Monday, May 4, 2020

ആയിരം നോട്ടം - പി.രാമൻ




തല വെട്ടാൻ നാളെ -
പ്പുലർച്ചെക്കൊണ്ടുപോ-
മൊരാൾ തടവറ-
യഴിയിലൂടെന്നെ
പതിയെ നോക്കുന്നു.
അസഹ്യമാ നോക്കിൻ
മുനമ്പിൽ നിന്നു ഞാൻ 
അവനെക്കൈകൂപ്പി -
ത്തൊഴുതുരുകുന്നു.

ഉറക്കത്തിൽ കണ്ട
കടുത്തൊരീ സ്വപ്നം
മരിച്ചൊരാളെ ഞാൻ
മറന്നതിൻ ശിക്ഷ.

മരിച്ചൊരാളെ ഞാൻ
മറന്നതിൻ ശിക്ഷ
തല വെട്ടും മുമ്പു -
ള്ളൊരു നോട്ടമെങ്കിൽ,
മരിച്ചു മണ്ണായോ-
രൊരായിരം പേരെ
മറന്നതിൻ നോട്ടം
പൊറുക്കുമെങ്ങനെ?

1 comment: