളർന്നു കൊല്ലുന്നത്.
ഒന്നിൽ
ജടയും മുടിയുമായ്
സന്യാസി തപസ്സിരിക്കുന്നത്.
ഒന്നിൽ
ആമയായ് പന്നിയായ് നരസിംഹമായ്
അവതരിക്കുന്ന വിഷ്ണു
ഗരുഡന്റെ പുറത്തേറി വരുന്നത്.
ഒന്നിൽ
ചേലകൾ വാരിയെടുത്തു മരത്തിലിരിക്കുന്ന
ബാലകൃഷ്ണനോട്
ചേലയ്ക്കായ് ഗോപികമാർ കെഞ്ചുന്നത്.
ഒന്നിൽ
സീതാസമേതനായ രാമനും
ലക്ഷ്മണനും നിൽക്കേ
ഹനുമാൻ കുമ്പിട്ടിരിക്കുന്നത്.
ഒരു തൂണിൽ ഹനുമാൻ മാത്രം നിൽക്കുന്നു.
മുഖത്ത് ഭക്തർ വെണ്ണ ചാർത്തിയിട്ടുണ്ട്.
ചുരുൾ വെറ്റില മാലയും ചാർത്തിയിരിക്കുന്നു
വെണ്ണയും പല്ലുടയ്ക്കും മുളകു വടയും പോലെ
വെറ്റിലച്ചുരുളും വാക്കിന്നധിപന് പ്രിയങ്കരം.
രണ്ടു ദ്വാരപാലകന്മാർ ഗദമേൽ കാലൂന്നി
ആരെയും തടയാതെ നോക്കി നിൽക്കുന്നു.
ഒരു ശിൽപ്പം എന്റെ ശ്രദ്ധയിൽ നിന്ന്
വിട്ടു പോയതു കണ്ടു.
അതിൽ
ഒരു നർത്തകൻ ഒരു പെണ്ണിന്റെ തോളിൽ
കൈയ്യമർത്തിക്കൊണ്ടു നിൽക്കുന്നു.
ഞാനുറ്റുനോക്കി.
ശിലകളായ് ഇരിക്കുന്നവരെ
മുമ്പേ കണ്ടിട്ടുള്ള പോലെ തോന്നുന്നു.
കപിലർ പാടിയ കുറിഞ്ഞിക്കലിയിലോ?
പെരുങ്കടുങ്കോയുടെ പാലപ്പാട്ടിലോ?
കടുവൻ ഇളവെയിനനാരുടെ പരിപാടലിലോ?
എവിടെയോ ഇവരെ ഞാൻ മുമ്പു കണ്ടിട്ടുണ്ട്.
ഇവയിലൊന്നിൽ എന്നു പറഞ്ഞാൽ
സ്വയം വഞ്ചിക്കലാവും.
ഇന്നു രാവിലെ എഴുമ്പൂർ റയിൽവേ സ്റ്റേഷനിൽ
പെട്ടിവെച്ച് താഴെയിറങ്ങുമ്പോൾ
ഞാൻ കണ്ടില്ലേ, അവർ തന്നെ ഇവർ
9.അക്കാ എന്തേ ഇങ്ങനെയായി?
കാൽ മണിക്കൂർ നടന്നാൽ
കണ്ണിൽ പെടുന്ന
താമരക്കുളത്തിലാണ്
അക്ക കുളിക്കാറ്.
കണ്ണിൽ പെടുന്ന
താമരക്കുളത്തിലാണ്
അക്ക കുളിക്കാറ്.
ചില നേരം തുണയോടും
ചില നേരം തനിച്ചും
അക്ക കുളിക്കാൻ പോകും.
ചില നേരം തനിച്ചും
അക്ക കുളിക്കാൻ പോകും.
അല്പനേരം എന്നെക്കാത്ത്
എന്റെ വീടിനു മുന്നിൽ നിൽക്കും.
എന്റെ വീടിനു മുന്നിൽ നിൽക്കും.
അന്നും പതിവുപോലെ
അക്ക കുളിക്കാൻ പുറപ്പെട്ടു.
തോളിലൊരു നീലപ്പാവാട
അതിന്മേലൊരു തോർത്തുമെടുത്തിട്ടു
പുറപ്പെട്ടു.
അക്ക കുളിക്കാൻ പുറപ്പെട്ടു.
തോളിലൊരു നീലപ്പാവാട
അതിന്മേലൊരു തോർത്തുമെടുത്തിട്ടു
പുറപ്പെട്ടു.
പുറത്തു കുളിക്കാൻ പോകുന്ന പെണ്ണുങ്ങൾ
ഈറൻ ചുറ്റി മടങ്ങിക്കൂടാ.
മാറ്റുവസ്ത്രമുടുത്ത്
കുളിച്ചേടത്തു വെച്ചു കുങ്കുമം തൊട്ടു തന്നെ
വരണം
ഈറൻ ചുറ്റി മടങ്ങിക്കൂടാ.
മാറ്റുവസ്ത്രമുടുത്ത്
കുളിച്ചേടത്തു വെച്ചു കുങ്കുമം തൊട്ടു തന്നെ
വരണം
താമരക്കുളത്തിന്റെ പടിക്കെട്ടിൽ
അക്ക ഇരുന്നു.
ഒരു പാട്ടു മൂളാൻ തുടങ്ങി.
കുനുകുനു രോമങ്ങൾ നിറഞ്ഞ കൈകളിൽ
മഞ്ഞൾ പുരട്ടി.
അക്കയുടെ കൈകൾ ആനക്കൊമ്പു പോലെ.
രോമമുള്ള കാലുകളും അങ്ങനെത്തന്നെ.
കയ്യിലും മാറത്തും പച്ച ഞെരമ്പുകൾ
വെളിപ്പെട്ടും പതുങ്ങിയും ഓടും.
ചിന്തയിൽ മുഴുകിയ അവളുടെ കണ്ണിൽ
മിന്നൽ പോലെ ചിരി വിരിയും.
നിലക്കടല പോലത്തെ മൂക്കിന്റെ
തുളകളിലൂടെ ദീർഘശ്വാസം വിടും.
വെള്ളത്തിലെത്തിര പോലെ വളഞ്ഞ പുരികങ്ങളും
മുഴങ്കാലു തൊടാൻ പോകും മുടിനീളവും
അക്കാ, നീ സുന്ദരി എന്നു പ്രഖ്യാപിക്കുന്നു.
മുതുകു രണ്ടായ് പകുക്കുന്ന നടുത്താഴ്ചയും
ഇടുപ്പിലെ മടക്കുകളും
രണ്ടു തുള്ളി വെള്ളം തങ്ങാൻ പാകത്തിന്
അരക്കെട്ടിനു പിന്നിൽ രണ്ടു ചുഴികളുമുണ്ട്
അക്കയ്ക്ക്.
അക്കയുടെ അഴക്
എന്നെക്കാളും മുതിർന്ന പയ്യന്മാർ
പുകഴ്ത്തിപ്പറയാറുണ്ട്.
അക്കയ്ക്ക് മധുരം ഇഷ്ടമാണോ,
അക്കയ്ക്ക് മൈസൂർ ചന്ദനസ്സോപ്പ് ഇഷ്ടമാണോ,
അക്ക സിനിമ കാണുമോ,
ഇങ്ങനെ പലരുമെന്നോടു ചോദിക്കാറുണ്ട്.
അക്കയോടിതൊക്കെപ്പറഞ്ഞാൽ
പുഞ്ചിരിക്കും.
അക്ക ഇരുന്നു.
ഒരു പാട്ടു മൂളാൻ തുടങ്ങി.
കുനുകുനു രോമങ്ങൾ നിറഞ്ഞ കൈകളിൽ
മഞ്ഞൾ പുരട്ടി.
അക്കയുടെ കൈകൾ ആനക്കൊമ്പു പോലെ.
രോമമുള്ള കാലുകളും അങ്ങനെത്തന്നെ.
കയ്യിലും മാറത്തും പച്ച ഞെരമ്പുകൾ
വെളിപ്പെട്ടും പതുങ്ങിയും ഓടും.
ചിന്തയിൽ മുഴുകിയ അവളുടെ കണ്ണിൽ
മിന്നൽ പോലെ ചിരി വിരിയും.
നിലക്കടല പോലത്തെ മൂക്കിന്റെ
തുളകളിലൂടെ ദീർഘശ്വാസം വിടും.
വെള്ളത്തിലെത്തിര പോലെ വളഞ്ഞ പുരികങ്ങളും
മുഴങ്കാലു തൊടാൻ പോകും മുടിനീളവും
അക്കാ, നീ സുന്ദരി എന്നു പ്രഖ്യാപിക്കുന്നു.
മുതുകു രണ്ടായ് പകുക്കുന്ന നടുത്താഴ്ചയും
ഇടുപ്പിലെ മടക്കുകളും
രണ്ടു തുള്ളി വെള്ളം തങ്ങാൻ പാകത്തിന്
അരക്കെട്ടിനു പിന്നിൽ രണ്ടു ചുഴികളുമുണ്ട്
അക്കയ്ക്ക്.
അക്കയുടെ അഴക്
എന്നെക്കാളും മുതിർന്ന പയ്യന്മാർ
പുകഴ്ത്തിപ്പറയാറുണ്ട്.
അക്കയ്ക്ക് മധുരം ഇഷ്ടമാണോ,
അക്കയ്ക്ക് മൈസൂർ ചന്ദനസ്സോപ്പ് ഇഷ്ടമാണോ,
അക്ക സിനിമ കാണുമോ,
ഇങ്ങനെ പലരുമെന്നോടു ചോദിക്കാറുണ്ട്.
അക്കയോടിതൊക്കെപ്പറഞ്ഞാൽ
പുഞ്ചിരിക്കും.
അക്ക കുളത്തിൽ നീന്തിക്കൊണ്ടിരുന്നു.
പോകാം എന്നു ഞാൻ പറഞ്ഞു.
അക്ക വെള്ളത്തിൽ മുങ്ങി.
പടിക്കെട്ടിൽ കേറി നിന്നു;
നഗ്നയായി.
ദേഹം തോർത്തി
നടക്കാൻ തുടങ്ങി.
കോവിലിനു നേർക്കു നടന്നു.
വാർത്ത പരന്ന് ഗ്രാമം നടുങ്ങി.
എല്ലാരും കാൺകേ അക്ക നിന്നു.
എന്നാൽ ആരുമവളെ നോക്കിയില്ല.
ആരോ പറഞ്ഞു,
' അക്ക ഇനിമേൽ ഒരു ശരീരമല്ല ' എന്ന്.
അക്ക എന്നെ വിളിക്കാതെ പോയി.
ഒരുനാൾ ഇരുനാൾ പലനാൾ ആയി.
അക്ക ഉടുത്തതേയില്ല.
ഒരു സാരി അവൾക്കു കൊണ്ടുക്കൊടുക്കാൻ
എന്നോടു പറഞ്ഞു.
തുണിക്കടക്കാരനെപ്പോലെ
സാരി നന്നായ് മടക്കി
തിരിച്ചു തന്നു.
എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
എനിക്കറിയുകയേയില്ല
അക്ക എന്തേ ഇങ്ങനെ ആയി?
പോകാം എന്നു ഞാൻ പറഞ്ഞു.
അക്ക വെള്ളത്തിൽ മുങ്ങി.
പടിക്കെട്ടിൽ കേറി നിന്നു;
നഗ്നയായി.
ദേഹം തോർത്തി
നടക്കാൻ തുടങ്ങി.
കോവിലിനു നേർക്കു നടന്നു.
വാർത്ത പരന്ന് ഗ്രാമം നടുങ്ങി.
എല്ലാരും കാൺകേ അക്ക നിന്നു.
എന്നാൽ ആരുമവളെ നോക്കിയില്ല.
ആരോ പറഞ്ഞു,
' അക്ക ഇനിമേൽ ഒരു ശരീരമല്ല ' എന്ന്.
അക്ക എന്നെ വിളിക്കാതെ പോയി.
ഒരുനാൾ ഇരുനാൾ പലനാൾ ആയി.
അക്ക ഉടുത്തതേയില്ല.
ഒരു സാരി അവൾക്കു കൊണ്ടുക്കൊടുക്കാൻ
എന്നോടു പറഞ്ഞു.
തുണിക്കടക്കാരനെപ്പോലെ
സാരി നന്നായ് മടക്കി
തിരിച്ചു തന്നു.
എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
എനിക്കറിയുകയേയില്ല
അക്ക എന്തേ ഇങ്ങനെ ആയി?
10.ശിവ ശിവ
ശാലിവാഹന ശകാബ്ദം ഒന്നിൽ ജീവിച്ചിരുന്ന
പരോപകാരിയൊരാൾ പടികൾ കെട്ടി.
കുന്നിൻ മുകളിലെ കോവിലിലേക്ക്
ഭക്തർ സൗകര്യമായ് പോയി വന്നു.
നൂറു പടികളേറിയ ശേഷം
ഭക്തർക്കു വിശ്രമിക്കാൻ മണ്ഡപം കെട്ടി.
പത്തു പേർക്കിരിക്കാം അതിൽ.
മഴ പിടിച്ചാൽ പ്രയാസം തന്നെ.
നനയാതെ ഒതുങ്ങാം എന്നു മാത്രം.
പരോപകാരിയൊരാൾ പടികൾ കെട്ടി.
കുന്നിൻ മുകളിലെ കോവിലിലേക്ക്
ഭക്തർ സൗകര്യമായ് പോയി വന്നു.
നൂറു പടികളേറിയ ശേഷം
ഭക്തർക്കു വിശ്രമിക്കാൻ മണ്ഡപം കെട്ടി.
പത്തു പേർക്കിരിക്കാം അതിൽ.
മഴ പിടിച്ചാൽ പ്രയാസം തന്നെ.
നനയാതെ ഒതുങ്ങാം എന്നു മാത്രം.
കുന്നിന്മേലേക്കു ഞാൻ കേറി.
മണ്ഡപത്തിലിരുന്നു.
എണ്ണ നിറച്ച തൂക്കുപാത്രങ്ങളുമായി
കോവിൽ പരിചാരകർ പടികളേറിക്കൊണ്ടിരുന്നു.
മണ്ഡപത്തിലിരുന്നു.
എണ്ണ നിറച്ച തൂക്കുപാത്രങ്ങളുമായി
കോവിൽ പരിചാരകർ പടികളേറിക്കൊണ്ടിരുന്നു.
ഞാൻ ചുറ്റും നോക്കി.
ഒരു കുരങ്ങൻ എന്നെക്കടന്നു പോയി.
കുന്നിന്റെ തൊട്ടടുത്ത് മറ്റൊരു കുന്ന്
പതിഞ്ഞു കിടക്കും പോലെ കാണായി.
പടി കേറിക്കൊണ്ടിരുന്നവരോട്
ഞാൻ ചോദിച്ചു, എന്താണീക്കുന്ന്
പതിഞ്ഞു കിടക്കും പോലെ കാണുന്നത്?
അവർ പറഞ്ഞു: "സീതയെത്തേടി
ലങ്കക്കു പോകുമ്പോൾ ഹനൂമാൻ
ആകാശത്തിലേക്കു പറക്കാനായി
കാലമർത്തിച്ചവിട്ടി.
ഹനൂമാൻ നിന്ന മല മണ്ണിലമർന്നു പോയി.
അതാണീക്കാണുന്ന കുന്ന് "
ഓഹോ, ഈ മലയെക്കുറിച്ച്
ആർക്കും അറിയില്ലെന്നു തോന്നുന്നു
എന്നു ഞാൻ.
അറിയില്ലെന്നോ, അങ്ങോട്ടു നോക്ക്
എന്നും പറഞ്ഞ് അവർ പടിയേറാൻ തുടങ്ങി.
അവർ ചൂണ്ടിയ ഭാഗത്തേക്ക്
ഞാൻ തറപ്പിച്ചു നോക്കി.
ഒരാണും പെണ്ണും കളിയാടിയിരിക്കുന്നു,
അവിടെ.
ശിവ ശിവ!
ഒരു കുരങ്ങൻ എന്നെക്കടന്നു പോയി.
കുന്നിന്റെ തൊട്ടടുത്ത് മറ്റൊരു കുന്ന്
പതിഞ്ഞു കിടക്കും പോലെ കാണായി.
പടി കേറിക്കൊണ്ടിരുന്നവരോട്
ഞാൻ ചോദിച്ചു, എന്താണീക്കുന്ന്
പതിഞ്ഞു കിടക്കും പോലെ കാണുന്നത്?
അവർ പറഞ്ഞു: "സീതയെത്തേടി
ലങ്കക്കു പോകുമ്പോൾ ഹനൂമാൻ
ആകാശത്തിലേക്കു പറക്കാനായി
കാലമർത്തിച്ചവിട്ടി.
ഹനൂമാൻ നിന്ന മല മണ്ണിലമർന്നു പോയി.
അതാണീക്കാണുന്ന കുന്ന് "
ഓഹോ, ഈ മലയെക്കുറിച്ച്
ആർക്കും അറിയില്ലെന്നു തോന്നുന്നു
എന്നു ഞാൻ.
അറിയില്ലെന്നോ, അങ്ങോട്ടു നോക്ക്
എന്നും പറഞ്ഞ് അവർ പടിയേറാൻ തുടങ്ങി.
അവർ ചൂണ്ടിയ ഭാഗത്തേക്ക്
ഞാൻ തറപ്പിച്ചു നോക്കി.
ഒരാണും പെണ്ണും കളിയാടിയിരിക്കുന്നു,
അവിടെ.
ശിവ ശിവ!
11.കാലം
തെരുവിൽ തെക്കുനിന്നു വടക്കോട്ടു
കാറ്റു വീശുന്നു.
ചെക് പോസ്റ്റിൽ തന്റെ പൊതി
കമഴ്ത്തിക്കാട്ടുന്ന യാത്രികനെപ്പോലെ
ബദാംമരങ്ങൾ ഇലയുതിർക്കുന്നു.
മാവിലകളുമുതിരുന്നു.
മാവിനും ഇതു തന്നെയോ ഉതിർക്കും കാലം?
മണ്ണിനടിയിൽ വേരുകൾ
കുളിരുതേടിപ്പോകുന്നു.
ഉണക്കിലകൾ തൂക്കിക്കൊണ്ടുപോയി
ഏതു കടയിൽ വിൽക്കും ഈ കാറ്റ്?
ഉണക്കിലകളെ എന്റെ മുന്നിൽ
ചക്രം കറക്കുന്നു കാലം.
ഞാൻ ചിരിക്കാതെന്തു ചെയ്യും!
കാറ്റു വീശുന്നു.
ചെക് പോസ്റ്റിൽ തന്റെ പൊതി
കമഴ്ത്തിക്കാട്ടുന്ന യാത്രികനെപ്പോലെ
ബദാംമരങ്ങൾ ഇലയുതിർക്കുന്നു.
മാവിലകളുമുതിരുന്നു.
മാവിനും ഇതു തന്നെയോ ഉതിർക്കും കാലം?
മണ്ണിനടിയിൽ വേരുകൾ
കുളിരുതേടിപ്പോകുന്നു.
ഉണക്കിലകൾ തൂക്കിക്കൊണ്ടുപോയി
ഏതു കടയിൽ വിൽക്കും ഈ കാറ്റ്?
ഉണക്കിലകളെ എന്റെ മുന്നിൽ
ചക്രം കറക്കുന്നു കാലം.
ഞാൻ ചിരിക്കാതെന്തു ചെയ്യും!
12.കടുകോളം ഇരുള്
നാലു ചക്രവണ്ടി ഒന്നും
രണ്ടുചക്രവണ്ടി ഒന്നും
തെരുവിൽ കൂട്ടിയിടിച്ചു.
അപ്പോൾ രാത്രി മണി ഒമ്പത്.
നാലു ചക്രവണ്ടിക്കാരൻ
വണ്ടിയിൽ നിന്നിറങ്ങി വന്ന്
രണ്ടുചക്ര വണ്ടിയെ തെറി വിളിച്ചു.
അയാളും തിരിച്ച് തെറി വിളിച്ചു.
തനിക്കു വലിയ വലിയ ആൾക്കാരെ അറിയുമെന്ന്
നാലും രണ്ടും പറഞ്ഞു.
നാലുചക്രം പോലീസിന് ഫോൺ ചെയ്തപ്പോൾ
രണ്ടു ചക്രവും ഫോൺ ചെയ്തു.
നേരം പോയി.പോലീസുകാർ വന്നേയില്ല.
കണ്ടു നിന്നിരുന്ന അഞ്ചാറു പേർ സ്ഥലം വിട്ടു.
രണ്ടു ചക്രം സ്ഥലം വിട്ടു.
നാലു ചക്രവും സ്ഥലം വിട്ടു.
കണ്ടു രസിച്ചു നിന്നവർ എറിഞ്ഞിട്ട സിഗററ്റുകുറ്റിയിൽ തീയണഞ്ഞു.
തെരുവിൽ കടുകോളം ഇരുള് കൂടി.
രണ്ടുചക്രവണ്ടി ഒന്നും
തെരുവിൽ കൂട്ടിയിടിച്ചു.
അപ്പോൾ രാത്രി മണി ഒമ്പത്.
നാലു ചക്രവണ്ടിക്കാരൻ
വണ്ടിയിൽ നിന്നിറങ്ങി വന്ന്
രണ്ടുചക്ര വണ്ടിയെ തെറി വിളിച്ചു.
അയാളും തിരിച്ച് തെറി വിളിച്ചു.
തനിക്കു വലിയ വലിയ ആൾക്കാരെ അറിയുമെന്ന്
നാലും രണ്ടും പറഞ്ഞു.
നാലുചക്രം പോലീസിന് ഫോൺ ചെയ്തപ്പോൾ
രണ്ടു ചക്രവും ഫോൺ ചെയ്തു.
നേരം പോയി.പോലീസുകാർ വന്നേയില്ല.
കണ്ടു നിന്നിരുന്ന അഞ്ചാറു പേർ സ്ഥലം വിട്ടു.
രണ്ടു ചക്രം സ്ഥലം വിട്ടു.
നാലു ചക്രവും സ്ഥലം വിട്ടു.
കണ്ടു രസിച്ചു നിന്നവർ എറിഞ്ഞിട്ട സിഗററ്റുകുറ്റിയിൽ തീയണഞ്ഞു.
തെരുവിൽ കടുകോളം ഇരുള് കൂടി.
13.ഭയം
എന്റെ വീടുവിട്ടു പോകാൻ
ആരുമെന്നോടു പറയുന്നില്ല.
എന്റെ ആപ്പീസു വാതിലുകൾ
എനിക്കു മുന്നിൽ അടയപ്പെട്ടിട്ടില്ല.
എന്റെ ഭാഷ സംസാരിക്കരുതെന്ന്
ആരുമെന്നോടു പറയുന്നില്ല.
എന്റെ വിഗ്രഹമെടുത്ത്
ആരും ആറ്റിലെറിയുന്നില്ല.
എന്റെ പുസ്തകം ആരും
എന്നിൽ നിന്നു പിടിച്ചുപറിയ്ക്കുന്നില്ല.
എന്റെ കാമുകിയെക്കാണുന്നതിൽ നിന്ന്
ആരുമെന്നെത്തടയുന്നില്ല.
എന്റെ നാട്ടിൽ നിന്ന്
ആരുമെന്നെ വിരട്ടിയോടിക്കുന്നില്ല.
എന്നാൽ ഇങ്ങനെയെല്ലാം നടന്ന പോലെ
എനിക്കു തന്നെ തോന്നുന്നു.
ആരുമെന്നോടു പറയുന്നില്ല.
എന്റെ ആപ്പീസു വാതിലുകൾ
എനിക്കു മുന്നിൽ അടയപ്പെട്ടിട്ടില്ല.
എന്റെ ഭാഷ സംസാരിക്കരുതെന്ന്
ആരുമെന്നോടു പറയുന്നില്ല.
എന്റെ വിഗ്രഹമെടുത്ത്
ആരും ആറ്റിലെറിയുന്നില്ല.
എന്റെ പുസ്തകം ആരും
എന്നിൽ നിന്നു പിടിച്ചുപറിയ്ക്കുന്നില്ല.
എന്റെ കാമുകിയെക്കാണുന്നതിൽ നിന്ന്
ആരുമെന്നെത്തടയുന്നില്ല.
എന്റെ നാട്ടിൽ നിന്ന്
ആരുമെന്നെ വിരട്ടിയോടിക്കുന്നില്ല.
എന്നാൽ ഇങ്ങനെയെല്ലാം നടന്ന പോലെ
എനിക്കു തന്നെ തോന്നുന്നു.
14.രാജരാജ ചോഴന്റെ കാലടി നീളം
കുഞ്ഞു രാജരാജ ചോഴർ
അരമന മുഴുവൻ ഓടി നടക്കുന്നു
കുഞ്ഞു രാജരാജ ചോഴരുടെ പിറകേ
കൊട്ടാരം ഉദ്യോഗസ്ഥരും ഓടിനടക്കുന്നു.
അരമന മുഴുവൻ ഓടി നടക്കുന്നു
കുഞ്ഞു രാജരാജ ചോഴരുടെ പിറകേ
കൊട്ടാരം ഉദ്യോഗസ്ഥരും ഓടിനടക്കുന്നു.
അവരുടെ നീണ്ട അങ്കികളിൽ
കൈ തുടച്ച്
രാജ രാജ ചോഴർ ഓടിക്കൊണ്ടിരുന്നു.
ചോഴ ദേവരെ തങ്ങൾ
ഓടിച്ചു കൊണ്ടു പോകുന്നതായ്
ആരും വിചാരിക്കാത്ത വിധത്തിൽ
ഉദ്യോഗസ്ഥരും പിന്നാലെ ഓടുന്നു.
ചോഴർ ഒരു തൂണു ചുറ്റുന്നു,ഓടുന്നു.
ഒരു തൂണു ചുറ്റുന്നു,ഓടുന്നു.
പടിക്കെട്ടുകളിൽ കേറിയുമിറങ്ങിയുമോടുന്നു.
കല്ലാനമേലേറുന്നു,ഇറങ്ങുന്നു.
കൽക്കുതിര മേലേറുന്നു.
ഓടിക്കുമ്പോലെ ഭാവന ചെയ്യുന്നു.
'ഓടാതെ, നിൽക്കൂ 'എന്ന് ചോഴരോടു പറയാൻ
ആർക്കുമധികാരമില്ല.
ഏറെ നേരം ഓടിയ ശേഷം
കുഞ്ഞു രാജരാജ ചോഴർ
കുടിവെള്ളം ചോദിച്ച് ഇരിപ്പായി.
അങ്ങുന്നിന്റെ തൃപ്പാദം നൊന്തോ
എന്നു ചോദിച്ചു,ചിരിച്ചുകൊണ്ടൊരധികാരി.
ഇല്ല എന്നു ചോഴർ.
നോക്കട്ടേ എന്ന് അധികാരി.
രാജരാജചോഴർ കാലടി കാണിക്കുന്നു.
രാജ രാജ ചോഴരുടെ തൃക്കാലടി നീളം
ഒരളവായി കണക്കാക്കിയിരുന്നു
സാമ്രാജ്യത്തിലെങ്ങും.
കൈ തുടച്ച്
രാജ രാജ ചോഴർ ഓടിക്കൊണ്ടിരുന്നു.
ചോഴ ദേവരെ തങ്ങൾ
ഓടിച്ചു കൊണ്ടു പോകുന്നതായ്
ആരും വിചാരിക്കാത്ത വിധത്തിൽ
ഉദ്യോഗസ്ഥരും പിന്നാലെ ഓടുന്നു.
ചോഴർ ഒരു തൂണു ചുറ്റുന്നു,ഓടുന്നു.
ഒരു തൂണു ചുറ്റുന്നു,ഓടുന്നു.
പടിക്കെട്ടുകളിൽ കേറിയുമിറങ്ങിയുമോടുന്നു.
കല്ലാനമേലേറുന്നു,ഇറങ്ങുന്നു.
കൽക്കുതിര മേലേറുന്നു.
ഓടിക്കുമ്പോലെ ഭാവന ചെയ്യുന്നു.
'ഓടാതെ, നിൽക്കൂ 'എന്ന് ചോഴരോടു പറയാൻ
ആർക്കുമധികാരമില്ല.
ഏറെ നേരം ഓടിയ ശേഷം
കുഞ്ഞു രാജരാജ ചോഴർ
കുടിവെള്ളം ചോദിച്ച് ഇരിപ്പായി.
അങ്ങുന്നിന്റെ തൃപ്പാദം നൊന്തോ
എന്നു ചോദിച്ചു,ചിരിച്ചുകൊണ്ടൊരധികാരി.
ഇല്ല എന്നു ചോഴർ.
നോക്കട്ടേ എന്ന് അധികാരി.
രാജരാജചോഴർ കാലടി കാണിക്കുന്നു.
രാജ രാജ ചോഴരുടെ തൃക്കാലടി നീളം
ഒരളവായി കണക്കാക്കിയിരുന്നു
സാമ്രാജ്യത്തിലെങ്ങും.
15.യാത്ര
അവനെക്കാണാൻ അവന്റെ വീട്ടിൽ പോയി.
കതകു തുറന്ന അവന്റെ ഭാര്യ
അവൻ എന്നെക്കാണാൻ എന്റെ വീട്ടിലേക്കു
പോയിരിയ്ക്കയാണെന്നു പറഞ്ഞ് കതകടച്ചു.
നല്ല വെയിൽ.
പെണ്ണുങ്ങൾ കുടപിടിച്ചു നടന്നു കൊണ്ടിരുന്നു.
വീട്ടിൽ മടങ്ങിയെത്തിയ ഞാൻ ഭാര്യയോട്
അവൻ വന്നോ എന്നു ചോദിച്ചു.
ഇല്ല.
നിങ്ങടെ പേരും പറഞ്ഞ്
എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും
എന്നവൾ.
ആട്ടുകട്ടിലിൽ കിടന്ന് ഞാനൊന്നു കണ്ണുചിമ്മി.
വേറേതോ ജന്നലിൽ വെണ്ണിലാവ് മിന്നുന്നു.
മഞ്ഞുമൂടിയ ഒരു മലയിൽ എന്റെ കൂട്ടുകാരൻ
പാറകളിലള്ളിപ്പിടിച്ചു കയറിക്കൊണ്ടിരുന്നു.
നീ വീട്ടിൽ പറഞ്ഞോ എന്നു ഞാൻ ചോദിച്ചു.
നീ പറഞ്ഞോ എന്നവൻ.
പറഞ്ഞില്ല എന്നു ഞാൻ കൺമിഴിച്ചു.
അവനും എങ്ങിരുന്നാലും എന്നെപ്പോലെത്തന്നെ
കൺമിഴിച്ചിട്ടുണ്ടാകും, അല്ലേ!
കതകു തുറന്ന അവന്റെ ഭാര്യ
അവൻ എന്നെക്കാണാൻ എന്റെ വീട്ടിലേക്കു
പോയിരിയ്ക്കയാണെന്നു പറഞ്ഞ് കതകടച്ചു.
നല്ല വെയിൽ.
പെണ്ണുങ്ങൾ കുടപിടിച്ചു നടന്നു കൊണ്ടിരുന്നു.
വീട്ടിൽ മടങ്ങിയെത്തിയ ഞാൻ ഭാര്യയോട്
അവൻ വന്നോ എന്നു ചോദിച്ചു.
ഇല്ല.
നിങ്ങടെ പേരും പറഞ്ഞ്
എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും
എന്നവൾ.
ആട്ടുകട്ടിലിൽ കിടന്ന് ഞാനൊന്നു കണ്ണുചിമ്മി.
വേറേതോ ജന്നലിൽ വെണ്ണിലാവ് മിന്നുന്നു.
മഞ്ഞുമൂടിയ ഒരു മലയിൽ എന്റെ കൂട്ടുകാരൻ
പാറകളിലള്ളിപ്പിടിച്ചു കയറിക്കൊണ്ടിരുന്നു.
നീ വീട്ടിൽ പറഞ്ഞോ എന്നു ഞാൻ ചോദിച്ചു.
നീ പറഞ്ഞോ എന്നവൻ.
പറഞ്ഞില്ല എന്നു ഞാൻ കൺമിഴിച്ചു.
അവനും എങ്ങിരുന്നാലും എന്നെപ്പോലെത്തന്നെ
കൺമിഴിച്ചിട്ടുണ്ടാകും, അല്ലേ!
16. ചതുര അലകൾ
കൊടൈക്കനാൽ തടാകത്തിൽ
തന്റെ വളഞ്ഞ കഴുത്ത് ആഴ്ത്തിയെടുത്തു
ഒരു വാത്ത്.
വളയം വളയമായ് അലകൾ പരന്നു.
അതുപോലുള്ള അലകൾ കാണാനാഗ്രഹിച്ച്
ഈ കുളത്തിൽ ഞാനൊരു കല്ല് വീശിയെറിഞ്ഞു.
ചതുരം ചതുരമായ് അലകളൊഴുകി വന്നു.
ആരെയെങ്കിലും വിളിച്ച്
അലകൾ ചതുരം ചതുരമായൊഴുകുന്നതു
കാണിച്ചു കൊടുക്കാമെന്നു വെച്ചാൽ
ആരതു വിശ്വസിക്കാൻ?
എന്തായാലും ഒരു കൂട്ടുകാരനെച്ചെന്നുകണ്ട്
ചതുര അലകൾ കാണാൻ വിളിച്ചു.
അലകൾ ചതുരമാവുന്നത് അതിശയം തന്നെ,
അതു ഞാൻ നാളെ വന്നു കാണാം എന്നവൻ.
എനിക്കും ഒരു സംശയം,
സത്യത്തിൽ അലകൾ
അങ്ങനെത്തന്നെയായിരുന്നോ.
കുറഞ്ഞ പക്ഷം രണ്ടു തവണ സംഭവിക്കണം അല്ലേ,
എന്തും വിശ്വസിക്കാൻ?
തന്റെ വളഞ്ഞ കഴുത്ത് ആഴ്ത്തിയെടുത്തു
ഒരു വാത്ത്.
വളയം വളയമായ് അലകൾ പരന്നു.
അതുപോലുള്ള അലകൾ കാണാനാഗ്രഹിച്ച്
ഈ കുളത്തിൽ ഞാനൊരു കല്ല് വീശിയെറിഞ്ഞു.
ചതുരം ചതുരമായ് അലകളൊഴുകി വന്നു.
ആരെയെങ്കിലും വിളിച്ച്
അലകൾ ചതുരം ചതുരമായൊഴുകുന്നതു
കാണിച്ചു കൊടുക്കാമെന്നു വെച്ചാൽ
ആരതു വിശ്വസിക്കാൻ?
എന്തായാലും ഒരു കൂട്ടുകാരനെച്ചെന്നുകണ്ട്
ചതുര അലകൾ കാണാൻ വിളിച്ചു.
അലകൾ ചതുരമാവുന്നത് അതിശയം തന്നെ,
അതു ഞാൻ നാളെ വന്നു കാണാം എന്നവൻ.
എനിക്കും ഒരു സംശയം,
സത്യത്തിൽ അലകൾ
അങ്ങനെത്തന്നെയായിരുന്നോ.
കുറഞ്ഞ പക്ഷം രണ്ടു തവണ സംഭവിക്കണം അല്ലേ,
എന്തും വിശ്വസിക്കാൻ?
17.കരച്ചിൽ നിറുത്തിയ വായ
ലങ്കാധിപനായ രാവണൻ
മഞ്ഞുമൂടിയ ഹിമാലയമെടു-ത്തമ്മാനമാടിയപ്പോൾ
നീ നിന്റെ തള്ളവിരൽ വെച്ചമർത്തിയില്ലേ,
പർവതത്തിനടിയിൽ ഞെരിഞ്ഞമർന്ന ഇരുപതു കയ്യൻ ദശാസ്യനുടനേ
സാമഗാനം പാടവേ
നീ വിരലയച്ചു വിട്ടില്ലേ?
വേദനിക്കുന്നവർ കരയുമോ അതോ
സാമഗാനം പാടുമോ?
കരച്ചിലിനെ പാട്ട് വെല്ലുമോ?
ലങ്കാധിപനായ രാവണൻ
പാടിയോ കരഞ്ഞോ എന്ന്
ആർക്കു പറയാൻ കഴിയും?
ചുറ്റും അമർന്നിരിക്കുന്നത്
ഉരുകാത്ത മഞ്ഞും പാറയും.
ശിവനേ, നീയാകട്ടെ
രോദനം ചെയ്യുന്നവനാകയാൽ രുദ്രൻ എന്ന്
വേദങ്ങളിൽ വിളികൊണ്ടവൻ.
ശിവനേ, നീ ശിവനോ അതോ
ഇപ്പോഴും രുദ്രൻ തന്നെയോ?
യുഗങ്ങൾ മാറിയ ശേഷവും
നിന്റെ ശീലം നിന്നെ വിടുന്നില്ലയോ?
പുതുയുഗം പിറന്ന നാൾ മുതൽ
ഇനിമേൽ ഞാൻ രോദനം ആഗ്രഹിക്കുന്നു
എന്ന് നീ ശപഥം ചെയ്തതല്ലേ?
മനുഷ്യർ കരയുന്നു
വിമ്മി വിമ്മിക്കരയുന്നു.
ഏതു കുന്നും എടുക്കാനാവാതെ
ഞെരിഞ്ഞമർന്നു കരയുന്നു.
മനുഷ്യർ കരയാത്ത നാട്
ഭൂമിയിലൊരിടത്തുമില്ല.
ഉടുക്കടിക്കുന്നവനേ,
കരച്ചിലും പാട്ടും ഒന്നല്ല എന്ന്
നിനക്കു പറഞ്ഞു തരേണ്ടതുണ്ടോ?
തുറന്ന വായകളിലൂടെ
ദു:ഖം മാത്രമേ വെളിപ്പെടൂ എന്നുണ്ടോ?
നിന്റെ കാതിൽ കുണ്ഡലങ്ങളായിരിക്കുന്ന ഗന്ധർവന്മാർ
മനുഷ്യരുടെ കരച്ചിൽ
സംഗീതമായ് മാറ്റി വിടുകയാണോ?
കരച്ചിൽ നിറുത്തിയ ശേഷം ഒരു വായ
എങ്ങനെയിരിക്കുമെന്ന് ശിവനേ, നിനക്കറിയുമോ?
ആണും പെണ്ണുമായ് നീ ഇരിപ്പതു പോലെ
കരച്ചിലും പാട്ടുമായ് ഇരിക്കയാവുമോ?
മഞ്ഞുമൂടിയ ഹിമാലയമെടു-ത്തമ്മാനമാടിയപ്പോൾ
നീ നിന്റെ തള്ളവിരൽ വെച്ചമർത്തിയില്ലേ,
പർവതത്തിനടിയിൽ ഞെരിഞ്ഞമർന്ന ഇരുപതു കയ്യൻ ദശാസ്യനുടനേ
സാമഗാനം പാടവേ
നീ വിരലയച്ചു വിട്ടില്ലേ?
വേദനിക്കുന്നവർ കരയുമോ അതോ
സാമഗാനം പാടുമോ?
കരച്ചിലിനെ പാട്ട് വെല്ലുമോ?
ലങ്കാധിപനായ രാവണൻ
പാടിയോ കരഞ്ഞോ എന്ന്
ആർക്കു പറയാൻ കഴിയും?
ചുറ്റും അമർന്നിരിക്കുന്നത്
ഉരുകാത്ത മഞ്ഞും പാറയും.
ശിവനേ, നീയാകട്ടെ
രോദനം ചെയ്യുന്നവനാകയാൽ രുദ്രൻ എന്ന്
വേദങ്ങളിൽ വിളികൊണ്ടവൻ.
ശിവനേ, നീ ശിവനോ അതോ
ഇപ്പോഴും രുദ്രൻ തന്നെയോ?
യുഗങ്ങൾ മാറിയ ശേഷവും
നിന്റെ ശീലം നിന്നെ വിടുന്നില്ലയോ?
പുതുയുഗം പിറന്ന നാൾ മുതൽ
ഇനിമേൽ ഞാൻ രോദനം ആഗ്രഹിക്കുന്നു
എന്ന് നീ ശപഥം ചെയ്തതല്ലേ?
മനുഷ്യർ കരയുന്നു
വിമ്മി വിമ്മിക്കരയുന്നു.
ഏതു കുന്നും എടുക്കാനാവാതെ
ഞെരിഞ്ഞമർന്നു കരയുന്നു.
മനുഷ്യർ കരയാത്ത നാട്
ഭൂമിയിലൊരിടത്തുമില്ല.
ഉടുക്കടിക്കുന്നവനേ,
കരച്ചിലും പാട്ടും ഒന്നല്ല എന്ന്
നിനക്കു പറഞ്ഞു തരേണ്ടതുണ്ടോ?
തുറന്ന വായകളിലൂടെ
ദു:ഖം മാത്രമേ വെളിപ്പെടൂ എന്നുണ്ടോ?
നിന്റെ കാതിൽ കുണ്ഡലങ്ങളായിരിക്കുന്ന ഗന്ധർവന്മാർ
മനുഷ്യരുടെ കരച്ചിൽ
സംഗീതമായ് മാറ്റി വിടുകയാണോ?
കരച്ചിൽ നിറുത്തിയ ശേഷം ഒരു വായ
എങ്ങനെയിരിക്കുമെന്ന് ശിവനേ, നിനക്കറിയുമോ?
ആണും പെണ്ണുമായ് നീ ഇരിപ്പതു പോലെ
കരച്ചിലും പാട്ടുമായ് ഇരിക്കയാവുമോ?
18.വിദൂഷകന്റെ പാട്ട്
ഏതിനെക്കാളും എന്നല്ല ആരെക്കാളും
ഏതു മേലേ എന്നല്ല ആരു മേലേ
എന്നു ഞാൻ പറയാം
എന്ന് അരങ്ങത്തു വിദൂഷകൻ പാടാൻ തുടങ്ങി
ഏതു മേലേ എന്നല്ല ആരു മേലേ
എന്നു ഞാൻ പറയാം
എന്ന് അരങ്ങത്തു വിദൂഷകൻ പാടാൻ തുടങ്ങി
ചമ്മണംപടിഞ്ഞ്
ധ്യാനത്തിലിരിക്കുന്നവനെക്കാളും
ഇലയിട്ട് പന്തിയിലിരിക്കുന്നവനേ മേലേ........
..... ആ............... ആ..........
ചമ്പക മല്ലിക മുല്ല സുഗന്ധത്തേക്കാൾ
അടുക്കളപ്പുകയിലൂടെത്തുന്ന
വെപ്പുമണം തന്നെ മേലേ..... ആ....... ആ.......
ദ്രാവിഡ ദേശത്തെ പലഹാരങ്ങളിൽ വെച്ച്
ആവിയിൽ വെന്ത കൊഴുക്കട്ടയാണു മേലേ
എന്ന് ഭഗവദ്ഗീതയിൽ
കൃഷ്ണൻ പറഞ്ഞിട്ടുണ്ട്... ആ........ ആ......
വിദൂഷകാ, അകത്തു പോ എന്ന്
സദസ്യർ കൂക്കി വിളിച്ചു.
പോകാം.എന്നാൽ പോകും മുമ്പ്
വെപ്പാട്ടികളെക്കുറിച്ചൊരു
കഥ പറയട്ടേ എന്നു വിദൂഷകൻ.
സദസ്സ് നിശ്ശബ്ദമായി.
എന്നാൽ വിദൂഷകൻ കഥ പറയും മുമ്പ്
മദ്ദളം മുഴങ്ങി.
അടുത്ത രംഗം തുടങ്ങി.
ദുഷ്യന്തൻ പറഞ്ഞു:
വനാന്തരത്തിൽ വാഴും മുനിമാരാൽ
വളർത്തപ്പെട്ട പോലെ കാണപ്പെടും
രാജകുമാരീ
ആചാരം നോക്കുന്നവർക്കും
സൗന്ദര്യം നോക്കുന്നവർക്കും
ആശ്വാസം അരികത്തില്ല എന്ന് പറയാറുണ്ട്.
രാജകുമാരീ
നിന്റെ ദുഃഖം എന്ത്?
ധ്യാനത്തിലിരിക്കുന്നവനെക്കാളും
ഇലയിട്ട് പന്തിയിലിരിക്കുന്നവനേ മേലേ........
..... ആ............... ആ..........
ചമ്പക മല്ലിക മുല്ല സുഗന്ധത്തേക്കാൾ
അടുക്കളപ്പുകയിലൂടെത്തുന്ന
വെപ്പുമണം തന്നെ മേലേ..... ആ....... ആ.......
ദ്രാവിഡ ദേശത്തെ പലഹാരങ്ങളിൽ വെച്ച്
ആവിയിൽ വെന്ത കൊഴുക്കട്ടയാണു മേലേ
എന്ന് ഭഗവദ്ഗീതയിൽ
കൃഷ്ണൻ പറഞ്ഞിട്ടുണ്ട്... ആ........ ആ......
വിദൂഷകാ, അകത്തു പോ എന്ന്
സദസ്യർ കൂക്കി വിളിച്ചു.
പോകാം.എന്നാൽ പോകും മുമ്പ്
വെപ്പാട്ടികളെക്കുറിച്ചൊരു
കഥ പറയട്ടേ എന്നു വിദൂഷകൻ.
സദസ്സ് നിശ്ശബ്ദമായി.
എന്നാൽ വിദൂഷകൻ കഥ പറയും മുമ്പ്
മദ്ദളം മുഴങ്ങി.
അടുത്ത രംഗം തുടങ്ങി.
ദുഷ്യന്തൻ പറഞ്ഞു:
വനാന്തരത്തിൽ വാഴും മുനിമാരാൽ
വളർത്തപ്പെട്ട പോലെ കാണപ്പെടും
രാജകുമാരീ
ആചാരം നോക്കുന്നവർക്കും
സൗന്ദര്യം നോക്കുന്നവർക്കും
ആശ്വാസം അരികത്തില്ല എന്ന് പറയാറുണ്ട്.
രാജകുമാരീ
നിന്റെ ദുഃഖം എന്ത്?
നാടകത്തിൽ ഭാഗമില്ലാത്ത വിദൂഷകൻ,
വയറിളക്കം പിടിച്ചവർക്കും
ആശ്വാസം അരികത്തില്ല എന്ന്
അണിയറയിൽ പറഞ്ഞു കൊണ്ടിരുന്നു.
വയറിളക്കം പിടിച്ചവർക്കും
ആശ്വാസം അരികത്തില്ല എന്ന്
അണിയറയിൽ പറഞ്ഞു കൊണ്ടിരുന്നു.
19.ആരുടെ കൈ?
നാല്? എട്ട്? അതോ പന്ത്രണ്ടോ?
ദൈവത്തിനെത്ര കൈകളുണ്ട്?
എത്ര കൈകൾ
ദൈവത്തിനുണ്ടായാലും
അവയിൽ രണ്ടെണ്ണം
മനുഷ്യാ,
നിന്റേതു തന്നെ.
ദൈവത്തിനെത്ര കൈകളുണ്ട്?
എത്ര കൈകൾ
ദൈവത്തിനുണ്ടായാലും
അവയിൽ രണ്ടെണ്ണം
മനുഷ്യാ,
നിന്റേതു തന്നെ.
20.കനമുള്ള കുഞ്ഞുങ്ങൾ
കുഞ്ഞുങ്ങൾക്ക് എല്ലാ സാധനങ്ങളും വേണം.
ഏതു സാധനവും എടുത്തു നോക്കും.
സാധനങ്ങൾ തങ്ങളുടെ കൈകൊണ്ടുടഞ്ഞാൽ
സങ്കടപ്പെടുകയില്ലവർ
അച്ഛനമ്മമാരോടു മാപ്പു പറയുകയില്ല.
സാധനങ്ങൾ എവിടുന്നാണു വരുന്നതെന്നു
കുഞ്ഞുങ്ങളറിയുന്നില്ല.
തങ്ങൾ നടക്കുമ്പോൾ ഭൂമി മൃദുവാകുന്നതു
കുഞ്ഞുങ്ങളറിയുന്നു എന്നത്
ചിലർക്കു മാത്രമേ അറിയൂ.
സാധനങ്ങൾ എവിടെക്കിട്ടുമെന്നോ
എനിക്കിതു വേണം എന്നോ
പറയാൻ തുടങ്ങിയാൽ പിന്നെ
ആ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ല.
വേണമെങ്കിൽ നിങ്ങളാ കുഞ്ഞുങ്ങളെ
എടുത്തുയർത്തി നോക്കൂ
താഴെയിറക്കി വെയ്ക്കാൻ തോന്നുന്നത്രയും
ആ കുഞ്ഞുങ്ങൾ കനക്കും.
ഏതു സാധനവും എടുത്തു നോക്കും.
സാധനങ്ങൾ തങ്ങളുടെ കൈകൊണ്ടുടഞ്ഞാൽ
സങ്കടപ്പെടുകയില്ലവർ
അച്ഛനമ്മമാരോടു മാപ്പു പറയുകയില്ല.
സാധനങ്ങൾ എവിടുന്നാണു വരുന്നതെന്നു
കുഞ്ഞുങ്ങളറിയുന്നില്ല.
തങ്ങൾ നടക്കുമ്പോൾ ഭൂമി മൃദുവാകുന്നതു
കുഞ്ഞുങ്ങളറിയുന്നു എന്നത്
ചിലർക്കു മാത്രമേ അറിയൂ.
സാധനങ്ങൾ എവിടെക്കിട്ടുമെന്നോ
എനിക്കിതു വേണം എന്നോ
പറയാൻ തുടങ്ങിയാൽ പിന്നെ
ആ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ല.
വേണമെങ്കിൽ നിങ്ങളാ കുഞ്ഞുങ്ങളെ
എടുത്തുയർത്തി നോക്കൂ
താഴെയിറക്കി വെയ്ക്കാൻ തോന്നുന്നത്രയും
ആ കുഞ്ഞുങ്ങൾ കനക്കും.
21.വീട്ടുകണക്ക്.
പത്തു പേരൊരു ജോലി
നാലു ദിവസം കൊണ്ടു ചെയ്തു തീർക്കുന്നു
എങ്കിൽ
എട്ടു പേർ അതേ ജോലി
എത്ര ദിവസം കൊണ്ടു തീർക്കും എന്ന്
എഴുതിക്കൊണ്ടുവരാൻ സാറു പറഞ്ഞതും
എനിക്കു തല ചുറ്റി.
വലതുഭാഗത്തമർന്നിരുന്ന
രാംസിങ് കണ്ണീരൊഴുക്കി.
ഇതിനെന്താണിത്ര കരയാൻ
എന്നു ഞാൻ ചോദിച്ചപ്പോൾ
" ആ എട്ടുപേരിലൊരാളായി
എന്റെയപ്പന് പണി കിട്ടിയില്ല" എന്നവൻ.
എനിക്ക് വീണ്ടും തല ചുറ്റി.
നാലു ദിവസം കൊണ്ടു ചെയ്തു തീർക്കുന്നു
എങ്കിൽ
എട്ടു പേർ അതേ ജോലി
എത്ര ദിവസം കൊണ്ടു തീർക്കും എന്ന്
എഴുതിക്കൊണ്ടുവരാൻ സാറു പറഞ്ഞതും
എനിക്കു തല ചുറ്റി.
വലതുഭാഗത്തമർന്നിരുന്ന
രാംസിങ് കണ്ണീരൊഴുക്കി.
ഇതിനെന്താണിത്ര കരയാൻ
എന്നു ഞാൻ ചോദിച്ചപ്പോൾ
" ആ എട്ടുപേരിലൊരാളായി
എന്റെയപ്പന് പണി കിട്ടിയില്ല" എന്നവൻ.
എനിക്ക് വീണ്ടും തല ചുറ്റി.
22.യക്ഷ സരോവരം
എല്ലാർക്കും പേരറിയാവുന്ന
ആ ഗ്രാമം നോക്കി ഞാൻ പോകുന്നു.
ആ ഗ്രാമം നോക്കി ഞാൻ പോകുന്നു.
എണ്ണൂറു കൊല്ലം മുമ്പൊരു ചോഴ മഹാറാണി
ആ ഗ്രാമം കണ്ട വാർത്ത
ഗവേഷണ ഗ്രന്ഥങ്ങളിൽ
മറഞ്ഞു കിടക്കുന്നു.
ആ ഗ്രാമം കണ്ട വാർത്ത
ഗവേഷണ ഗ്രന്ഥങ്ങളിൽ
മറഞ്ഞു കിടക്കുന്നു.
മുറ്റിയ നെൽമണികൾ
ഇവനെന്തിനലയുന്നു
എന്നു ചോദിക്കുന്നതു കേൾക്കുന്നു.
ഇവനെന്തിനലയുന്നു
എന്നു ചോദിക്കുന്നതു കേൾക്കുന്നു.
നാഗശില്പങ്ങൾ
വേരടിയിൽ പരത്തി നിൽക്കുന്നു
പഴയ ആൽമരം.
അവിടെ കിടക്കുന്നു
ഗ്രാമക്കുളം.
വെള്ളം കൈകൾ കൊണ്ടു വാരിയെടുത്തു
മുഖത്തൊഴിക്കാമെന്നു കരുതിയതും
ദേഹം തളരുന്നു.
വേരടിയിൽ പരത്തി നിൽക്കുന്നു
പഴയ ആൽമരം.
അവിടെ കിടക്കുന്നു
ഗ്രാമക്കുളം.
വെള്ളം കൈകൾ കൊണ്ടു വാരിയെടുത്തു
മുഖത്തൊഴിക്കാമെന്നു കരുതിയതും
ദേഹം തളരുന്നു.
ഓരോ ജന്മത്തിലും ഞാൻ തേടിയ
ജല നിരപ്പ് ഇതു തന്നെ എന്നൊരു ബോധം.
സന്തോഷം. ദു:ഖം, അമ്പരപ്പ്, പ്രശാന്തത.
കണ്ണിൽ പെടാതെവിടെയോ ഒരിടത്ത്
ആർക്കുമുണ്ടത്രേ യക്ഷ സരോവരം
ജല നിരപ്പ് ഇതു തന്നെ എന്നൊരു ബോധം.
സന്തോഷം. ദു:ഖം, അമ്പരപ്പ്, പ്രശാന്തത.
കണ്ണിൽ പെടാതെവിടെയോ ഒരിടത്ത്
ആർക്കുമുണ്ടത്രേ യക്ഷ സരോവരം
23.രണ്ടു പാതകൾ
കുട്ടിത്തവളകൾ
കളിയാടും വഴിയിലൂടെ
കാശിക്കു പോകും യാത്രക്കാരാ,
നോക്കി നട.
കളിയാടും വഴിയിലൂടെ
കാശിക്കു പോകും യാത്രക്കാരാ,
നോക്കി നട.
24..മടക്കാൻ തോന്നുന്ന സാരി
എന്റെ ഭാര്യയുടെ സാരികൾ ചിലതിനോ -
ടെനിക്കു കൊതിയേറെ.
നല്ല നൂലായതുകൊണ്ടോ
കട്ടിച്ചായമായതുകൊണ്ടോ
വിലയുടെ പേരിലോ അല്ല.
ടെനിക്കു കൊതിയേറെ.
നല്ല നൂലായതുകൊണ്ടോ
കട്ടിച്ചായമായതുകൊണ്ടോ
വിലയുടെ പേരിലോ അല്ല.
ഓഫീസിൽ പോകുന്ന നേരത്ത്
ഭാര്യ താഴെയിട്ടു പോയ,
ഇലത്തൂമ്പുകൾ പോലെ
തറയിൽ കിടക്കുന്ന സാരികൾ
മടക്കിവെയ്ക്കാൻ കൊതിയാകുന്നു.
ഭാര്യ താഴെയിട്ടു പോയ,
ഇലത്തൂമ്പുകൾ പോലെ
തറയിൽ കിടക്കുന്ന സാരികൾ
മടക്കിവെയ്ക്കാൻ കൊതിയാകുന്നു.
25.
സംഘത്തമിഴും നായൻമാർ
ആഴ് വാർ തമിഴും പിൻ വന്ന
ഞങ്ങൾത്തമിഴും മുത്തമിഴാ-
യേൽക്കും തമിഴേ നീ വാഴ്ക
സംഘത്തമിഴും നായൻമാർ
ആഴ് വാർ തമിഴും പിൻ വന്ന
ഞങ്ങൾത്തമിഴും മുത്തമിഴാ-
യേൽക്കും തമിഴേ നീ വാഴ്ക
26.വേർപിരിയൽ
പിരിഞ്ഞു പോകുന്നു
ജനം കൂട്ടം കൂട്ടമായിപ്പിരിഞ്ഞു പോകുന്നു.
ബസ്സുകളിൽ, നീണ്ട പ്ലാറ്റ്ഫോറങ്ങളും
മഞ്ഞക്കണ്ണുള്ള തൂങ്ങും ഘടികാരങ്ങളുമുള്ള
റെയ്ൽവേ സ്റ്റേഷനുകളിൽ
ഉൾനാടുകളിൽ നഗരങ്ങളിൽ
പിരിഞ്ഞു പോകുന്നു.
രക്ഷിതാക്കൾ, കുട്ടികൾ, കമിതാക്കൾ, ദമ്പതികൾ, സന്യാസിമാർ,
പാവങ്ങൾ, പണക്കാർ പിരിഞ്ഞു പോകുന്നു.
കപ്പലിൽ പോകുന്നു. സന്ധ്യയ്ക്കാറു മണിക്ക്
വടക്കുപടിഞ്ഞാട്ടു പോകുന്ന വിമാനത്തിൽ
പിരിഞ്ഞു പോകുന്നു.
പിരിഞ്ഞു പോകുന്നു ഒരു ദിക്കിലേക്കുമല്ലാത്തവർ
ഇതാ മെല്ലെപ്പിരിഞ്ഞു പോകുന്നു ജൂലൈ സായാഹ്നം
പറയാനുണ്ടോ പോകുന്നതിനൊരു കാരണമതിന്.
ജനം കൂട്ടം കൂട്ടമായിപ്പിരിഞ്ഞു പോകുന്നു.
ബസ്സുകളിൽ, നീണ്ട പ്ലാറ്റ്ഫോറങ്ങളും
മഞ്ഞക്കണ്ണുള്ള തൂങ്ങും ഘടികാരങ്ങളുമുള്ള
റെയ്ൽവേ സ്റ്റേഷനുകളിൽ
ഉൾനാടുകളിൽ നഗരങ്ങളിൽ
പിരിഞ്ഞു പോകുന്നു.
രക്ഷിതാക്കൾ, കുട്ടികൾ, കമിതാക്കൾ, ദമ്പതികൾ, സന്യാസിമാർ,
പാവങ്ങൾ, പണക്കാർ പിരിഞ്ഞു പോകുന്നു.
കപ്പലിൽ പോകുന്നു. സന്ധ്യയ്ക്കാറു മണിക്ക്
വടക്കുപടിഞ്ഞാട്ടു പോകുന്ന വിമാനത്തിൽ
പിരിഞ്ഞു പോകുന്നു.
പിരിഞ്ഞു പോകുന്നു ഒരു ദിക്കിലേക്കുമല്ലാത്തവർ
ഇതാ മെല്ലെപ്പിരിഞ്ഞു പോകുന്നു ജൂലൈ സായാഹ്നം
പറയാനുണ്ടോ പോകുന്നതിനൊരു കാരണമതിന്.
27.നായർ വിരമിച്ചു.
കുറച്ചു ദിവസമേ ഇടപഴകിയുള്ളെങ്കിലും
എനിക്കും കുഞ്ഞുക്കുട്ടൻ നായരെ
പിന്നെ മറക്കാനായിട്ടില്ല.
അദ്ദേഹമൊരുദ്യോഗസ്ഥൻ.
എനിക്കും കുഞ്ഞുക്കുട്ടൻ നായരെ
പിന്നെ മറക്കാനായിട്ടില്ല.
അദ്ദേഹമൊരുദ്യോഗസ്ഥൻ.
എവിടെല്ലാം തന്നെ മലയാളി എന്ന്
ഉദ്യോഗക്കയറ്റം തരാതെ
താഴ്ത്തിക്കളയുമോ എന്നു പേടിച്ച്
ഒടുവിൽ പിരിയുന്നതിനു രണ്ടു കൊല്ലം മുമ്പ്
സ്ഥാനക്കയറ്റം കിട്ടി
പതിവുപോലൊരുനാൾ പിരിഞ്ഞു.
ഉദ്യോഗക്കയറ്റം തരാതെ
താഴ്ത്തിക്കളയുമോ എന്നു പേടിച്ച്
ഒടുവിൽ പിരിയുന്നതിനു രണ്ടു കൊല്ലം മുമ്പ്
സ്ഥാനക്കയറ്റം കിട്ടി
പതിവുപോലൊരുനാൾ പിരിഞ്ഞു.
അതിനു മുമ്പൊരു ദിവസം അദ്ദേഹത്തെ
യാദൃച്ഛികമായ് ഞാൻ തെരുവിൽ കണ്ടു.
"വരൂ, നമുക്കു നായർക്കടയിൽ നിന്നു
ചായ കുടിക്കാം"
അദ്ദേഹമപ്പോളെന്നെ നോക്കി.
യാദൃച്ഛികമായ് ഞാൻ തെരുവിൽ കണ്ടു.
"വരൂ, നമുക്കു നായർക്കടയിൽ നിന്നു
ചായ കുടിക്കാം"
അദ്ദേഹമപ്പോളെന്നെ നോക്കി.
" മലയാളത്താൻ എന്നു പറഞ്ഞാൽ സമ്മതിക്കാം.
നായർ എന്നു പറയരുത്.
കേരളം വിട്ടു വരുന്ന എല്ലാ അലവലാതികളും
തങ്ങളെ നായർ എന്നു പറയുന്നു "
കുഞ്ഞുക്കുട്ടൻ നായരുടെ
വെങ്കായ വേരു പോലുള്ള മീശ
കോപം കൊണ്ടു വിറച്ചു.
നായർ എന്നു പറയരുത്.
കേരളം വിട്ടു വരുന്ന എല്ലാ അലവലാതികളും
തങ്ങളെ നായർ എന്നു പറയുന്നു "
കുഞ്ഞുക്കുട്ടൻ നായരുടെ
വെങ്കായ വേരു പോലുള്ള മീശ
കോപം കൊണ്ടു വിറച്ചു.
കുഞ്ഞുക്കുട്ടൻ നായർ സർവീസിൽ നിന്നു
പിരിഞ്ഞ ദിവസം
പതിവുപോലെല്ലാവരും അദ്ദേഹത്തിന്റെ
സേവനത്തെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു.
പിരിഞ്ഞ ദിവസം
പതിവുപോലെല്ലാവരും അദ്ദേഹത്തിന്റെ
സേവനത്തെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു.
റോസാപ്പൂമാല തെരുപ്പിടിച്ച്
നായർ എങ്ങനെയൊക്കെയോ നന്ദി പറഞ്ഞു.
നായർ എങ്ങനെയൊക്കെയോ നന്ദി പറഞ്ഞു.
28.ഹുണ്ടിക നീട്ടുന്നവർ
അവർ കുറച്ചു പേർ മാത്രം. ആരും
കോളേജിൽ തമിഴ്
പഠിച്ചതായറിയില്ല.
അവർ കോളേജധ്യാപകരല്ല.
കോളേജിൽ തമിഴ്
പഠിച്ചതായറിയില്ല.
അവർ കോളേജധ്യാപകരല്ല.
സിംപോസയത്തിൽ ഇടയ്ക്കു കേറി
ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികളെപ്പോലെയും
ഭേദപ്പെട്ട ശമ്പളം വാങ്ങുന്ന
തൊഴിലാളികളെപ്പലെയും
രൂപമുള്ളവർ.
ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികളെപ്പോലെയും
ഭേദപ്പെട്ട ശമ്പളം വാങ്ങുന്ന
തൊഴിലാളികളെപ്പലെയും
രൂപമുള്ളവർ.
മിക്കവരുടെയും കാലിൽ
റബർ ചെരുപ്പ്.
അവരിൽ കവികളുണ്ട്
ചിത്രകാരന്മാരുണ്ട്.
എഴുത്തുകാരുണ്ട്.
റബർ ചെരുപ്പ്.
അവരിൽ കവികളുണ്ട്
ചിത്രകാരന്മാരുണ്ട്.
എഴുത്തുകാരുണ്ട്.
തിരക്കുള്ള സ്ഥലങ്ങളിൽ
നിന്ന്
തുണ്ടു നോട്ടീസുകൾ
നീട്ടുന്നു.
തങ്ങളുടെ നാട്ടിലെ
ചൈനാ അധിനിവേശത്തെ എതിർത്ത്
തുണ്ടു നോട്ടീസുകൾ നീട്ടുന്ന
തിബത്തൻ സ്ത്രീകളെപ്പോലെ.
ചായക്കടകളുടെ
വാതുക്കൽ നിന്നവർ സംസാരിക്കുന്നു.
നിന്ന്
തുണ്ടു നോട്ടീസുകൾ
നീട്ടുന്നു.
തങ്ങളുടെ നാട്ടിലെ
ചൈനാ അധിനിവേശത്തെ എതിർത്ത്
തുണ്ടു നോട്ടീസുകൾ നീട്ടുന്ന
തിബത്തൻ സ്ത്രീകളെപ്പോലെ.
ചായക്കടകളുടെ
വാതുക്കൽ നിന്നവർ സംസാരിക്കുന്നു.
അവരെ എനിക്കറിയാം.
അവർക്കെന്നെയുമറിയാം.
ഹുണ്ടികയിൽ കാശിടും
അല്ലെങ്കിൽ ഇടാതെ മാറും
ഒരുറപ്പില്ലാത്ത അനുഭാവി എന്ന്.
അവർക്കെന്നെയുമറിയാം.
ഹുണ്ടികയിൽ കാശിടും
അല്ലെങ്കിൽ ഇടാതെ മാറും
ഒരുറപ്പില്ലാത്ത അനുഭാവി എന്ന്.
29.സൂര്യന്റെ പിന്നാമ്പുറം
ആരെക്കാണാൻ നിനക്കാശ
എന്നു ചോദിച്ചാലുടനേ
ഞാൻ പറയും
ഏതെങ്കിലും വല്ല രാക്ഷസരെ.
എന്നു ചോദിച്ചാലുടനേ
ഞാൻ പറയും
ഏതെങ്കിലും വല്ല രാക്ഷസരെ.
എന്തുകൊണ്ടെന്നാൽ
അവരിൽ ചിലരെ
സ്വപ്നത്തിൽ ഞാൻ കണ്ടു.
അവരിൽ ചിലരെ
സ്വപ്നത്തിൽ ഞാൻ കണ്ടു.
അവർ അസംഖ്യം പേർ ചേർന്ന്
സൂര്യനെ പാറകൊണ്ടിടിച്ചു പൊടിയാക്കി
കൈ കൊണ്ടു തള്ളുന്ന വണ്ടികളിൽ
അടുക്കിയെടുത്തു പോകുന്നു.
സൂര്യനെ പാറകൊണ്ടിടിച്ചു പൊടിയാക്കി
കൈ കൊണ്ടു തള്ളുന്ന വണ്ടികളിൽ
അടുക്കിയെടുത്തു പോകുന്നു.
എന്തിനാണിതെന്നു ചോദിക്കേ
ഒരു രാക്ഷസൻ പറഞ്ഞു:
ഇന്നേക്കു ഞങ്ങൾക്കു ഭക്ഷണമായ്.
ഒരു രാക്ഷസൻ പറഞ്ഞു:
ഇന്നേക്കു ഞങ്ങൾക്കു ഭക്ഷണമായ്.
ശരീരവും തേജസ്സുമപ്പാടെ
ചോർന്നു പോയ ആ സൂര്യനെ
പറിച്ചെടുത്തു പലർ പോയീ
നെല്ലു ചുമക്കുമെറുമ്പു പോലെ.
ചോർന്നു പോയ ആ സൂര്യനെ
പറിച്ചെടുത്തു പലർ പോയീ
നെല്ലു ചുമക്കുമെറുമ്പു പോലെ.
ആരെക്കാണാൻ നിനക്കാശ
എന്നു ചോദിച്ചാൽ പറയും ഞാൻ
രാക്ഷസന്മാരെ
എന്തുകൊണ്ടെന്നാൽ പൊടിച്ചതാര്
സൂര്യനെ ഭക്ഷണത്തിന്നായി?
എന്നു ചോദിച്ചാൽ പറയും ഞാൻ
രാക്ഷസന്മാരെ
എന്തുകൊണ്ടെന്നാൽ പൊടിച്ചതാര്
സൂര്യനെ ഭക്ഷണത്തിന്നായി?
30.വെങ്കായം
വിയർക്കുമ്പോൾ ചോരയോട്ടം
നേരെയാവാൻ വെങ്കായം പോൽ
ലോകത്തു വേറൊന്നില്ല.
നേരെയാവാൻ വെങ്കായം പോൽ
ലോകത്തു വേറൊന്നില്ല.
വെങ്കലയുഗത്തുകാർക്കു -
മിഷ്ടമായിരുന്നൂ,കല്ലി-
നൊന്നു വെച്ചു തിന്നുകയാൽ
ഈജിപ്തുകാർക്കു സാധിച്ചു
പിരമിഡുകൾ പണിയുവാൻ.
മിഷ്ടമായിരുന്നൂ,കല്ലി-
നൊന്നു വെച്ചു തിന്നുകയാൽ
ഈജിപ്തുകാർക്കു സാധിച്ചു
പിരമിഡുകൾ പണിയുവാൻ.
മടിയിലെ വെങ്കായം
മറ്റൊരു ശില്പിക്കായി
എറിയുന്നുണ്ടൊരു ശില്‌പി
പന്തു പിടിക്കും പോലെ
പിടിക്കുന്നൂ മറ്റൊരു ശില്പി.
തഞ്ചാവൂരിൽ വലിയ കോവിൽ
കെട്ടിയോർ ഈജിപ്തുകാരെ -
പ്പോലെത്തന്നെ വെങ്കായം
തിന്നവരായിരിക്കും.
മറ്റൊരു ശില്പിക്കായി
എറിയുന്നുണ്ടൊരു ശില്‌പി
പന്തു പിടിക്കും പോലെ
പിടിക്കുന്നൂ മറ്റൊരു ശില്പി.
തഞ്ചാവൂരിൽ വലിയ കോവിൽ
കെട്ടിയോർ ഈജിപ്തുകാരെ -
പ്പോലെത്തന്നെ വെങ്കായം
തിന്നവരായിരിക്കും.
മധ്യേഷ്യയിലാദ്യമായി -
യുത്ഭവിച്ചതിന്നു ശേഷം
പല പല വിണ്ണും മണ്ണും
കണ്ടതാണീ വെങ്കായം.
യുത്ഭവിച്ചതിന്നു ശേഷം
പല പല വിണ്ണും മണ്ണും
കണ്ടതാണീ വെങ്കായം.
പല പല വിണ്ണും മണ്ണും
കണ്ടിട്ടുമെന്താണിന്നും
കുടുമയെ വെങ്കായങ്ങൾ
കൈവിടാതിരിക്കുന്നു.
കണ്ടിട്ടുമെന്താണിന്നും
കുടുമയെ വെങ്കായങ്ങൾ
കൈവിടാതിരിക്കുന്നു.
31.മീൻ കൊത്തി
തെളിഞ്ഞു നീലയായിരുന്നൂ മാനം
തെക്ക് മേഘച്ചുരുളുകളൊഴിച്ചാൽ
കുളത്തിൽ ചലനം ചെറുതുമില്ലെന്നു
ചിന്തിച്ചതേയുള്ളു ഞാ, നപ്പൊഴേക്കും
ഓളങ്ങൾ, ഒരു തവള പാഞ്ഞൂ വെള്ളത്തിൽ
താമരപ്പൂവു രസിക്കാൻ പോകയാം.
വെറുതെ ഞാൻ മാനത്തു നോക്കീ, ആഹാ!
ശാപം കിട്ടിയ മേനകയന്നേരം
മാനം വിട്ടു തലകീഴായ് വീഴുന്നു.
വീണു കൊണ്ടേയിരിക്കുന്നു.
തെക്ക് മേഘച്ചുരുളുകളൊഴിച്ചാൽ
കുളത്തിൽ ചലനം ചെറുതുമില്ലെന്നു
ചിന്തിച്ചതേയുള്ളു ഞാ, നപ്പൊഴേക്കും
ഓളങ്ങൾ, ഒരു തവള പാഞ്ഞൂ വെള്ളത്തിൽ
താമരപ്പൂവു രസിക്കാൻ പോകയാം.
വെറുതെ ഞാൻ മാനത്തു നോക്കീ, ആഹാ!
ശാപം കിട്ടിയ മേനകയന്നേരം
മാനം വിട്ടു തലകീഴായ് വീഴുന്നു.
വീണു കൊണ്ടേയിരിക്കുന്നു.
ഇന്ദ്രലോകത്തേഴു വർണ്ണം തിളങ്ങു-
മാടയാകാശത്തു തന്നെയഴിച്ചിട്ട്
വീഴുന്നു കുളത്തിൽ മേനക തലകീഴായ്
ഞാനൊഴിച്ചാരുമിവിടില്ല.
മാടയാകാശത്തു തന്നെയഴിച്ചിട്ട്
വീഴുന്നു കുളത്തിൽ മേനക തലകീഴായ്
ഞാനൊഴിച്ചാരുമിവിടില്ല.
കാത്തിരുന്നൂ മേനക പൊങ്ങി വരാൻ
വെളിയിൽ വന്നതു മീൻ കൊത്തിപ്പക്ഷി
കൊക്കിൽ മീനുമായതു പറന്നു പോയ്
തെളിഞ്ഞു നീലയായ് പിന്നെയും മാനം
വെളിയിൽ വന്നതു മീൻ കൊത്തിപ്പക്ഷി
കൊക്കിൽ മീനുമായതു പറന്നു പോയ്
തെളിഞ്ഞു നീലയായ് പിന്നെയും മാനം
.
32. എൻ ഉള്ളിൽ നിൽക്കുന്നു നീ
സംസ്ഥാനം വിട്ടു സംസ്ഥാനത്തേക്കു പോകുന്ന
ദേശീയ നെടുമ്പാതയാകട്ടെ,
തേരും ചപ്പരവും പോകും തെരുവുകളാകട്ടെ
വീഥികളാവട്ടെ
വയൽപ്പരപ്പുകൾക്കു നടുവിൽ വളർന്ന
ആൽമരമാകട്ടെ
നാഗശിലകളാൽ ചുറ്റപ്പെട്ട
പേരാൽ മരമാകട്ടെ
പട്ടുപാവാട ചുറ്റിയ
വേപ്പുമരമാകട്ടെ
എങ്ങു തിരിഞ്ഞാലും നിൽക്കുന്നു
കൊടുത്ത കടം തിരികെച്ചോദിക്കുന്ന ദൈവങ്ങൾ.
നാലു കൈകളിലൊന്നു പോലും നീട്ടാതെ
നോട്ടം കൊണ്ടു തന്നെ
താ എന്നുപറയുന്നു അവർ.
ഞാനെന്തു കടം വാങ്ങിയെന്നോ
എന്തിനു വാങ്ങിയെന്നോ
ഏതു ജന്മത്തിൽ വാങ്ങിയെന്നോ
ഓർമ്മയില്ല.
കൊടുത്ത കടത്തിന്റെ വിവരങ്ങൾ പറയാൻ
അവരും തയ്യാറല്ല.
ക്ഷേത്രങ്ങളിൽ നിന്നുള്ള ആരവം കേട്ടാൽ
എനിക്ക് കടം മാത്രം ഓർമ്മ വരുന്നു.
മുത്തുപല്ലക്കിലേറി ദൈവം
പ്രദക്ഷിണം ചുറ്റി വരുമ്പോൾ
എവിടെയെങ്കിലും ഓടിയൊളിക്കാൻ തോന്നും.
വിളക്കേന്തി.
കർപ്പൂരം കത്തിച്ചു.
വാങ്ങിയ കടത്തിന്റെ വിവരം
പറയൂ ദൈവമേ എന്നു കൈകൂപ്പിച്ചോദിച്ചു.
കടത്തിന്റെ വിവരം ദൈവവും മറന്നു പോയോ
എന്നെനിക്കു സന്ദേഹം.
കാർഷിക കടവും
സഹകരണ സംഘം കടവും
ബാങ്കുകളുടെ കിട്ടാക്കടവും
എഴുതിത്തള്ളുന്ന ഗവൺമെന്റുപോലെ
ദൈവമേ, എന്നിൽ കരുണ തോന്നി
എന്റെ കടവും എഴുതിത്തള്ളില്ലേ?
ദേശീയ നെടുമ്പാതയാകട്ടെ,
തേരും ചപ്പരവും പോകും തെരുവുകളാകട്ടെ
വീഥികളാവട്ടെ
വയൽപ്പരപ്പുകൾക്കു നടുവിൽ വളർന്ന
ആൽമരമാകട്ടെ
നാഗശിലകളാൽ ചുറ്റപ്പെട്ട
പേരാൽ മരമാകട്ടെ
പട്ടുപാവാട ചുറ്റിയ
വേപ്പുമരമാകട്ടെ
എങ്ങു തിരിഞ്ഞാലും നിൽക്കുന്നു
കൊടുത്ത കടം തിരികെച്ചോദിക്കുന്ന ദൈവങ്ങൾ.
നാലു കൈകളിലൊന്നു പോലും നീട്ടാതെ
നോട്ടം കൊണ്ടു തന്നെ
താ എന്നുപറയുന്നു അവർ.
ഞാനെന്തു കടം വാങ്ങിയെന്നോ
എന്തിനു വാങ്ങിയെന്നോ
ഏതു ജന്മത്തിൽ വാങ്ങിയെന്നോ
ഓർമ്മയില്ല.
കൊടുത്ത കടത്തിന്റെ വിവരങ്ങൾ പറയാൻ
അവരും തയ്യാറല്ല.
ക്ഷേത്രങ്ങളിൽ നിന്നുള്ള ആരവം കേട്ടാൽ
എനിക്ക് കടം മാത്രം ഓർമ്മ വരുന്നു.
മുത്തുപല്ലക്കിലേറി ദൈവം
പ്രദക്ഷിണം ചുറ്റി വരുമ്പോൾ
എവിടെയെങ്കിലും ഓടിയൊളിക്കാൻ തോന്നും.
വിളക്കേന്തി.
കർപ്പൂരം കത്തിച്ചു.
വാങ്ങിയ കടത്തിന്റെ വിവരം
പറയൂ ദൈവമേ എന്നു കൈകൂപ്പിച്ചോദിച്ചു.
കടത്തിന്റെ വിവരം ദൈവവും മറന്നു പോയോ
എന്നെനിക്കു സന്ദേഹം.
കാർഷിക കടവും
സഹകരണ സംഘം കടവും
ബാങ്കുകളുടെ കിട്ടാക്കടവും
എഴുതിത്തള്ളുന്ന ഗവൺമെന്റുപോലെ
ദൈവമേ, എന്നിൽ കരുണ തോന്നി
എന്റെ കടവും എഴുതിത്തള്ളില്ലേ?
33.ആന
പശുവിന്റെ
തല
കാൽ
മടി
വാൽ
ആസനം
തുടങ്ങിയ ഇടങ്ങളെ
ദേവതകൾ
തങ്ങൾക്കിരിപ്പിടങ്ങളാക്കിയിരിക്കുന്നു.
ഇന്ന് ഞാനൊരു
ആനയെ കണ്ടു.
വൈഷ്ണവ നാമമുള്ളത്.
വലിയ പുല്ലു കെട്ടും
തെങ്ങിൻ പട്ടയും
തേങ്ങകളും സാവകാശം
തിന്നുകൊണ്ടിരുന്ന അതിനോടു
ഞാൻ ചോദിച്ചു.
പശുവിനെപ്പോലെ
നിന്റെ ശരീരത്തിൽ
ദേവതകൾ ഇടം പിടിച്ചിട്ടുണ്ടോ എന്ന്.
എനിക്കേ തികയാത്ത എന്റെ ശരീരത്തിന്റെ
എല്ലാ ഇടങ്ങളിലും
ഞാനേ വാഴുന്നു
എന്നായി
ആന.
തല
കാൽ
മടി
വാൽ
ആസനം
തുടങ്ങിയ ഇടങ്ങളെ
ദേവതകൾ
തങ്ങൾക്കിരിപ്പിടങ്ങളാക്കിയിരിക്കുന്നു.
ഇന്ന് ഞാനൊരു
ആനയെ കണ്ടു.
വൈഷ്ണവ നാമമുള്ളത്.
വലിയ പുല്ലു കെട്ടും
തെങ്ങിൻ പട്ടയും
തേങ്ങകളും സാവകാശം
തിന്നുകൊണ്ടിരുന്ന അതിനോടു
ഞാൻ ചോദിച്ചു.
പശുവിനെപ്പോലെ
നിന്റെ ശരീരത്തിൽ
ദേവതകൾ ഇടം പിടിച്ചിട്ടുണ്ടോ എന്ന്.
എനിക്കേ തികയാത്ത എന്റെ ശരീരത്തിന്റെ
എല്ലാ ഇടങ്ങളിലും
ഞാനേ വാഴുന്നു
എന്നായി
ആന.
34.കാമുകിയുടെ തെരുവ്.
ക്യൂബയിൽ പോകാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാരൻ
ആദ്യം കനഡയിൽ പോകണം
അല്ലെങ്കിൽ യൂറോപ്പിലെവിടേക്കെങ്കിലും
പോകണം.
അവിടത്തെ ക്യൂബൻ എംബസി വഴി
രേഖകൾ ശരിയാക്കി
ടിക്കറ്റെടുത്തു ക്യൂബക്കു പോകണം.
ആദ്യം കനഡയിൽ പോകണം
അല്ലെങ്കിൽ യൂറോപ്പിലെവിടേക്കെങ്കിലും
പോകണം.
അവിടത്തെ ക്യൂബൻ എംബസി വഴി
രേഖകൾ ശരിയാക്കി
ടിക്കറ്റെടുത്തു ക്യൂബക്കു പോകണം.
എവിടെപ്പോകുന്നു, എന്തിനു പോകുന്നു
എപ്പോൾ മടങ്ങും എന്ന്
വീട്ടിൽ പറയാതെ പോകുന്ന യുവാക്കളില്ല.
ഞാൻ നിന്റെ തെരുവിന്റെ പേരു പറഞ്ഞതേയില്ല.
പോകുന്നതിന്റെ കാരണവും വേറൊന്നാണു പറഞ്ഞത്.
വീണ്ടും കടലിനുളളിലേക്കു
മീനുകളെ വലിക്കും തിരകൾ താണ്ടി
മഞ്ഞക്കണ്ണുകളാൽ ഭൂമിയെ നോക്കുന്ന
ചെറുനാരകത്തോട്ടങ്ങൾ താണ്ടി
ക്യൂബക്കു പോകുന്ന അമേരിക്കക്കാരനെപ്പോലെ
നിന്റെ തെരുവു കാണാൻ വരുന്നു ഞാൻ.
എപ്പോൾ മടങ്ങും എന്ന്
വീട്ടിൽ പറയാതെ പോകുന്ന യുവാക്കളില്ല.
ഞാൻ നിന്റെ തെരുവിന്റെ പേരു പറഞ്ഞതേയില്ല.
പോകുന്നതിന്റെ കാരണവും വേറൊന്നാണു പറഞ്ഞത്.
വീണ്ടും കടലിനുളളിലേക്കു
മീനുകളെ വലിക്കും തിരകൾ താണ്ടി
മഞ്ഞക്കണ്ണുകളാൽ ഭൂമിയെ നോക്കുന്ന
ചെറുനാരകത്തോട്ടങ്ങൾ താണ്ടി
ക്യൂബക്കു പോകുന്ന അമേരിക്കക്കാരനെപ്പോലെ
നിന്റെ തെരുവു കാണാൻ വരുന്നു ഞാൻ.
35.മൈക്കണ്ണ്
രണ്ടു കണ്ണുകളിലൊന്നിൽ
കണ്ണെഴുതി
ആ കണ്ണാൽ എന്നെ നോക്കുന്നു
ഒരു ദൈവം.
കണ്ണെഴുതി
ആ കണ്ണാൽ എന്നെ നോക്കുന്നു
ഒരു ദൈവം.
35. കേശവപട്ടർ കഥ
കേശവപട്ടർ എന്നൊരു ബ്രാഹ്മണൻ
തഞ്ചാവൂരിൽ ജീവിച്ചിരുന്നു.
ഊരു ചുറ്റി പിച്ചയെടുത്ത്
'വയറു വളർത്തു' മൊരേഴയാണങ്ങോർ.
തഞ്ചാവൂരിൽ ജീവിച്ചിരുന്നു.
ഊരു ചുറ്റി പിച്ചയെടുത്ത്
'വയറു വളർത്തു' മൊരേഴയാണങ്ങോർ.
മൂത്തതു രണ്ടു പെണ്ണുങ്ങൾ പിന്നെ
രണ്ടാണുങ്ങൾ പട്ടർക്കുണ്ടായ്
കല്യാണപ്രായം കടന്നു പോകേ
വീട്ടിലിരിപ്പായ് രണ്ടു പെണ്ണുങ്ങളും.
രണ്ടാണുങ്ങൾ പട്ടർക്കുണ്ടായ്
കല്യാണപ്രായം കടന്നു പോകേ
വീട്ടിലിരിപ്പായ് രണ്ടു പെണ്ണുങ്ങളും.
രുദ്രം പാടും ഋക്കുകൾ പാടും
പുരുഷസൂക്തവും പാടുമങ്ങോർ.എന്നാൽ
ഒന്നുമാകുന്നില്ല. പെൺമക്കളിരുവരും
വീട്ടിനകത്തു മുടങ്ങിക്കിടക്കുന്നു.
പുരുഷസൂക്തവും പാടുമങ്ങോർ.എന്നാൽ
ഒന്നുമാകുന്നില്ല. പെൺമക്കളിരുവരും
വീട്ടിനകത്തു മുടങ്ങിക്കിടക്കുന്നു.
ശ്രീമാൻ കേശവപട്ടർ സമൃദ്ധിയിൽ
കഴിഞ്ഞ കാലം ഓർമ്മയിലില്ല.
കേശവപട്ടർ എന്തു ചെയ്യും
കണ്ണീരൊഴുക്കി കണ്ണനെ വിളിച്ചു.
കഴിഞ്ഞ കാലം ഓർമ്മയിലില്ല.
കേശവപട്ടർ എന്തു ചെയ്യും
കണ്ണീരൊഴുക്കി കണ്ണനെ വിളിച്ചു.
ഗ്രാമാതിർത്തിയിൽ ഒരാളുണ്ടായിരുന്നു
കാലത്തും വൈകീട്ടുമുറക്കെപ്പാടുന്നവൻ.
കേശവപട്ടരുടെ ദു:ഖത്തിലൊന്നായ്
അവന്റെ പാട്ടു കലർന്നിരുന്നു.
കാലത്തും വൈകീട്ടുമുറക്കെപ്പാടുന്നവൻ.
കേശവപട്ടരുടെ ദു:ഖത്തിലൊന്നായ്
അവന്റെ പാട്ടു കലർന്നിരുന്നു.
ജീവിതം വെറുത്ത കേശവപട്ടർ
ഗ്രാമാതിർത്തിക്കപ്പുറം ചെന്ന്
അവിടെയുള്ള പഴയ പുളിമരത്തിൽ
കെട്ടിത്തൂങ്ങി മരിക്കാനുറച്ചു.
ഗ്രാമാതിർത്തിക്കപ്പുറം ചെന്ന്
അവിടെയുള്ള പഴയ പുളിമരത്തിൽ
കെട്ടിത്തൂങ്ങി മരിക്കാനുറച്ചു.
പുളിമരത്തിന്റെ വലിയ കൊമ്പിൽ
മുണ്ടു കെട്ടിയതും 'ബ്രാഹ്മണാ, നിൽക്ക് ' എ-
ന്നൊരു ശബ്ദം കേട്ടു മേലേക്കു നോക്കീ,
അവിടെയിരിക്കുന്നു ബ്രഹ്മരക്ഷസ്സ്.
മുണ്ടു കെട്ടിയതും 'ബ്രാഹ്മണാ, നിൽക്ക് ' എ-
ന്നൊരു ശബ്ദം കേട്ടു മേലേക്കു നോക്കീ,
അവിടെയിരിക്കുന്നു ബ്രഹ്മരക്ഷസ്സ്.
തന്റെ ജീവിത ദു:ഖത്തെപ്പറ്റി
കേശവപട്ടർ അതിനോടു പറഞ്ഞു.
' പട്ടരേ നിന്നെ ഞാൻ സഹായിക്കാം.
തിരിച്ചെന്നെ നീയും സഹായിക്കണം'
കേശവപട്ടർ അതിനോടു പറഞ്ഞു.
' പട്ടരേ നിന്നെ ഞാൻ സഹായിക്കാം.
തിരിച്ചെന്നെ നീയും സഹായിക്കണം'
' എന്തു ചെയ്യണം' എന്നായി പട്ടർ
'ഗ്രാമാതിർത്തിയിലൊരാൾ പാടുന്നുണ്ടല്ലോ.
ആ പാട്ടിൻ ശല്യം സഹിക്ക വയ്യ
ഇനിയും കേട്ടാൽ ഞാൻ മരിച്ചു പോകും
'ഗ്രാമാതിർത്തിയിലൊരാൾ പാടുന്നുണ്ടല്ലോ.
ആ പാട്ടിൻ ശല്യം സഹിക്ക വയ്യ
ഇനിയും കേട്ടാൽ ഞാൻ മരിച്ചു പോകും
ആകയാൽ പട്ടരേ എന്നെ നിൻ തോളിൽ
എടുത്തു കൊണ്ടുപോയ് അടുത്ത ഗ്രാമത്തിൽ
ഇറക്കി വിട്ടാൽ നിനക്കു ഞാൻ ഐശ്വര്യ -
മുണ്ടാകാനൊരു വഴി പറഞ്ഞു തരാമെടോ '
എടുത്തു കൊണ്ടുപോയ് അടുത്ത ഗ്രാമത്തിൽ
ഇറക്കി വിട്ടാൽ നിനക്കു ഞാൻ ഐശ്വര്യ -
മുണ്ടാകാനൊരു വഴി പറഞ്ഞു തരാമെടോ '
'എങ്ങനെ ' എന്നായ് പട്ടർ. പറഞ്ഞൂ
രക്ഷസ്സതിനുള്ള വഴി, 'മൈസൂർ രാജാവിൻ
മകളെ ഞാൻ പിടിക്കാം, നീയവിടെ വന്ന്
മന്ത്രം ചൊല്ലുന്നതായ് നടിച്ചു കാണിയ്ക്ക്.
രക്ഷസ്സതിനുള്ള വഴി, 'മൈസൂർ രാജാവിൻ
മകളെ ഞാൻ പിടിക്കാം, നീയവിടെ വന്ന്
മന്ത്രം ചൊല്ലുന്നതായ് നടിച്ചു കാണിയ്ക്ക്.
രാജകുമാരിയെയപ്പോൾ ഞാൻ വിടാം.
മൈസൂർ രാജാവ് നിനക്കു സമ്മാനങ്ങൾ
കൈ നിറയെത്തരും' വൈകാതെ
കേശവപട്ടർ പണക്കാരനായി.
മൈസൂർ രാജാവ് നിനക്കു സമ്മാനങ്ങൾ
കൈ നിറയെത്തരും' വൈകാതെ
കേശവപട്ടർ പണക്കാരനായി.
കേരള നാട്ടിലെ രാജകുമാരിയെ
ബ്രഹ്മരക്ഷസ്സു പിന്നീടു പിടിച്ചു.
എന്തു ചെയ്തിട്ടും വിടുന്നില്ല രക്ഷസ്സ്
രാജാവു പട്ടരെ വിളിക്കാനയച്ചു.
ബ്രഹ്മരക്ഷസ്സു പിന്നീടു പിടിച്ചു.
എന്തു ചെയ്തിട്ടും വിടുന്നില്ല രക്ഷസ്സ്
രാജാവു പട്ടരെ വിളിക്കാനയച്ചു.
പട്ടരവിടെച്ചെന്നു. പട്ടരെക്കണ്ടതും
ബ്രഹ്മരക്ഷസ്സു പകച്ചുപോയ്. 'പട്ടരേ
ഒരു തവണ മാത്രമേ നമ്മൾ കരാറുള്ളു
തോറ്റോടുമിത്തവണ നീ' യതു പറഞ്ഞു.
ബ്രഹ്മരക്ഷസ്സു പകച്ചുപോയ്. 'പട്ടരേ
ഒരു തവണ മാത്രമേ നമ്മൾ കരാറുള്ളു
തോറ്റോടുമിത്തവണ നീ' യതു പറഞ്ഞു.
'ബ്രഹ്മരക്ഷസ്സേ, ഒരു തവണ കൂടി
എന്നെസ്സഹായിക്കണം,എതിർത്താൽ നിനക്കു
മാപത്തുണ്ടാകും, ആ പാട്ടുകാരൻ
ഇപ്പോളിവിടെയുണ്ട്' എന്നു പട്ടർ.
എന്നെസ്സഹായിക്കണം,എതിർത്താൽ നിനക്കു
മാപത്തുണ്ടാകും, ആ പാട്ടുകാരൻ
ഇപ്പോളിവിടെയുണ്ട്' എന്നു പട്ടർ.
വാർത്ത പറഞ്ഞു തീർന്നില്ലതിൻ മുമ്പേ
ഓട്ടം തുടങ്ങീ ബ്രഹ്മരക്ഷസ്സ്.
കുതിരയുമാനയും പിന്തുടരേ നാട്ടി-
ലേക്കു മടങ്ങീ കേശവപട്ടർ.
ഓട്ടം തുടങ്ങീ ബ്രഹ്മരക്ഷസ്സ്.
കുതിരയുമാനയും പിന്തുടരേ നാട്ടി-
ലേക്കു മടങ്ങീ കേശവപട്ടർ.
36.അതുകൊണ്ടെന്ത്?
പാടാൻ പറഞ്ഞാൽ നാണിച്ചു നിൽക്കും
പറയാൻ പറഞ്ഞാൽ അന്തിച്ചു നിൽക്കും
ആടാൻ പറഞ്ഞാൽ വളഞ്ഞിരിക്കും
നടിക്കാൻ പറഞ്ഞാൽ ശങ്കിച്ചു നിൽക്കും
വരയ്ക്കാൻ പറഞ്ഞാൽ വരില്ലെന്നു പറയും
കവിത വരുമോ എന്നു ചോദിച്ചാലുടനെ
എൺപതു പേജ് നോട്ടുപുസ്തകം
രണ്ടെണ്ണമെടുത്തുടനെ നീട്ടും.
പറയാൻ പറഞ്ഞാൽ അന്തിച്ചു നിൽക്കും
ആടാൻ പറഞ്ഞാൽ വളഞ്ഞിരിക്കും
നടിക്കാൻ പറഞ്ഞാൽ ശങ്കിച്ചു നിൽക്കും
വരയ്ക്കാൻ പറഞ്ഞാൽ വരില്ലെന്നു പറയും
കവിത വരുമോ എന്നു ചോദിച്ചാലുടനെ
എൺപതു പേജ് നോട്ടുപുസ്തകം
രണ്ടെണ്ണമെടുത്തുടനെ നീട്ടും.
37. അണ്ണാൻ കുഞ്ഞ്
ചണനാരു കൊണ്ടുണ്ടാക്കിയ പോലുള്ള
ചെറിയ ദേഹം ചുമന്ന്
പച്ച മരക്കൊമ്പുകളിലെങ്ങും
ചുറുചുറുക്കോടെ ചുറ്റുന്നു
അണ്ണാൻ കുഞ്ഞ്.
ചെറിയ ദേഹം ചുമന്ന്
പച്ച മരക്കൊമ്പുകളിലെങ്ങും
ചുറുചുറുക്കോടെ ചുറ്റുന്നു
അണ്ണാൻ കുഞ്ഞ്.
കുറവൻ വരുന്നു
കുറവൻ വരുന്നു.
കുറവൻ വരുന്നു.
കൊല്ലും കൂർമുനയുള്ള കോല്
പച്ചച്ചില്ലകൾക്കിടയിൽ മറച്ച്
അണ്ണാൻ ഭാഷയിൽ വിളിക്കുന്നു കുറവൻ.
പച്ചച്ചില്ലകൾക്കിടയിൽ മറച്ച്
അണ്ണാൻ ഭാഷയിൽ വിളിക്കുന്നു കുറവൻ.
വിളിയൊച്ച കേട്ടു കുതിച്ച്
ഉത്സാഹത്തോടെ കൊമ്പിറങ്ങി
തന്നെ മധുരമായ് വിളിക്കും ശബ്ദ-
മെവിടെയെന്നുണരും നേരം കുത്തീ കുറവൻ
ഉത്സാഹത്തോടെ കൊമ്പിറങ്ങി
തന്നെ മധുരമായ് വിളിക്കും ശബ്ദ-
മെവിടെയെന്നുണരും നേരം കുത്തീ കുറവൻ
എന്തു ചൊല്ലി വിളിച്ചൂ കുറവൻ
അണ്ണാൻ കുഞ്ഞുടനേ ഓടിവരാൻ.
അണ്ണാൻ കുഞ്ഞുടനേ ഓടിവരാൻ.
കൊമ്പിൽ കോർത്ത അണ്ണാൻ കുഞ്ഞിനെ
ചോരയോടെ സഞ്ചിയിലി-
ട്ടടച്ചു കൊണ്ടു പോയീ കുറവൻ.
ചോരയോടെ സഞ്ചിയിലി-
ട്ടടച്ചു കൊണ്ടു പോയീ കുറവൻ.
അണ്ണാൻ കുഞ്ഞേ അണ്ണാൻ കുഞ്ഞേ
നിന്റെ ഭാഷ മോഷ്ടിച്ചവനെ
അറിയാതെ പോയല്ലോ അണ്ണാൻ കുഞ്ഞേ.
നിന്റെ ഭാഷ മോഷ്ടിച്ചവനെ
അറിയാതെ പോയല്ലോ അണ്ണാൻ കുഞ്ഞേ.
38. സൈക്കിൾ കമലം
അപ്പനെപ്പോലൊരാളുടെ സഹായത്താൽ
മൈതാനത്തിൽ ചുറ്റിച്ചുറ്റി
ഞങ്ങളുടെ ഗ്രാമത്തിലെ കമലം
സൈക്കിളോടിക്കാൻ പഠിച്ചു.
മൈതാനത്തിൽ ചുറ്റിച്ചുറ്റി
ഞങ്ങളുടെ ഗ്രാമത്തിലെ കമലം
സൈക്കിളോടിക്കാൻ പഠിച്ചു.
അനിയനെ കൊണ്ടു പോയ് അവൾ
സ്കൂളിലാക്കി.
മടങ്ങുമ്പോൾ കടയിൽ പോയി.
കടുകിന് ഒരു തവണ
മുളകിന് മറ്റൊരു തവണ.
വില കൂടുതൽ വാങ്ങിയതിനു വഴക്കടിക്കാൻ
വീണ്ടുമൊരു തവണയവൾ കാറ്റായ് പറക്കും.
സ്കൂളിലാക്കി.
മടങ്ങുമ്പോൾ കടയിൽ പോയി.
കടുകിന് ഒരു തവണ
മുളകിന് മറ്റൊരു തവണ.
വില കൂടുതൽ വാങ്ങിയതിനു വഴക്കടിക്കാൻ
വീണ്ടുമൊരു തവണയവൾ കാറ്റായ് പറക്കും.
വഴിയിൽ മാടുകൾ എതിരേ വന്നാലും
വഴിയിൽ കുട്ടികളെതിരേ വന്നാലും
ഉടനടിയവൾ ഇറങ്ങി നിൽക്കും.
വഴിയിൽ കുട്ടികളെതിരേ വന്നാലും
ഉടനടിയവൾ ഇറങ്ങി നിൽക്കും.
കുട്ടികളും മാടുകളുമെതിരേ വരാത്ത വഴികൾ
എനിക്കറിയാവുന്നവ ഗ്രാമത്തിലില്ല.
എനിക്കറിയാവുന്നവ ഗ്രാമത്തിലില്ല.
ഞങ്ങളുടെ ഗ്രാമത്തിലെ കമലം
സൈക്കിൾ വിടുന്നു.
ഒരിക്കൽ എന്റെ മേൽ വിട്ടു.
മറ്റെപ്പോഴും തെരുവിൽ വിട്ടു.
സൈക്കിൾ വിടുന്നു.
ഒരിക്കൽ എന്റെ മേൽ വിട്ടു.
മറ്റെപ്പോഴും തെരുവിൽ വിട്ടു.
39.അതലം പട്ടി
ദൂരെ
ഒരു കുന്നിൻ പാറയിൽ നിന്നു
താഴേക്കു കുതിച്ച്
ആത്മഹത്യ ചെയ്യുകയാണൊരാൾ.
ഓടുന്ന ബസ്സിലിരുന്ന് അതു കണ്ട്
'ആ' എന്നലറി ഞാൻ.
ഒരു കുന്നിൻ പാറയിൽ നിന്നു
താഴേക്കു കുതിച്ച്
ആത്മഹത്യ ചെയ്യുകയാണൊരാൾ.
ഓടുന്ന ബസ്സിലിരുന്ന് അതു കണ്ട്
'ആ' എന്നലറി ഞാൻ.
സംഭവം നടന്നപ്പോൾ വൈകീട്ടു നാലു മണി.
സായാഹ പത്രത്തിൽ വാർത്ത വരില്ല.
അടുത്ത ദിവസത്തെ പത്രമരിച്ചു പെറുക്കി.
അതിലും ഇല്ല.
വേറെയും രണ്ടു പത്രങ്ങൾ നോക്കി.
അവയിലും വാർത്തയില്ല.
ആത്മഹത്യാ വാർത്തകളേക്കാൾ
ദളിതർ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചുള്ള
വാർത്തകളാണു കൂടുതൽ.
സായാഹ പത്രത്തിൽ വാർത്ത വരില്ല.
അടുത്ത ദിവസത്തെ പത്രമരിച്ചു പെറുക്കി.
അതിലും ഇല്ല.
വേറെയും രണ്ടു പത്രങ്ങൾ നോക്കി.
അവയിലും വാർത്തയില്ല.
ആത്മഹത്യാ വാർത്തകളേക്കാൾ
ദളിതർ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചുള്ള
വാർത്തകളാണു കൂടുതൽ.
അടുത്ത ദിവസം. അതിനുമടുത്തത്.
അതിനുമടുത്തത്.
ഒന്നിലുമില്ല വാർത്ത. മൃതദേഹം
കിട്ടിയ വാർത്ത വരുമെന്നു കരുതി
പതിനഞ്ചു ദിവസം പത്രം നോക്കി.
വരുന്നേയില്ല ആ വാർത്ത.
അതിനുമടുത്തത്.
ഒന്നിലുമില്ല വാർത്ത. മൃതദേഹം
കിട്ടിയ വാർത്ത വരുമെന്നു കരുതി
പതിനഞ്ചു ദിവസം പത്രം നോക്കി.
വരുന്നേയില്ല ആ വാർത്ത.
പരുന്തുകൾ അന്ന് ആകാശത്തു
വട്ടമിട്ടിരുന്നില്ലേ?
ആടു മേയ്ക്കുന്ന ഗ്രാമവാസികളാരും
അവിടേക്കു പോകാറില്ലേ?
വട്ടമിട്ടിരുന്നില്ലേ?
ആടു മേയ്ക്കുന്ന ഗ്രാമവാസികളാരും
അവിടേക്കു പോകാറില്ലേ?
അതേ വഴിയിലൂടെ
വീണ്ടുമിന്നു യാത്ര ചെയ്യുന്നു ഞാൻ
ആ കുന്നു നോക്കുന്നു.
കുന്നിൻ പാറയിൽ നിന്നു താഴേക്കു കുതിച്ച്
ആത്മഹത്യ ചെയ്യുന്നു ഒരാൾ.
വീണ്ടുമിന്നു യാത്ര ചെയ്യുന്നു ഞാൻ
ആ കുന്നു നോക്കുന്നു.
കുന്നിൻ പാറയിൽ നിന്നു താഴേക്കു കുതിച്ച്
ആത്മഹത്യ ചെയ്യുന്നു ഒരാൾ.
40. തെരുവ്
എല്ലാ തെരുവുകളും പോലെയാണെന്റെയും
രണ്ടു വരി വീടുകൾക്കിടയിലുണ്ടായത്.
കുഞ്ഞായിരുന്ന നാൾ തൊട്ടിതു വരേയ്ക്കും
അതിലേ നടക്കാത്ത ദിവസമില്ല.
തെരുവിലധികം മാറ്റവുമില്ല
രണ്ടു തെങ്ങുകൾ പോയതൊഴിച്ചാൽ.
പച്ചപ്പുല്ലിൻ പൊന്തകളിപ്പോൾ
ഇടം മാറി തെരുവിൽ വളർന്നു വരുന്നു.
തെരുവു നാലായ് തിരിച്ചാലാദ്യ ഭാഗ-
ത്തെന്റെ വീട് - പഴയത്, ഓടു ചെരിഞ്ഞത്.
തുടക്കത്തിൽ തന്നെ വീടായാൽ
വയസ്സായ ശേഷം തെരുവു മുഴുവൻ
ഒരു തവണ കൂടി നടന്നു കാണുകയില്ല.
ഒന്നിൽ നിന്നും മടങ്ങിയ ശേഷം
എല്ലാത്തെരുവുകളിലേക്കും ചെല്ലാം.
എന്റെ തെരുവിൽ കടക്കും മുമ്പ്
ഒരു ഞൊടി നിൽക്കട്ടെ,തെരുവൊന്നു കാണട്ടെ
ദൂരെ കളിക്കുന്ന എന്റെ കുട്ടികൾ
എന്നെ കണ്ടതും ഓടിവരാതിരുന്നാൽ
വീട്ടുവാതുക്കൽ ഭാര്യ കാത്തിരിക്കാതിരുന്നാൽ
വീട്ടിന്നു മുന്നിലെതിർവശത്ത് അന്യന്മാരാരും
വെറുതേയങ്ങനെ നിൽക്കാതിരുന്നാൽ
നടപ്പിനു വേഗം കൂട്ടി ഞാൻ ചെല്ലും
കുട്ടികളോടു വീട്ടിൽ വരാൻ ആജ്ഞാപിക്കും.
ഉള്ളിൽ യുഗാന്തരങ്ങളായുള്ള ഇരുട്ടിനെ
അനക്കാതെ തൊട്ടുകൊണ്ട്
അവളെ ഞാൻ പേരു ചൊല്ലി വിളിക്കുന്നു.
വെള്ളപ്പല്ലിയെ ഓടിച്ചിട്ട്
വിളക്കിലെ തിരിയല്പം നീട്ടുന്നു.
മുറ്റത്തു വന്നു നിന്ന്
വാതിൽപ്പടിക്കപ്പുറത്തെ തെരുവിനെ
എന്നോടൊപ്പം ഭാര്യയും നോക്കുന്നതു ഞാൻ നോക്കുന്നു
ചെറിയതായ് കാണുന്നു തെരുവ്.
രണ്ടു വരി വീടുകൾക്കിടയിലുണ്ടായത്.
കുഞ്ഞായിരുന്ന നാൾ തൊട്ടിതു വരേയ്ക്കും
അതിലേ നടക്കാത്ത ദിവസമില്ല.
തെരുവിലധികം മാറ്റവുമില്ല
രണ്ടു തെങ്ങുകൾ പോയതൊഴിച്ചാൽ.
പച്ചപ്പുല്ലിൻ പൊന്തകളിപ്പോൾ
ഇടം മാറി തെരുവിൽ വളർന്നു വരുന്നു.
തെരുവു നാലായ് തിരിച്ചാലാദ്യ ഭാഗ-
ത്തെന്റെ വീട് - പഴയത്, ഓടു ചെരിഞ്ഞത്.
തുടക്കത്തിൽ തന്നെ വീടായാൽ
വയസ്സായ ശേഷം തെരുവു മുഴുവൻ
ഒരു തവണ കൂടി നടന്നു കാണുകയില്ല.
ഒന്നിൽ നിന്നും മടങ്ങിയ ശേഷം
എല്ലാത്തെരുവുകളിലേക്കും ചെല്ലാം.
എന്റെ തെരുവിൽ കടക്കും മുമ്പ്
ഒരു ഞൊടി നിൽക്കട്ടെ,തെരുവൊന്നു കാണട്ടെ
ദൂരെ കളിക്കുന്ന എന്റെ കുട്ടികൾ
എന്നെ കണ്ടതും ഓടിവരാതിരുന്നാൽ
വീട്ടുവാതുക്കൽ ഭാര്യ കാത്തിരിക്കാതിരുന്നാൽ
വീട്ടിന്നു മുന്നിലെതിർവശത്ത് അന്യന്മാരാരും
വെറുതേയങ്ങനെ നിൽക്കാതിരുന്നാൽ
നടപ്പിനു വേഗം കൂട്ടി ഞാൻ ചെല്ലും
കുട്ടികളോടു വീട്ടിൽ വരാൻ ആജ്ഞാപിക്കും.
ഉള്ളിൽ യുഗാന്തരങ്ങളായുള്ള ഇരുട്ടിനെ
അനക്കാതെ തൊട്ടുകൊണ്ട്
അവളെ ഞാൻ പേരു ചൊല്ലി വിളിക്കുന്നു.
വെള്ളപ്പല്ലിയെ ഓടിച്ചിട്ട്
വിളക്കിലെ തിരിയല്പം നീട്ടുന്നു.
മുറ്റത്തു വന്നു നിന്ന്
വാതിൽപ്പടിക്കപ്പുറത്തെ തെരുവിനെ
എന്നോടൊപ്പം ഭാര്യയും നോക്കുന്നതു ഞാൻ നോക്കുന്നു
ചെറിയതായ് കാണുന്നു തെരുവ്.
41. പരിശീലനം
മനുഷ്യൻ എങ്ങും പോകാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ പോയിക്കൊണ്ടേയിരിക്കുന്നു.
മനുഷ്യൻ ആരോടൊപ്പവും പോകാൻ ആഗ്രഹിക്കുന്നില്ല
എന്നാൽ ആർക്കെങ്കിലുമൊപ്പം പോയിക്കൊണ്ടിരിക്കുന്നു.
മനുഷ്യൻ ഒന്നും തൂക്കിക്കൊണ്ടുപോകാൻ
ആഗ്രഹിക്കുന്നില്ല.
എന്നാൽ എന്തെങ്കിലും തൂക്കിക്കൊണ്ടു തന്നെ പോകുന്നു.
കുന്നുകളെക്കാൾ കനമുള്ള ദു:ഖങ്ങളെ
തൂക്കിക്കൊണ്ടു നടക്കാൻ
മനസ്സിൽ പരിശീലനം വേണ്ടയോ!
എന്നാൽ പോയിക്കൊണ്ടേയിരിക്കുന്നു.
മനുഷ്യൻ ആരോടൊപ്പവും പോകാൻ ആഗ്രഹിക്കുന്നില്ല
എന്നാൽ ആർക്കെങ്കിലുമൊപ്പം പോയിക്കൊണ്ടിരിക്കുന്നു.
മനുഷ്യൻ ഒന്നും തൂക്കിക്കൊണ്ടുപോകാൻ
ആഗ്രഹിക്കുന്നില്ല.
എന്നാൽ എന്തെങ്കിലും തൂക്കിക്കൊണ്ടു തന്നെ പോകുന്നു.
കുന്നുകളെക്കാൾ കനമുള്ള ദു:ഖങ്ങളെ
തൂക്കിക്കൊണ്ടു നടക്കാൻ
മനസ്സിൽ പരിശീലനം വേണ്ടയോ!
42. ബോർഡ്
അജ്ഞാനത്തിന്റെ അതിര്
ഇവിടെയാണെന്ന്
ബോർഡിലൊരു ഗന്ധർവൻ
എഴുതിക്കൊണ്ടിരുന്നു.
അത് എവിടെ വെയ്ക്കുമെന്ന്
അവനു തന്നെയറിയില്ല.
ഇവിടെയാണെന്ന്
ബോർഡിലൊരു ഗന്ധർവൻ
എഴുതിക്കൊണ്ടിരുന്നു.
അത് എവിടെ വെയ്ക്കുമെന്ന്
അവനു തന്നെയറിയില്ല.
43.അയൽ
ഓരോ മനുഷ്യനും
മറ്റൊരു മനുഷ്യന്
എപ്പോഴുമല്പം
അയൽപക്കമായിരിക്കുന്നു.
റയിൽവേ സ്റ്റേഷനിൽ
മരത്തടി നിഴലിൽ
ഉറങ്ങിക്കിടക്കുമിവൻ
ആർക്കാർക്കെല്ലാം
അയൽ ആണാവോ?
മറ്റൊരു മനുഷ്യന്
എപ്പോഴുമല്പം
അയൽപക്കമായിരിക്കുന്നു.
റയിൽവേ സ്റ്റേഷനിൽ
മരത്തടി നിഴലിൽ
ഉറങ്ങിക്കിടക്കുമിവൻ
ആർക്കാർക്കെല്ലാം
അയൽ ആണാവോ?
44.വിവരം
വീട് ഇടിഞ്ഞു പോയതിനെപ്പറ്റി
വീട്ടുമുന്നിലെ തുളസിയോട്
ആരും പറയാത്ത പോലെ!
വീട്ടുമുന്നിലെ തുളസിയോട്
ആരും പറയാത്ത പോലെ!
45.ഒറ്റവീട്
ഊരിനൊരു പ്രധാന തെരുവുണ്ടാകും
എന്ന് ക.നാ.സു.
അതുപോലെ ഊരിനൊരു
പുതുത്തെരുവുമുണ്ടാകും.
ഓരോ നാട്ടിലും
പഴയ ബസ് സ്റ്റാന്റും
പുതിയ ബസ് സ്റ്റാന്റുമുണ്ടാകും.
ഊരിനൊരു കുട്ടിത്തെരുവുണ്ടാകും.
ഊരിനൊരു വലിയ തെരുവുണ്ടാകും.
ഊരിനൊരു അങ്ങാടിത്തെരുവുണ്ടാകും.
എന്നാൽ ഒരേയൊരു വീടുള്ള ഊരിൽ
ഏതൊക്കെ തെരുവുണ്ടാകും?
എന്ന് ക.നാ.സു.
അതുപോലെ ഊരിനൊരു
പുതുത്തെരുവുമുണ്ടാകും.
ഓരോ നാട്ടിലും
പഴയ ബസ് സ്റ്റാന്റും
പുതിയ ബസ് സ്റ്റാന്റുമുണ്ടാകും.
ഊരിനൊരു കുട്ടിത്തെരുവുണ്ടാകും.
ഊരിനൊരു വലിയ തെരുവുണ്ടാകും.
ഊരിനൊരു അങ്ങാടിത്തെരുവുണ്ടാകും.
എന്നാൽ ഒരേയൊരു വീടുള്ള ഊരിൽ
ഏതൊക്കെ തെരുവുണ്ടാകും?
46 .ലൂസി ഗ്രേ
രങ്കാ രങ്കാ
നോക്കുന്നതെന്താ എന്നവർ.
ചാണക്കല്ലിൽ
തീപ്പൊരി പറക്കുന്നതു
നോക്കുകയാണെന്നു ഞാൻ.
അവർ ചിരിച്ചു.
നോക്കുന്നതെന്താ എന്നവർ.
ചാണക്കല്ലിൽ
തീപ്പൊരി പറക്കുന്നതു
നോക്കുകയാണെന്നു ഞാൻ.
അവർ ചിരിച്ചു.
രങ്കാ രങ്കാ
നോക്കുന്നതെന്താ എന്നവർ
കുളത്തിലെ വെള്ളം
ഉറിഞ്ചി പുറത്തെടുക്കുന്ന
യന്ത്രത്തിന്റെ
കുപു കുപു കുപു കുപു ശബ്ദം
കേൾക്കുകയാണെന്നു ഞാൻ.
അവർ ചിരിച്ചു.
നോക്കുന്നതെന്താ എന്നവർ
കുളത്തിലെ വെള്ളം
ഉറിഞ്ചി പുറത്തെടുക്കുന്ന
യന്ത്രത്തിന്റെ
കുപു കുപു കുപു കുപു ശബ്ദം
കേൾക്കുകയാണെന്നു ഞാൻ.
അവർ ചിരിച്ചു.
മഴ പെയ്ത രാത്രിയിൽ
തനിച്ചു പോയ എന്നോട്
രങ്കാ രങ്കാ
എവിടെപ്പോകുന്നു എന്നവർ.
തനിച്ചു പോയ എന്നോട്
രങ്കാ രങ്കാ
എവിടെപ്പോകുന്നു എന്നവർ.
കയ്യിൽ ലാന്തർ വിളക്കുമായ്
ടൗണിൽ പോയ ലൂസിയുടെ
പിന്നാലെ പോകുന്നെന്നു ഞാൻ.
നന്നായ് പഠിക്കുന്നുണ്ട്,അതു തന്നെ എന്നവർ
ടൗണിൽ പോയ ലൂസിയുടെ
പിന്നാലെ പോകുന്നെന്നു ഞാൻ.
നന്നായ് പഠിക്കുന്നുണ്ട്,അതു തന്നെ എന്നവർ
47.മൂലകൾ.
ഭൂമിയിൽ നിന്നും
സൂര്യൻ വരേക്കും
അടുക്കിയടുക്കി വയ്ക്കാം
ലോകത്തുള്ള
മൂലകളെല്ലാം
കണക്കാക്കിയെടുത്താൽ.
സൂര്യൻ വരേക്കും
അടുക്കിയടുക്കി വയ്ക്കാം
ലോകത്തുള്ള
മൂലകളെല്ലാം
കണക്കാക്കിയെടുത്താൽ.
ഉണ്ടെങ്കിലും ശരി
എല്ലാവർക്കും
തുല്യം തുല്യമായി
മൂല കിട്ടുകയില്ല.
തനിക്കൊരു മൂല
കിട്ടാനില്ലാതെ
അങ്ങുമിങ്ങുമായ്
പലരുമലയുന്നു.
എല്ലാവർക്കും
തുല്യം തുല്യമായി
മൂല കിട്ടുകയില്ല.
തനിക്കൊരു മൂല
കിട്ടാനില്ലാതെ
അങ്ങുമിങ്ങുമായ്
പലരുമലയുന്നു.
അഴുക്കായാലും ശരി
ചെറുതായാലും ശരി
സത്യത്തിലൊരു നേട്ട-
മില്ലെങ്കിലും ശരി,
മൂല വേണമൊരു മൂല.
ചെറുതായാലും ശരി
സത്യത്തിലൊരു നേട്ട-
മില്ലെങ്കിലും ശരി,
മൂല വേണമൊരു മൂല.
48.ആരോ ഒരാളുടെ തലയിൽ
ഞങ്ങൾ നാലുപേർ എലികളെത്തിന്നും
ഒരു കാലത്ത്
ഞങ്ങളേ എലികളായ് പോകാമങ്ങനെ.
എലികളായ് പോയ പിന്നെ നെല്ലു തിന്നും
ഒരു കാലത്ത്
ഞങ്ങളേ നെല്ലായ് പോകാമങ്ങനെ
നെല്ലുകളായ് ഞങ്ങൾ മാറിയ പിന്നെ
ഞങ്ങൾ നാലു പേർ മണ്ണു തിന്നും
ഒരു കാലത്ത്
ഞങ്ങളേ മണ്ണായ് പോകാമങ്ങനെ.
ഒരു കാലത്ത്
ഞങ്ങളേ എലികളായ് പോകാമങ്ങനെ.
എലികളായ് പോയ പിന്നെ നെല്ലു തിന്നും
ഒരു കാലത്ത്
ഞങ്ങളേ നെല്ലായ് പോകാമങ്ങനെ
നെല്ലുകളായ് ഞങ്ങൾ മാറിയ പിന്നെ
ഞങ്ങൾ നാലു പേർ മണ്ണു തിന്നും
ഒരു കാലത്ത്
ഞങ്ങളേ മണ്ണായ് പോകാമങ്ങനെ.
49.നാലു തലക്കാരൻ
നാലു തലക്കാരൻ
അത്ഭുത നാക്കുകാരൻ
നാലു തലക്കുള്ളിലും
നാക്കുകൾ നാലുള്ളവൻ
നാക്കുകളിലൊന്നിന്മേലേ
നല്ലതാം പൂവുണ്ട്
പൂവിനായ് വായ് തുറന്നാൽ
നേർത്തോരു ഗാനം വരും.
നാക്കുകളിലൊന്നിന്മേലേ
വേറൊരു പൂവുണ്ട്
പൂവിനായ് വായ് തുറന്നാൽ
ഒരു മിന്നൽ പെണ്ണായ് വരും.
നാക്കുകളിലൊന്നിന്മേലേ
ഇനിയുമൊരു പൂവുണ്ട്
പൂവിനായ് വായ് തുറന്നാൽ
എങ്ങെങ്ങും ഞാനുണ്ട്.
നാലു തലക്കാരൻ
അത്ഭുത നാക്കുകാരൻ
നാലു തലക്കാരൻ
പൂക്കുന്ന നാക്കുകാരൻ.
അത്ഭുത നാക്കുകാരൻ
നാലു തലക്കുള്ളിലും
നാക്കുകൾ നാലുള്ളവൻ
നാക്കുകളിലൊന്നിന്മേലേ
നല്ലതാം പൂവുണ്ട്
പൂവിനായ് വായ് തുറന്നാൽ
നേർത്തോരു ഗാനം വരും.
നാക്കുകളിലൊന്നിന്മേലേ
വേറൊരു പൂവുണ്ട്
പൂവിനായ് വായ് തുറന്നാൽ
ഒരു മിന്നൽ പെണ്ണായ് വരും.
നാക്കുകളിലൊന്നിന്മേലേ
ഇനിയുമൊരു പൂവുണ്ട്
പൂവിനായ് വായ് തുറന്നാൽ
എങ്ങെങ്ങും ഞാനുണ്ട്.
നാലു തലക്കാരൻ
അത്ഭുത നാക്കുകാരൻ
നാലു തലക്കാരൻ
പൂക്കുന്ന നാക്കുകാരൻ.
50.കുതിര
മരത്തിനടിയിൽ കുതിര
അതിനു കൊടുത്ത പുല്ല്
കുനിഞ്ഞു കുനിഞ്ഞു തലയാഴ്ത്തി
തിന്നുകൊണ്ടു നിൽക്കുന്നു.
അതിനു കൊടുത്ത പുല്ല്
കുനിഞ്ഞു കുനിഞ്ഞു തലയാഴ്ത്തി
തിന്നുകൊണ്ടു നിൽക്കുന്നു.
കുതിരയ്ക്കടുത്തിവൻ പോയി.
'കുതിര' 'കുതിര' എന്നു പറഞ്ഞു.
കുതിര ഇവനെ ശ്രദ്ധിക്കാതെ
തന്റെ പാട്ടിനു പുല്ലു തിന്നുകൊണ്ടു നിന്നു.
ഇവൻ വീണ്ടും പറഞ്ഞു
'കുതിര കുതിര കുതിര'
'കുതിര' 'കുതിര' എന്നു പറഞ്ഞു.
കുതിര ഇവനെ ശ്രദ്ധിക്കാതെ
തന്റെ പാട്ടിനു പുല്ലു തിന്നുകൊണ്ടു നിന്നു.
ഇവൻ വീണ്ടും പറഞ്ഞു
'കുതിര കുതിര കുതിര'
കൊടുത്തൂ പെട്ടെന്നൊരു ചവിട്ട്
ആ കുതിര.
ഇവൻ തറയിലുരുണ്ടു.
പിന്നെയൊരു തവണ കൂടി
കുതിര എന്നു പറയാതെ
മടങ്ങിപ്പോയി.
ആ കുതിര.
ഇവൻ തറയിലുരുണ്ടു.
പിന്നെയൊരു തവണ കൂടി
കുതിര എന്നു പറയാതെ
മടങ്ങിപ്പോയി.
51 . ഉം
ഞാനും നീയും
അതും ഞാനും
ഏതുമല്ലാ-
തേതോ അതും
ഞാനും എന്നതു പോലല്ല
ഞാനും നീയും.
അതും ഞാനും
ഏതുമല്ലാ-
തേതോ അതും
ഞാനും എന്നതു പോലല്ല
ഞാനും നീയും.
എങ്കിലുമറിയാം
ഞാനും നീയും
എന്നതിലുള്ള
ഉം
എന്തിനെയും
തമ്മിലിണക്കും
ആദിത്തച്ചനെടുത്ത
പശക്കുഴമ്പ്.
ഞാനും നീയും
എന്നതിലുള്ള
ഉം
എന്തിനെയും
തമ്മിലിണക്കും
ആദിത്തച്ചനെടുത്ത
പശക്കുഴമ്പ്.
ഈ ഉം
കൊണ്ടാണ്
വിഷ്ണു
തന്റെ വയറ്റിൽ
പൂവൊട്ടിച്ചത്.
കൊണ്ടാണ്
വിഷ്ണു
തന്റെ വയറ്റിൽ
പൂവൊട്ടിച്ചത്.
ശിവൻ
കയ്യിൽ കപാലവുമങ്ങനെ.
ഈ ആദിപ്പശ തേടിത്തിരിയുന്നവർ
എന്നുമുണ്ട്.
ഉം ഉരുള
ആഗ്രഹ ജലത്തിൽ
ഊറിക്കൊണ്ടിരിക്കുന്നു.
രാസലായിനിപ്പാത്രത്തിൽ
സൂക്ഷിച്ചു വെച്ച കണ്ണു പോലെ.
കയ്യിൽ കപാലവുമങ്ങനെ.
ഈ ആദിപ്പശ തേടിത്തിരിയുന്നവർ
എന്നുമുണ്ട്.
ഉം ഉരുള
ആഗ്രഹ ജലത്തിൽ
ഊറിക്കൊണ്ടിരിക്കുന്നു.
രാസലായിനിപ്പാത്രത്തിൽ
സൂക്ഷിച്ചു വെച്ച കണ്ണു പോലെ.
52. കാണാതെ പോയ പെൺ തിര
ഓടിപ്പോയ തിരകളെപ്പിന്തുടർന്നു
താനും ഓടിയോടി
ഈ കടലിന് എല്ലാം മറന്നു പോയിരിക്കുന്നു....
താനും ഓടിയോടി
ഈ കടലിന് എല്ലാം മറന്നു പോയിരിക്കുന്നു....
കടലേ കടലേ എന്നു വിളിച്ചൂ ഞാൻ.
വന്നേ വന്നേ എന്നത്. എന്നാൽ
വിളി കേട്ടതതു മറന്നു പോയി...
വന്നേ വന്നേ എന്നത്. എന്നാൽ
വിളി കേട്ടതതു മറന്നു പോയി...
ഓടം വന്നോ എന്നു ഞാൻ.
മറുപടിയില്ല.
തോണി വന്നോ എന്നു ഞാൻ.
മറുപടിയില്ല.
മറുപടിയില്ല.
തോണി വന്നോ എന്നു ഞാൻ.
മറുപടിയില്ല.
സൂര്യൻ ഇപ്പൊഴും ആഴാൻ വിചാരിച്ച്
മണൽതിട്ടിൽ വന്നു വന്നു നിൽക്കുന്നു.
അലിഞ്ഞിറങ്ങുന്ന മണൽതരികൾ
സൂര്യൻ തൊട്ടു തൊട്ടു നോക്കുന്നു.
മണൽതിട്ടിൽ വന്നു വന്നു നിൽക്കുന്നു.
അലിഞ്ഞിറങ്ങുന്ന മണൽതരികൾ
സൂര്യൻ തൊട്ടു തൊട്ടു നോക്കുന്നു.
കാലദേശം മറന്നുപോയ് കടലിന്!
കരയിലേറുന്ന തിരകളെ
താക്കീതു ചെയ്തലറി വിളിക്കുന്നു കടൽ...
എന്നോ
കാണാതെ പോയ ഒരു പെൺ തിരയെ
എത്ര നൂറ്റാണ്ട്
കര മേൽ തിരയും
ഈ കടൽ.
കരയിലേറുന്ന തിരകളെ
താക്കീതു ചെയ്തലറി വിളിക്കുന്നു കടൽ...
എന്നോ
കാണാതെ പോയ ഒരു പെൺ തിരയെ
എത്ര നൂറ്റാണ്ട്
കര മേൽ തിരയും
ഈ കടൽ.
കടലേ കടലേ എന്നു ഞാൻ.
മറുപടിയേ ഇല്ല.
മറുപടിയേ ഇല്ല.
53. മേശ നടരാജൻ
മേശമേലുള്ള നടരാജന്റെ
ചുറ്റിലുമുള്ളവ ഭൂതഗണങ്ങളല്ല.
കിങ്കരരല്ല.
ചുറ്റിലുമുള്ളവ ഭൂതഗണങ്ങളല്ല.
കിങ്കരരല്ല.
എഴുതാത്ത പേന
മൂക്കുപൊട്ടിയ ചാക്കുസൂചി
തയ്ക്കാനുള്ള കട്ടി നൂലുണ്ട
കറുത്തു തടിച്ച കുടുമ വെച്ച മെഴുകുതിരി
കമിഴ്ന്നു കിടന്നു കൊണ്ടു
ശശികല വായിച്ച നോവൽ
മഴക്കെടുതി നോക്കാനുള്ള മുഖ്യമന്ത്രിയുടെ വിമാനം
പ്രയോജനമില്ലാതെ കിടന്നതു
കേടുപാടു തീർക്കാനായി
ബാംഗ്ലൂർക്കു പോയത്
ഘട്ടം ഘട്ടമായ് വിവരിച്ച ദിനപത്രം
നാലു മൂലയിലും രസം മങ്ങി
നടുഭാഗം കൊണ്ടു മുഖം നോക്കുന്ന കണ്ണാടി.
കഴുത്തു നീണ്ട എണ്ണക്കുപ്പി. പിന്നെ
ഇനി വരാനുള്ള പലവക വസ്തുക്കൾ.
മൂക്കുപൊട്ടിയ ചാക്കുസൂചി
തയ്ക്കാനുള്ള കട്ടി നൂലുണ്ട
കറുത്തു തടിച്ച കുടുമ വെച്ച മെഴുകുതിരി
കമിഴ്ന്നു കിടന്നു കൊണ്ടു
ശശികല വായിച്ച നോവൽ
മഴക്കെടുതി നോക്കാനുള്ള മുഖ്യമന്ത്രിയുടെ വിമാനം
പ്രയോജനമില്ലാതെ കിടന്നതു
കേടുപാടു തീർക്കാനായി
ബാംഗ്ലൂർക്കു പോയത്
ഘട്ടം ഘട്ടമായ് വിവരിച്ച ദിനപത്രം
നാലു മൂലയിലും രസം മങ്ങി
നടുഭാഗം കൊണ്ടു മുഖം നോക്കുന്ന കണ്ണാടി.
കഴുത്തു നീണ്ട എണ്ണക്കുപ്പി. പിന്നെ
ഇനി വരാനുള്ള പലവക വസ്തുക്കൾ.
എന്നാൽ നടരാജൻ ആടിക്കൊണ്ടിരിക്കുന്നു.
ഇരിക്കുന്നേടം ഹിമാലയമോ
ചിത് സഭയോ അല്ലെന്നാലും
ഇരിക്കുന്നേടം ഹിമാലയമോ
ചിത് സഭയോ അല്ലെന്നാലും
ചുറ്റുമുള്ളവ ഭൂതഗണങ്ങൾ അല്ലെന്നാലും.
എനിക്കാശ്ചര്യം.
എടുത്തുയർത്തിയ പൊൻപാദത്തിനരികെ
കഴുത്തു നീണ്ട എണ്ണക്കുപ്പി തടസ്സമിരുന്നിട്ടും
ഇടറിപ്പോകാതെ
ആടിക്കൊണ്ടിരിക്കുന്നു
മേശ നടരാജൻ
എടുത്തുയർത്തിയ പൊൻപാദത്തിനരികെ
കഴുത്തു നീണ്ട എണ്ണക്കുപ്പി തടസ്സമിരുന്നിട്ടും
ഇടറിപ്പോകാതെ
ആടിക്കൊണ്ടിരിക്കുന്നു
മേശ നടരാജൻ
54 .പവിഴമല്ലി
സൊറ കേൾക്കാൻ പോയീയമ്മ, കൊട്ടകയിൽ
സിനിമക്കു പോയീയപ്പ, നേർത്ത
താരാട്ടിന്നാദ്യത്തെ വരിയിലേ കുഞ്ഞനിയൻ
ഉറങ്ങു,മല്പനേരം വിശറി കൊണ്ടു വീശിയാൽ
മുത്തശ്ശനോടൊപ്പം വീടുമുറങ്ങിപ്പോകും.
സിനിമക്കു പോയീയപ്പ, നേർത്ത
താരാട്ടിന്നാദ്യത്തെ വരിയിലേ കുഞ്ഞനിയൻ
ഉറങ്ങു,മല്പനേരം വിശറി കൊണ്ടു വീശിയാൽ
മുത്തശ്ശനോടൊപ്പം വീടുമുറങ്ങിപ്പോകും.
പൂക്കളെല്ലാം വിരിഞ്ഞുലഞ്ഞ രാവിൽ മെല്ലെ-
ക്കൊഴിഞ്ഞു വീഴും തോട്ടത്തിലെ പവിഴമല്ലി.
ക്കൊഴിഞ്ഞു വീഴും തോട്ടത്തിലെ പവിഴമല്ലി.
സൊറ കഴിഞ്ഞു മടങ്ങിയമ്മ വരികയായി
പടിക്കൽ നിൽക്കേ മുഴുനിലാവിലേകാന്തത്തിൽ
അന്നേരമെന്റെയോർമ്മ തോന്നുമോടീ
പടിക്കൽ നിൽക്കേ മുഴുനിലാവിലേകാന്തത്തിൽ
അന്നേരമെന്റെയോർമ്മ തോന്നുമോടീ
55.പേപ്പർ പയ്യൻ
ഇരുട്ടത്തെഴുന്നേറ്റൂ പേപ്പർ പയ്യൻ
കൈകാൽ കഴുകിപ്പല്ലു തേച്ചു
പുറത്തു പോകുന്നു പേപ്പർ പയ്യൻ
കൈകാൽ കഴുകിപ്പല്ലു തേച്ചു
പുറത്തു പോകുന്നു പേപ്പർ പയ്യൻ
അങ്ങാടിയിൽ നടപ്പാതയിലാളുകൾ
വേർതിരിക്കുന്നുണ്ടു പത്രക്കെട്ട്
അങ്ങോട്ടു ചെല്ലുന്നു പേപ്പർ പയ്യൻ
വേർതിരിക്കുന്നുണ്ടു പത്രക്കെട്ട്
അങ്ങോട്ടു ചെല്ലുന്നു പേപ്പർ പയ്യൻ
കുമുദം വികടൻ ഹിന്ദു എക്സ്പ്രസ്
ദിനമലർ ഇന്ത്യാ ടുഡേ പിന്നെ
ഈ നാട് പ്രഭാ മാതൃഭൂമി എന്നു
വേർതിരിക്കുന്നോരോന്നോരോന്നായ്
ദിനമലർ ഇന്ത്യാ ടുഡേ പിന്നെ
ഈ നാട് പ്രഭാ മാതൃഭൂമി എന്നു
വേർതിരിക്കുന്നോരോന്നോരോന്നായ്
ഇരുചക്രവണ്ടിയിലേറ്റി
താൻ നനഞ്ഞാലും താൾ നനയാതെ
കീഴേ വീട്ടിലെ ടെറസ്സിന്മേലങ്ങനെ
ഓരോരോ വീട്ടിലും പേപ്പറിട്ട്
കാൽനടയായിത്തിരിച്ചെത്തുന്നു.
അപ്പൊഴേക്കാറുമണിയാകുന്നു.
താൻ നനഞ്ഞാലും താൾ നനയാതെ
കീഴേ വീട്ടിലെ ടെറസ്സിന്മേലങ്ങനെ
ഓരോരോ വീട്ടിലും പേപ്പറിട്ട്
കാൽനടയായിത്തിരിച്ചെത്തുന്നു.
അപ്പൊഴേക്കാറുമണിയാകുന്നു.
അവനമ്മ ചായകൊടുക്കുന്നു
ചായ കുടിച്ചു
പാഠപുസ്തകം തുറക്കുന്നു പേപ്പർ പയ്യൻ
ഒന്നാം പാഠം വായിക്കുന്നു
വീണ്ടും വീണ്ടും വായിക്കുന്നു.
നാട്ടിലാളില്ലാത്ത വീടുകളിൽ
പേപ്പർ ഇട്ടത് ഓർമ്മ വന്ന്
ഓടിപ്പോകുന്നു പേപ്പർ പയ്യൻ
ചായ കുടിച്ചു
പാഠപുസ്തകം തുറക്കുന്നു പേപ്പർ പയ്യൻ
ഒന്നാം പാഠം വായിക്കുന്നു
വീണ്ടും വീണ്ടും വായിക്കുന്നു.
നാട്ടിലാളില്ലാത്ത വീടുകളിൽ
പേപ്പർ ഇട്ടത് ഓർമ്മ വന്ന്
ഓടിപ്പോകുന്നു പേപ്പർ പയ്യൻ
56. സുശീലയും മറ്റുള്ളവരും
മൗനിയും സുശീലയും
തെരുവിൽ നടന്നാൽ
നാട്ടാരെല്ലാരും
സുശീലയെ നോക്കും.
നകുലനും സുശീലയും
തെരുവിൽ നടന്നാൽ
നാട്ടാരെല്ലാരും
സുശീലയെ നോക്കും.
മൗനിയും നകുലനും
തെരുവിൽ നടന്നാൽ
സുശീല എന്താ വരാത്തത്
എന്നു നാട്ടാർ ചോദിക്കും
സുശീലയും കൂട്ടുകാരിയും
തെരുവിൽ നടന്നാൽ
മൗനിയും നകുലനും
വരുന്നില്ല എന്ന്
നാട്ടാർ സന്തോഷിക്കും
ഞാനും സുശീലയും
തെരുവിൽ നടന്നാൽ നാട്ടാർ
എന്നെത്തന്നെ നോക്കും
എങ്ങനെ ഇവളെ
ഇവൻ പിടികൂടി എന്ന്.
തെരുവിൽ നടന്നാൽ
നാട്ടാരെല്ലാരും
സുശീലയെ നോക്കും.
നകുലനും സുശീലയും
തെരുവിൽ നടന്നാൽ
നാട്ടാരെല്ലാരും
സുശീലയെ നോക്കും.
മൗനിയും നകുലനും
തെരുവിൽ നടന്നാൽ
സുശീല എന്താ വരാത്തത്
എന്നു നാട്ടാർ ചോദിക്കും
സുശീലയും കൂട്ടുകാരിയും
തെരുവിൽ നടന്നാൽ
മൗനിയും നകുലനും
വരുന്നില്ല എന്ന്
നാട്ടാർ സന്തോഷിക്കും
ഞാനും സുശീലയും
തെരുവിൽ നടന്നാൽ നാട്ടാർ
എന്നെത്തന്നെ നോക്കും
എങ്ങനെ ഇവളെ
ഇവൻ പിടികൂടി എന്ന്.
57.പുഴു
കമ്പിളിപ്പുഴുവേ, കമ്പിളിപ്പുഴുവേ
എവിടെപ്പോണൂ നീ?
വഴിയിലൊരുത്തൻ വെള്ളം തെറിപ്പിച്ചു
കമ്പിളി മാറ്റാൻ പോണൂ
എവിടെപ്പോണൂ നീ?
വഴിയിലൊരുത്തൻ വെള്ളം തെറിപ്പിച്ചു
കമ്പിളി മാറ്റാൻ പോണൂ
58. സമൂഹം
സമൂഹം പറ്റെ നശിച്ചുപോയതാടാ
ശരി,
സോഡാക്കുപ്പികളുടയ്ക്കാം, വാടാ
ശരി,
സോഡാക്കുപ്പികളുടയ്ക്കാം, വാടാ
59. തമിഴും
എല്ലാ ഭാഷകളും നല്ലത്.
കോപിക്കാതേ കൂട്ടുകാരേ,
തമിഴും അവയിൽ ഒന്ന്.
കോപിക്കാതേ കൂട്ടുകാരേ,
തമിഴും അവയിൽ ഒന്ന്.
60. പല തവണ മരിക്കുന്നവർ
ഇരുവട്ടം പിറക്കുന്നതായ് പറയപ്പെടുന്ന
ബ്രാഹ്മണർ പോലും
മരിക്കുന്നത് ഒരൊറ്റത്തവണ
എന്നാൽ കവിയോ
പലവട്ടം മരിക്കുന്നു
ഒരു തവണ എല്ലാവരേയും പോലെ.
മറ്റുള്ളവർ വായിക്കേ വായിക്കേ
പല തവണ പല തവണ
ബ്രാഹ്മണർ പോലും
മരിക്കുന്നത് ഒരൊറ്റത്തവണ
എന്നാൽ കവിയോ
പലവട്ടം മരിക്കുന്നു
ഒരു തവണ എല്ലാവരേയും പോലെ.
മറ്റുള്ളവർ വായിക്കേ വായിക്കേ
പല തവണ പല തവണ
61. നിരാശയിൽ ഒരു കാക്ക
കടലലകൾക്കിടയിൽ കിടക്കുന്നു
ഒരു മുഴുത്ത മാടിന്റെ അസ്ഥികൂടം
അതിന്മേൽ വന്നിരുന്ന കാക്കയ്ക്ക് അൽഭുതം,
ആരാ തിന്നത് ഈ മുഴുവൻ മാടിനെ!
ഒരു മുഴുത്ത മാടിന്റെ അസ്ഥികൂടം
അതിന്മേൽ വന്നിരുന്ന കാക്കയ്ക്ക് അൽഭുതം,
ആരാ തിന്നത് ഈ മുഴുവൻ മാടിനെ!
62. കാർട്ടൂൺ മേഘം
തോട്ടത്തിൽ പാറുന്ന
വിറവാലൻ തുമ്പിയെ
കാർട്ടൂൺ മേഘമൊന്നു
കൊത്തിക്കൊണ്ടു പോയ്.
വിറവാലൻ തുമ്പിയെ
കാർട്ടൂൺ മേഘമൊന്നു
കൊത്തിക്കൊണ്ടു പോയ്.
63. മറവി
വേർപാടിനു പല പേരുകളുണ്ട്
മറവി എന്നത് അതിലൊന്നോ?
മറവി എന്നത് അതിലൊന്നോ?
64 ചിരി
എത്ര നേരം നീണ്ടു നിൽക്കും, പറയൂ
ഒരു വില്പനക്കാരിപ്പെണ്ണിന്റെ ചിരി?
ഒരു വില്പനക്കാരിപ്പെണ്ണിന്റെ ചിരി?
65. കവിയോടൊപ്പം
കാമുകൻ വന്നതും
പടി കടന്ന് ഓടിച്ചെല്ലുന്ന കാമുകിയെപ്പോലെ
കവിയുടെ നേരേ ഓടിച്ചെല്ലുന്നു
ലോകത്തിലെ കാഴ്ച്ചകൾ
പടി കടന്ന് ഓടിച്ചെല്ലുന്ന കാമുകിയെപ്പോലെ
കവിയുടെ നേരേ ഓടിച്ചെല്ലുന്നു
ലോകത്തിലെ കാഴ്ച്ചകൾ
66. ചെമ്പരത്തി
നാളെ വരാം എന്നു പറഞ്ഞവർ
ഇന്നുതന്നെ കതകിനു തട്ടിയ പോലെ
പൂത്തല്ലോ ചെമ്പരത്തി.
ഇന്നുതന്നെ കതകിനു തട്ടിയ പോലെ
പൂത്തല്ലോ ചെമ്പരത്തി.
67. വിശ്വാസം
വിശന്ന വയറോടെ
ചുറ്റും നോക്കി.
പല മരങ്ങൾ
കണ്ണിൽ പെട്ടു.
ഒന്ന് ആല്
ഒന്ന് അരശ്
ഒന്നു വേപ്പ്.
അവന്നു വേണ്ട
ഒന്നോ
തൈയായ്ത്തന്നെ -
യിരിക്കുന്നു.
ചുറ്റും നോക്കി.
പല മരങ്ങൾ
കണ്ണിൽ പെട്ടു.
ഒന്ന് ആല്
ഒന്ന് അരശ്
ഒന്നു വേപ്പ്.
അവന്നു വേണ്ട
ഒന്നോ
തൈയായ്ത്തന്നെ -
യിരിക്കുന്നു.
No comments:
Post a Comment