കുന്നുകൾ താഴ് വരകൾക്കും മേലെയൊഴുകീടും
മേഘമെന്നപോലെ ഞാൻ തനിച്ചലഞ്ഞ നാളിൽ
കണ്ടു പെട്ടെന്നങ്ങു തടാകക്കരയിൽ നീളെ
സ്വർണ്ണ ഡാഫോഡിൽ സുമങ്ങൾ തിങ്ങിനില്പതായി
മേഘമെന്നപോലെ ഞാൻ തനിച്ചലഞ്ഞ നാളിൽ
കണ്ടു പെട്ടെന്നങ്ങു തടാകക്കരയിൽ നീളെ
സ്വർണ്ണ ഡാഫോഡിൽ സുമങ്ങൾ തിങ്ങിനില്പതായി
മാമരനിരക്കടിയിൽ വീശുമിളങ്കാറ്റിൽ
ആടിയുലഞ്ഞാടിയുലഞ്ഞാകവേ തുടിച്ച്.
ആടിയുലഞ്ഞാടിയുലഞ്ഞാകവേ തുടിച്ച്.
ക്ഷീരപഥത്തിൽ മിനുങ്ങി മിന്നിമിന്നിക്കാണും
താരകങ്ങൾ പോലനന്തമായ് തുടർന്നീപ്പൂക്കൾ
തീരരേഖയോടുരുമ്മി നീണ്ടൊഴുകീടുന്നൂ
ദൂരദൂരത്തോളമൊടുങ്ങാതെ,യൊറ്റനോക്കിൽ
പത്തുപതിനായിരം ഞാൻ കണ്ടു, ശിരസ്സാട്ടി -
യുജ്ജ്വലാവേശത്തിൽ നൃത്തമാടിനില്പതായി
താരകങ്ങൾ പോലനന്തമായ് തുടർന്നീപ്പൂക്കൾ
തീരരേഖയോടുരുമ്മി നീണ്ടൊഴുകീടുന്നൂ
ദൂരദൂരത്തോളമൊടുങ്ങാതെ,യൊറ്റനോക്കിൽ
പത്തുപതിനായിരം ഞാൻ കണ്ടു, ശിരസ്സാട്ടി -
യുജ്ജ്വലാവേശത്തിൽ നൃത്തമാടിനില്പതായി
തൊട്ടരികിൽ നൃത്തമാടീ വെൺതിരകൾ, പക്ഷേ-
യെത്രയാഹ്ലാദിച്ചിടുന്നീപ്പൂക്കളവയേക്കാൾ
എങ്ങനെയൊരു കവിക്കീ മേളനോത്സവത്തിൽ
നിന്നുമാഹ്ലാദം നുകർന്നീടാതിരിക്കാനാവും?
ഉറ്റുനോക്കി,യുറ്റുനോക്കീ ഞാ,നെനിക്കാക്കാഴ്ച
എന്തു സമ്പത്തേകിയെന്നതൊട്ടുമോർത്തീടാതെ.
യെത്രയാഹ്ലാദിച്ചിടുന്നീപ്പൂക്കളവയേക്കാൾ
എങ്ങനെയൊരു കവിക്കീ മേളനോത്സവത്തിൽ
നിന്നുമാഹ്ലാദം നുകർന്നീടാതിരിക്കാനാവും?
ഉറ്റുനോക്കി,യുറ്റുനോക്കീ ഞാ,നെനിക്കാക്കാഴ്ച
എന്തു സമ്പത്തേകിയെന്നതൊട്ടുമോർത്തീടാതെ.
ശൂന്യമാം മനസ്സുമായോ ദു:ഖമൂകമായോ
ഞാൻ കിടക്കേ മിന്നൽപോലേയുള്ളിനുള്ളിൻ കണ്ണിൽ
കനിഞ്ഞേകാന്തത തന്ന വരമാമുൾക്കണ്ണിൽ
തിളങ്ങി മിന്നി നിൽക്കുന്നൂ ഡാഫൊഡിൽപ്പൂക്കൂട്ടം
അപ്പൊളാനന്ദത്തികവിൻ നിർവൃതിയിലെന്റെ
ഹൃത്തടമാപ്പൂക്കളൊപ്പം നൃത്തമാടീടുന്നു.
ഞാൻ കിടക്കേ മിന്നൽപോലേയുള്ളിനുള്ളിൻ കണ്ണിൽ
കനിഞ്ഞേകാന്തത തന്ന വരമാമുൾക്കണ്ണിൽ
തിളങ്ങി മിന്നി നിൽക്കുന്നൂ ഡാഫൊഡിൽപ്പൂക്കൂട്ടം
അപ്പൊളാനന്ദത്തികവിൻ നിർവൃതിയിലെന്റെ
ഹൃത്തടമാപ്പൂക്കളൊപ്പം നൃത്തമാടീടുന്നു.
1807
No comments:
Post a Comment