Saturday, May 2, 2020

അരിവണ്ടി - പി.രാമൻ

അരിവണ്ടി.
പി.രാമൻ


Parboiled (Converted) Rice: Nutrition, Benefits, and Downsides


തീവണ്ടിക്കൂക്കെന്നെ
ദൂരേക്കു കൊണ്ടു പോകും
ആ ശബ്ദത്തിലേറി ഞാൻ ലോകം ചുറ്റും.
എന്നാൽ
തീവണ്ടിയോടാത്ത ഈ ദിവസങ്ങളിൽ
ബോഗികൾ
ആശുപത്രികളാക്കാൻ തീരുമാനിച്ച
ഈ ദിവസങ്ങളിൽ
രാത്രി പെട്ടെന്നു കേട്ട കൂക്ക്
അകലലോകത്തെ ആദ്യമായി
ഇങ്ങോട്ടു കൊണ്ടുവന്നു.
എന്റെ അടുക്കളയിലെ
അരിക്കലത്തിലേക്ക്
തീവണ്ടിക്കൂക്കു തുറന്ന്
അരി
ശബ്ദത്തോടെ
വീണു നിറഞ്ഞുകൊണ്ടിരിക്കുന്നു.

No comments:

Post a Comment