1.
ദൈവം മന്തന്മാരോടു കരുണയുള്ളവനാണ്
എന്നതു സത്യം തന്നെ
എന്നതു സത്യം തന്നെ
വിദ്വാൻ ഷൺമുഖ സുന്ദരം ഒരു തവിൽ കലാകാരൻ.
എല്ലാവരും അദ്ദേഹത്തെ ഒരു മന്തനായി
കരുതിപ്പോന്നു
പ്രത്യേകിച്ചും അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ ബാലണ്ണൻ.
എത്ര കണിശമായി കൊട്ടിയാലും
ഒരടി വൈകിയടിയ്ക്കുന്നത് ഷൺമുഖത്തിന്റെ പതിവ്.
അപ്പോഴെല്ലാം ബാലണ്ണൻ
തഞ്ചത്തിൽ നാദസ്വരം കൊണ്ടൊരിടിയിടിക്കും.
എല്ലാവരും അദ്ദേഹത്തെ ഒരു മന്തനായി
കരുതിപ്പോന്നു
പ്രത്യേകിച്ചും അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ ബാലണ്ണൻ.
എത്ര കണിശമായി കൊട്ടിയാലും
ഒരടി വൈകിയടിയ്ക്കുന്നത് ഷൺമുഖത്തിന്റെ പതിവ്.
അപ്പോഴെല്ലാം ബാലണ്ണൻ
തഞ്ചത്തിൽ നാദസ്വരം കൊണ്ടൊരിടിയിടിക്കും.
ചിലർ ഇങ്ങേരെ തനിത്തകിൽ കലാകാരൻ
എന്നു പരിഹാസച്ചിരിയോടെ പറയാറുണ്ട്.
അന്ന്,
ജില്ലാ അതിർത്തിയിൽ
ഒരു സ്വീകരണ പരിപാടിയിൽ
വായിച്ചു കൊണ്ടിരുന്ന നൂറു വിദ്വാന്മാരിൽ ശ്രീമാൻ ഷൺമുഖ സുന്ദരം
മുന്നിലായിരുന്നില്ല.
എന്നല്ല ഏറ്റവും പിന്നിലുമായിരുന്നു.
പരിപാടി കഴിഞ്ഞ് അങ്ങേരെ വഴിയിലുപേക്ഷിച്ച് എല്ലാരും പോയി.
താനൊരു മന്തനാണെന്നറിയാത്ത ഷൺമുഖ സുന്ദരം
ശരിക്കും തനിച്ചു തവിലടിച്ച് തനിത്തവിൽ വിദ്വാനായി
പെരുവഴിയിലൂടെ നടക്കേ,
ടോറസ് ലോറിയിൽ വന്ന ദൈവം
നിറുത്തി
കേറുന്നില്ലേ എന്നു ചോദിച്ചു.
അപ്പോൾ ശ്രീമാൻ ഷൺമുഖ സുന്ദരത്തിന്
വല്യഭാവമൊന്നും തോന്നുകയുണ്ടായില്ല.
എന്നു പരിഹാസച്ചിരിയോടെ പറയാറുണ്ട്.
അന്ന്,
ജില്ലാ അതിർത്തിയിൽ
ഒരു സ്വീകരണ പരിപാടിയിൽ
വായിച്ചു കൊണ്ടിരുന്ന നൂറു വിദ്വാന്മാരിൽ ശ്രീമാൻ ഷൺമുഖ സുന്ദരം
മുന്നിലായിരുന്നില്ല.
എന്നല്ല ഏറ്റവും പിന്നിലുമായിരുന്നു.
പരിപാടി കഴിഞ്ഞ് അങ്ങേരെ വഴിയിലുപേക്ഷിച്ച് എല്ലാരും പോയി.
താനൊരു മന്തനാണെന്നറിയാത്ത ഷൺമുഖ സുന്ദരം
ശരിക്കും തനിച്ചു തവിലടിച്ച് തനിത്തവിൽ വിദ്വാനായി
പെരുവഴിയിലൂടെ നടക്കേ,
ടോറസ് ലോറിയിൽ വന്ന ദൈവം
നിറുത്തി
കേറുന്നില്ലേ എന്നു ചോദിച്ചു.
അപ്പോൾ ശ്രീമാൻ ഷൺമുഖ സുന്ദരത്തിന്
വല്യഭാവമൊന്നും തോന്നുകയുണ്ടായില്ല.
2.
ആ സ്നേഹം എന്റെയല്ല.
1
വെള്ള നിറത്തിൽ
നെഞ്ഞോടു ചേർത്തു
ഞാൻ കാത്തു വെച്ച
സ്നേഹമെല്ലാം
ആരോ ആർക്കോ വേണ്ടി
പറിച്ചെടുത്തുകൊണ്ടേയിരിക്കുന്നു.
വെള്ള നിറത്തിൽ
നെഞ്ഞോടു ചേർത്തു
ഞാൻ കാത്തു വെച്ച
സ്നേഹമെല്ലാം
ആരോ ആർക്കോ വേണ്ടി
പറിച്ചെടുത്തുകൊണ്ടേയിരിക്കുന്നു.
2
തുമ്പപ്പൂവ്
മാല കോർക്കാൻ നന്നല്ല
അതിന്റെ വെൺമ മാത്രമെടുക്കാം
എന്നു പറഞ്ഞു, അവൻ.
ആ സ്നേഹമല്ലേ
പരിചയമുള്ള മുടിക്കെട്ടുകളിലും കഴുത്തുകളിലുമെല്ലാം
ഞാൻ ചൂടിച്ചു കൊണ്ടിരിക്കുന്നത്!
തുമ്പപ്പൂവ്
മാല കോർക്കാൻ നന്നല്ല
അതിന്റെ വെൺമ മാത്രമെടുക്കാം
എന്നു പറഞ്ഞു, അവൻ.
ആ സ്നേഹമല്ലേ
പരിചയമുള്ള മുടിക്കെട്ടുകളിലും കഴുത്തുകളിലുമെല്ലാം
ഞാൻ ചൂടിച്ചു കൊണ്ടിരിക്കുന്നത്!
3
വരുവോരും പോവോരുമെല്ലാം
അതു ചൂടിപ്പോയവർ തന്നെ.
ഇഷ്ടംപോലെടുത്തോളൂ
നിറച്ചുമുണ്ട്.
വരുവോരും പോവോരുമെല്ലാം
അതു ചൂടിപ്പോയവർ തന്നെ.
ഇഷ്ടംപോലെടുത്തോളൂ
നിറച്ചുമുണ്ട്.
3.
ജ്ഞാനപ്പൂങ്കോതയ്ക്കു വയസ്സു നാല്പത്
ഞാൻ പെണ്ണായ് പിറന്നാൽ
ആരെപ്പോലിരിക്കുമോ
അവളെ ഇന്നലെ കണ്ടു.
ബസ്സിന്റെ മുന്നിൽ നിന്നിരുന്ന
ആപ്പെണ്ണിന് എന്റെ വയസ്സുണ്ടാകും.
ആ മൂക്ക്,
ആ കണ്ണുകൾ,
കറുത്ത മുടി,
ഇരുനിറം,
കൂസലില്ലാത്ത നോട്ടം,
വടിവൊത്ത ശരീരം
അങ്ങനെ
ഞാൻ പെണ്ണായ് പിറന്നാൽ
കൈക്കൊള്ളുന്ന രൂപം തന്നെ അത്.
ഒന്നു രണ്ടു തവണ യാദൃച്ഛികമായ് ഇരുവരും
തമ്മിൽ നോക്കി.
ഒന്നു രണ്ടു തവണ യാദൃച്ഛികമായ് ഇരുവരും
തമ്മിൽ നോക്കുന്നതൊഴിവാക്കി.
ഇപ്പോൾ സംസാരിക്കാവുന്നത്ര അകലെ
നിൽക്കുന്ന അവളോട്
നിങ്ങൾ ഇളങ്കോവനാണോ
എന്നു ഞാൻ ചോദിച്ചു.
അതെയതെ,
നിങ്ങൾ ജ്ഞാനപ്പൂങ്കോത തന്നെയല്ലേ
എന്ന് അവളും.
ആരെപ്പോലിരിക്കുമോ
അവളെ ഇന്നലെ കണ്ടു.
ബസ്സിന്റെ മുന്നിൽ നിന്നിരുന്ന
ആപ്പെണ്ണിന് എന്റെ വയസ്സുണ്ടാകും.
ആ മൂക്ക്,
ആ കണ്ണുകൾ,
കറുത്ത മുടി,
ഇരുനിറം,
കൂസലില്ലാത്ത നോട്ടം,
വടിവൊത്ത ശരീരം
അങ്ങനെ
ഞാൻ പെണ്ണായ് പിറന്നാൽ
കൈക്കൊള്ളുന്ന രൂപം തന്നെ അത്.
ഒന്നു രണ്ടു തവണ യാദൃച്ഛികമായ് ഇരുവരും
തമ്മിൽ നോക്കി.
ഒന്നു രണ്ടു തവണ യാദൃച്ഛികമായ് ഇരുവരും
തമ്മിൽ നോക്കുന്നതൊഴിവാക്കി.
ഇപ്പോൾ സംസാരിക്കാവുന്നത്ര അകലെ
നിൽക്കുന്ന അവളോട്
നിങ്ങൾ ഇളങ്കോവനാണോ
എന്നു ഞാൻ ചോദിച്ചു.
അതെയതെ,
നിങ്ങൾ ജ്ഞാനപ്പൂങ്കോത തന്നെയല്ലേ
എന്ന് അവളും.
4.
വംശകീർത്തി.
എന്റച്ഛന്റെ മുത്തച്ഛൻ
അമാവാസിക്കു പെയ്ത മഴയിൽ
മിന്നലിനിടെ
പ്രേതത്തെക്കണ്ടയാൾ എന്നു കീർത്തി കേട്ടവർ.
എന്റെ മുത്തച്ഛനോ അമാവാസി നാൾ
പ്രേതത്തെ സംരക്ഷിച്ചയാളുടെ മകനെന്ന്
ഏവരാലും അറിയപ്പെടുന്നവർ.
അച്ഛനോ, അമാവാസിയിലും പൗർണ്ണമിയിലും
പ്രേതം ഉഗ്രരൂപത്തിൽവന്നുച്ചത്തിലാക്രോശിച്ച
കീർത്തി.
കെട്ടിയ പെണ്ണിനൊപ്പം ചന്തയ്ക്കു പോകുമ്പോൾ,
അമാവാസിക്കു വന്ന അഭിവൃദ്ധി കണ്ടോ എന്നു പരിഹസിക്കുന്നവരോടു പല്ലിളിച്ചുപോകുന്ന
എളിയ കീർത്തി എന്റേത്.
അമാവാസിക്കു പെയ്ത മഴയിൽ
മിന്നലിനിടെ
പ്രേതത്തെക്കണ്ടയാൾ എന്നു കീർത്തി കേട്ടവർ.
എന്റെ മുത്തച്ഛനോ അമാവാസി നാൾ
പ്രേതത്തെ സംരക്ഷിച്ചയാളുടെ മകനെന്ന്
ഏവരാലും അറിയപ്പെടുന്നവർ.
അച്ഛനോ, അമാവാസിയിലും പൗർണ്ണമിയിലും
പ്രേതം ഉഗ്രരൂപത്തിൽവന്നുച്ചത്തിലാക്രോശിച്ച
കീർത്തി.
കെട്ടിയ പെണ്ണിനൊപ്പം ചന്തയ്ക്കു പോകുമ്പോൾ,
അമാവാസിക്കു വന്ന അഭിവൃദ്ധി കണ്ടോ എന്നു പരിഹസിക്കുന്നവരോടു പല്ലിളിച്ചുപോകുന്ന
എളിയ കീർത്തി എന്റേത്.
5.
ഹെർബേറിയച്ചെമ്പരത്തി
നക്ഷത്രങ്ങൾക്കു മറു നക്ഷത്രങ്ങൾ നിറഞ്ഞ
ആകാശ വിഗ്രഹത്തിൽ നിന്നുതിർന്ന
ഒറ്റച്ചെമ്പരത്തിയെ
ഒഴിഞ്ഞ ചെടിയിൽ ഒട്ടിച്ചു വയ്ക്കാനോ
പൂജാമുറിയിൽ കൊണ്ടു വെയ്ക്കാനോ
ബ്രഹ്മരക്ഷസ്സിന്റെ കാമുകിക്ക്
ഇഷ്ടത്തോടെ കൊടുക്കാനോ തുനിയുമ്പോൾ
താൻ അവിടുന്നു വരുമ്പോഴേ
ഹെർബേറിയത്തെപ്പറ്റി മനസ്സിലാക്കിയിട്ടുണ്ട്
എന്നറിയിച്ചു,
ഒറ്റച്ചെമ്പരത്തി.
ആകാശ വിഗ്രഹത്തിൽ നിന്നുതിർന്ന
ഒറ്റച്ചെമ്പരത്തിയെ
ഒഴിഞ്ഞ ചെടിയിൽ ഒട്ടിച്ചു വയ്ക്കാനോ
പൂജാമുറിയിൽ കൊണ്ടു വെയ്ക്കാനോ
ബ്രഹ്മരക്ഷസ്സിന്റെ കാമുകിക്ക്
ഇഷ്ടത്തോടെ കൊടുക്കാനോ തുനിയുമ്പോൾ
താൻ അവിടുന്നു വരുമ്പോഴേ
ഹെർബേറിയത്തെപ്പറ്റി മനസ്സിലാക്കിയിട്ടുണ്ട്
എന്നറിയിച്ചു,
ഒറ്റച്ചെമ്പരത്തി.
6
മൂന്നു ദിവസം
ദു:ഖവും കണ്ണീരുമായ്കടന്നു പോയ ഇന്നലെയെ
ഒരു നരി തൂക്കിയെടുത്തു പോയതു
കണ്ടിട്ടും കാണാതെയിരുന്നു.
കുടുമത്തലയോടെ
കണ്ണുകളുരുട്ടിയുരുട്ടി
നമുക്കെല്ലാം ഉയരേ ഒരു കൊമ്പിലിരുന്ന്
വിശപ്പാറ്റും പക്ഷിയുടെ
കൊക്കിൽ നിന്നുതിർന്നു
ഈ ദിവസം.
ഇന്നലെയേയും
ഇന്നിനേയും
താണ്ടുന്ന പോലെ
നാളെയേയും
താണ്ടിപ്പറന്നുകൊണ്ടിരുന്നു
ഒരു പക്ഷി.
7
ഈ വാൾ സമ്മാനമായ് സ്വീകരിക്കൂ
കൈപ്പിടിയിൽ രത്നക്കല്ലു പതിച്ച ഈ വാൾ
ഞാൻ നിനക്കു സമ്മാനിക്കുന്നു.
നീ മഹാവീരനായതുകൊണ്ടോ
ഭീരുവിൻ്റെ രക്ഷയ്ക്കായോ അല്ല.
ഇതിൻ്റെ മൂർച്ച പരിശോധിക്കാൻ
നിനക്കൊരു ശത്രുവിനെയും
ഞാൻ സമ്മാനിക്കുന്നില്ല.
ഈ വാൾ
അമൂല്യവസ്തുക്കൾ ശേഖരിക്കുന്നവർക്കു
വിറ്റുകളയാമെന്നോ
വീട്ടിനുമ്മറത്ത്
അലങ്കാരമായ് വെയ്ക്കാമെന്നോ
കരുതേണ്ട.
ഇതിൻ്റെ ചന്തം നോക്കാനായി
ഒഴിഞ്ഞിടത്തു പോലും നിന്നു
ചുഴറ്റാൻ പാടില്ല.
പറഞ്ഞു വരുന്നത്,
നീയിതു ചുഴറ്റാനേ പാടില്ല.
ആരും കാണാത്ത നേരം നോക്കി
വാൾ എവിടെയെങ്കിലും വെച്ച്
മടങ്ങിപ്പോകാനും ശ്രമിക്കരുത്.
ഇത്രയും നിബന്ധനകൾ വെച്ച്
ഈ വാൾ കൈക്കൊള്ളാൻ ഇഷ്ടമില്ലെങ്കിൽ
നിനക്കു പോകാം, തടസ്സമില്ല.
പിന്നീടൊരിക്കലും
വാൾ എന്ന വസ്തു നീ കണ്ടാലോ
കേട്ടാലോ
ഈ വാൾ
നിൻ്റെയോർമ്മയിലേ
വരരുത്.
വന്നാൽ
നേരെയെത്തി
നിൻ്റെ ശിരസ്സു ഞാനെടുക്കും,
സമ്മതമാണോ?
8
വിശപ്പ്
അപ്പനില്ലാത്ത വീട്ടിൽ
അമ്മക്കൊപ്പം വേറൊരാളുള്ളതു കണ്ട
ചേച്ചിയും അനിയത്തിയും
അതാ ആ വേപ്പുമരത്തിനടിയിൽ
വിശന്നു കാത്തിരിക്കുന്നു.
അമ്മയും അയാളും
എപ്പോൾ പുറത്തുവരും എന്നു നോക്കി.
No comments:
Post a Comment