മങ്ങി മായുന്നൂ കാഴ്ച്ചയഴികൾ കാണെക്കാണെ
ഇല്ലവന്നാവുന്നില്ല യാതൊന്നും ഗ്രഹിക്കുവാൻ
അഴികളാണീ ലോകമവന്ന്, നൂറായിര -
മഴികൾ, അഴികൾക്കു പിന്നിലോ നിശ്ശൂന്യത.
ആയത്തിലൊഴുക്കനെത്താളത്തിൽ വട്ടം കറ-
ങ്ങീടുന്നുണ്ടവനൊരു സൂക്ഷ്മ കേന്ദ്രത്തെച്ചുറ്റി
ഊർജ്ജത്തിൻ നൃത്തം പോലെ,യതിൽ നിസ്തബ്ധം നില്പൂ
മരവിച്ചുറഞ്ഞൊരു മഹത്താമിച്ഛാശക്തി.
നിശ്ശബ്ദം പൊങ്ങും കൃഷ്ണമണി തൻ തിരശ്ശീല -
യെപ്പൊഴെങ്കിലും...... കേറുമതിലേയൊരു രൂപം
ചുമലിന്നിറുകിയ മൂകതയ്ക്കുള്ളിൽ കൂടെ
വഴുതി ഹൃദയത്തിലെത്തിടും മരിച്ചിടും.
No comments:
Post a Comment