Wednesday, May 6, 2020

അധിനിവേശക്കട്ടിടങ്ങൾക്കടിയിലെ തെരുവിൽ - നജ്ല ഒസ്മാൻ എൽതോം ( സുഡാൻ, അറബിക് - പരിഭാഷ)



അവളുടെ മുഖം ഓർമ്മയിൽ നിൽക്കുന്ന -
തെന്തുകൊണ്ടെന്നറിയില്ല.
നടന്നു ചായ വിൽക്കുന്നവൾ
തീരെച്ചെറുപ്പക്കാരി
മെലിഞ്ഞ കൈകളാൽ
വെള്ളം തിളപ്പിച്ച്
കുറച്ചു പാല്
രാജ്യത്തിൻ്റെ സ്വന്തം പഞ്ചസാര ചേർത്ത്.

ഏയ് കുട്ടീ,

ഭാവഭേദമില്ലാത്ത നമ്മുടെ സൂര്യനു താഴെ
ഒരല്പം വിയർത്ത്
ക്ഷമയോടെ നീങ്ങുന്ന നീയാണ്,

പ്രസരിപ്പാർന്ന നിൻ്റെ വസ്ത്രം
തിരക്കിൽ തിരിച്ചറിഞ്ഞു പിന്തുടർന്ന്
ചായ വാങ്ങാനായി
വിദേശവാസ്തുക്കെട്ടുകൾക്കടിയിയെ ചൂടിനെപ്പറ്റി
മുരണ്ടു വരുമാണുങ്ങൾ
തിങ്ങിനിറഞ്ഞ
ഈ നാറും തെരുവിലെ
പൂവിട്ട പൂച്ചെടി.


****
നജ്ല ഒസ്മാൻ എൽതോം 2000-നു ശേഷം സജീവമായ തലമുറയിലെ ശ്രദ്ധേയയായ സുഡാനീസ് എഴുത്തുകാരി. അറബിക്കിൽ രണ്ടു കവിതാ സമാഹാരങ്ങൾ വന്നിട്ടുണ്ട്.

No comments:

Post a Comment