Saturday, May 2, 2020

കയ്യിലില്ലാത്ത നീല - പി.രാമൻ

കയ്യിലില്ലാത്ത നീല
പി.രാമൻ

നീല കയ്യിലില്ലെങ്കിൽ
ഞാൻ ചുകപ്പുപയോഗിക്കും
എന്നു പിക്കാസോ പറഞ്ഞിട്ടുണ്ട്.

എനിക്കെഴുതേണ്ട
അമ്മ എന്ന വാക്ക്
കയ്യിലില്ലാത്ത നീലയായിക്കരുതി
ഞാൻ പെട്ടെന്നു കയ്യിൽ തടഞ്ഞ
ബസ്സ് എന്ന വാക്ക് ഉപയോഗിക്കുന്നു.

No comments:

Post a Comment