പാമ്പുറ കണ്ട്
എത്ര പേടിച്ചിട്ടുണ്ട്.
പതിവായി കാണാറ്
കിണറിന്റെ ആൾമറമേൽ.
കിണറ്റിനുളളിലേക്ക് ഇറങ്ങിപ്പോയോ മൂർഖൻ
കിണറ്റിൽ നിന്നും കേറിയെങ്ങോട്ടു മാഞ്ഞോ?
എത്ര പേടിച്ചിട്ടുണ്ട്.
പതിവായി കാണാറ്
കിണറിന്റെ ആൾമറമേൽ.
കിണറ്റിനുളളിലേക്ക് ഇറങ്ങിപ്പോയോ മൂർഖൻ
കിണറ്റിൽ നിന്നും കേറിയെങ്ങോട്ടു മാഞ്ഞോ?
മുടി ചീകുമ്പോൾ താരനുതിരുന്നു.
എന്റെ ശരീരം പൊഴിക്കേണ്ട പാമ്പുറ
പൊട്ടിപ്പൊടിഞ്ഞു തരിയായി വീഴുന്നു.
എന്റെ ശരീരം പൊഴിക്കേണ്ട പാമ്പുറ
പൊട്ടിപ്പൊടിഞ്ഞു തരിയായി വീഴുന്നു.
2
എല്ലു ഞൊട്ടയ്ക്കുമ്പൊഴെത്ര സുഖം!
എല്ലു ഞൊട്ടയ്ക്കുമ്പൊഴെത്ര സുഖം!
കയ്യെല്ലു ഞൊട്ടയ്ക്കുമ്പോൾ
ചെയ്യേണ്ട കർമ്മങ്ങളിൽ നിന്നൊക്കെയും
കയ്യു സ്വതന്ത്രമാകുന്ന പോലെ.
ചെയ്യേണ്ട കർമ്മങ്ങളിൽ നിന്നൊക്കെയും
കയ്യു സ്വതന്ത്രമാകുന്ന പോലെ.
കാലെല്ലു ഞൊട്ടയ്ക്കുമ്പോൾ
താണ്ടേണ്ട ദൂരങ്ങളിൽ നിന്നൊക്കെയും
കാലു സ്വതന്ത്രമാകുന്ന പോലെ.
താണ്ടേണ്ട ദൂരങ്ങളിൽ നിന്നൊക്കെയും
കാലു സ്വതന്ത്രമാകുന്ന പോലെ.
നട്ടെല്ലു ഞൊട്ടയ്ക്കണമെന്നുണ്ട്.
അതിനു കഴിയാതെയിപ്പോൾ
ഞെളിപിരി കൊള്ളുന്നു.
അതിനു കഴിയാതെയിപ്പോൾ
ഞെളിപിരി കൊള്ളുന്നു.
No comments:
Post a Comment