(പി.സന്തോഷിന്)
തൊണ്ണൂറു വയസ്സുണ്ടായിരുന്നു
എൻ്റെ മുത്തശ്ശന്.
മുത്തശ്ശൻ ബൈക്കോടിച്ചു പോകുമ്പോൾ
ഞാൻ പിന്നിൽ.
അമിത വേഗത്തിലായിരുന്നു.
പെട്ടെന്നൊരാൾ കുറുകെച്ചാടി.
മുത്തശ്ശൻ ചവിട്ടി നിർത്തി
നോക്കുമ്പോഴുണ്ട്
പിന്നിലിരുന്ന ഞാൻ
മേലേക്കു തെറിച്ച്
ബൈക്കിൻ്റെ നേരെ മുന്നിൽ.....
കുറുകെച്ചാടി അന്തിച്ചു നിൽക്കുന്ന
അച്ഛൻ്റെ തോളിൽ.
കാലു രണ്ടും കൃത്യം
കഴുത്തിനിരുവശത്തൂടെയിട്ട്.
എന്നെ തോളത്തിരുത്തി
അച്ഛൻ സാവധാനം റോഡു മുറിച്ചു കടന്നു.
No comments:
Post a Comment