Saturday, May 2, 2020

തൊപ്പി - പി.രാമൻ

തൊപ്പി


പൊരിവെയിലത്ത്
ഞാനീ മല വലിഞ്ഞുകേറിയത്
ആകാശത്തൊപ്പി വെച്ച്
അതിൻ്റെ പരന്ന നിഴലിൽ
തണുത്ത കണ്ണോടെ
നാലുപുറമുള്ള വിദൂര ഭൂമി
നോക്കിയിരുന്ന്
എല്ലാം കണ്ട ശേഷം
തിരിച്ചിറങ്ങും മുമ്പ്
മലമോളിലെ കള്ളിപ്പാലയുടെ കൊമ്പിൽ
ആ തൊപ്പി 
തിരികെത്തൂക്കിയിടാൻ.

No comments:

Post a Comment