ഏതും നാട്, ഏവരും ഉറ്റവർ
(യാതും ഊരേ യാവരും കേളിർ)
- കണിയൻ പൂങ്കുന്റനാർ
പുറനാനൂറ് - 192
കാലം:കൃസ്തു വർഷം ആദ്യ ശതകങ്ങൾ?
ഏതും നാട്, ഏവരുമുറ്റവർ, അന്യരിൽ
നിന്നു വരില്ലൊരു തിന്മയും നന്മയും
അന്യരിൽ നിന്നല്ല നോവുമാശ്വാസവും.
ചാവ് പുതുതല്ല, വാഴ് വ് മധുരമാ-
ണെന്ന സന്തോഷവുമില്ല, വെറുപ്പില്ല.
വാനമിടിമിന്നലോടെത്തണുമഴ
പെയ്തുരുൾക്കല്ലു തെറിപ്പിച്ചിരമ്പുന്ന
പേരാറ്റു നീരിൻ വഴിയിലെത്തോണിപോൽ
നീങ്ങുന്നു ജീവിതമെന്നറിവുള്ളവർ
കാണിച്ചു തന്ന തെളിച്ചമുണ്ട്, ആകയാൽ
വാഴ്ത്തുവാനില്ല വലിയോരെ, ചെറിയോരെ
താഴ്ത്തിയികഴ്ത്താൻ - അതിനുമില്ലില്ല നാം.
നിന്നു വരില്ലൊരു തിന്മയും നന്മയും
അന്യരിൽ നിന്നല്ല നോവുമാശ്വാസവും.
ചാവ് പുതുതല്ല, വാഴ് വ് മധുരമാ-
ണെന്ന സന്തോഷവുമില്ല, വെറുപ്പില്ല.
വാനമിടിമിന്നലോടെത്തണുമഴ
പെയ്തുരുൾക്കല്ലു തെറിപ്പിച്ചിരമ്പുന്ന
പേരാറ്റു നീരിൻ വഴിയിലെത്തോണിപോൽ
നീങ്ങുന്നു ജീവിതമെന്നറിവുള്ളവർ
കാണിച്ചു തന്ന തെളിച്ചമുണ്ട്, ആകയാൽ
വാഴ്ത്തുവാനില്ല വലിയോരെ, ചെറിയോരെ
താഴ്ത്തിയികഴ്ത്താൻ - അതിനുമില്ലില്ല നാം.
No comments:
Post a Comment