രവിവർമ്മച്ചിത്രം കീറുമ്പോൾ
പി.രാമൻ
രവിവർമ്മച്ചിത്രംപോലെല്ലാ കവികളും
കവിതയിൽ ചിത്രം വരഞ്ഞ കാലം
ആശാൻ കവിയും തന്നോരോ കവിതയു-
മങ്ങനെത്തന്നെ തുടങ്ങി വെച്ചു.
രവിവർമ്മച്ചിത്രത്തിൻ നായിക തന്നെയാ -
യിവൾ മാറുന്നുണ്ടോ?... കവിയുണർന്ന്
കീറിപ്പറിച്ചെറിഞ്ഞൂ, ചിത്രത്തുണ്ടുകൾ
പാറിക്കിടപ്പൂ കവിത തോറും.
ചോര കട്ടച്ചോരഴകിന്നിറച്ചികൾ
ക്രൂരം വെയിലിൽ തിളങ്ങിടുന്നു.
ചുമരിൽ രവിവർമ്മച്ചിത്രപ്പകർപ്പോരോ
കവിയും തറച്ചു തൂക്കുന്ന കാലം....
No comments:
Post a Comment