Saturday, May 2, 2020

പ്രവചനം - പി.രാമൻ

പ്രവചനം
പി.രാമൻ

പഴയ ഫോട്ടോകൾ ചിക്കിപ്പുറത്തിടാൻ
വിരലുകൾക്കെന്തു സാമർത്ഥ്യമാണെടോ!
കൂട്ടിലെത്തത്ത കൊത്തിയെടുക്കുന്ന
ചീട്ടു പോലെയുണ്ടീപ്പടം, നോക്കുക.
മങ്ങി മങ്ങി പ്രവചിച്ചിടുന്നിതെൻ
മാഞ്ഞു പൊയ്പ്പോയ ഭൂതകാലത്തിനെ














.

No comments:

Post a Comment