ഇടനേരങ്ങളിലെ പൂക്കൾ
പി.രാമൻ
ഡീസൽമണമുള്ള ഒരു തീവണ്ടി കടന്നു പോയി.
ഡീസൽമണം കുറച്ചു നേരം തങ്ങിനിന്നു.
അരിമണക്കുന്ന ഒന്ന്
ഇനി കടന്നു പോകും.
അരിമണം കുറച്ചു നേരം തങ്ങിനിൽക്കും.
യാത്രാ വണ്ടി പോകുമ്പോൾ
മനുഷ്യ മലത്തിൻ്റെ നാറ്റമാണ്.
പാളങ്ങൾ വെയിലത്തു തിളങ്ങുന്ന
വിജനമായ ഇടനേരങ്ങളിൽ മുഴുവൻ
അതുണങ്ങുന്ന നാറ്റവും.
മണമില്ലാത്ത പൂക്കളേ
ഇവിടെ വളരൂ.
No comments:
Post a Comment