Wednesday, June 3, 2020

വെളുത്ത കല്ലിന്മേൽ ഒരു കറുത്ത കല്ല് - സെസാർ വയാഹോ (പരിഭാഷ, പെറു, 1892 - 1938)




മരിക്കും ഞാൻ പാരീസിൽ
ഒരു പെരുമഴയിൽ
എനിക്കിപ്പോൾത്തന്നെയോർക്കാൻ 
കഴിയുമാ ദിവസം
മരിക്കും ഞാൻ പാരീസിൽ
- മാറ്റമില്ലാ - ശരത്തിൽ
ഒരു വ്യാഴാഴ്ചയാവാമാ -
ദ്ദിനം, ഇന്നേപ്പോലെ.

ഇന്നു വ്യാഴം, ആകയാൽ
വ്യാഴാഴ്ചയാകാമന്ന്
ഈ വരികൾ ഞാൻ കുറിക്കേ
എൻ്റെ തോളിന്നെല്ല്
ഏകനായിട്ടെന്നെയൊന്നു
കാണുവാനുന്തുന്നൂ
ഇന്നു പോലല്ലാതെ, നിത്യ
യാത്രയുടെ വേഗ -
ത്തള്ളലാൽ ഞാൻ തിരിയുന്നി-
തെന്നെയൊന്നു കാണാൻ.

മരിച്ചൂ സെസ്സാർ വയാഹോ,
അവർ തല്ലിച്ചതച്ചൂ
വടിയാലും കയറാലും
കഠിനമായവനെ.
അവരോടൊന്നിനും നേർക്കാ-
നൊരുങ്ങാത്തോരവനെ.

കൊലക്കു സാക്ഷികൾ
വ്യാഴാഴ്ചകൾ, തോളെല്ലുകളും
മഴ, യേകാന്തത, പിന്നെ -
ത്തെരുവീഥികളും.....

No comments:

Post a Comment