Sunday, June 7, 2020

കേട്ടതും കേൾക്കാത്തതും - യാനിസ് റിറ്റ്സോസ് (പരിഭാഷ,ഗ്രീസ്, 1909-1990)


How mistakes help us recognize things - Neuroscience News



പെട്ടെന്ന് ഒരപ്രതീക്ഷിത ചലനം.
ചോരയൊഴുകാതിരിക്കാൻ അയാൾ
കൈ മുറിവിലമർത്തിപ്പിടിച്ചു.
വെടിയൊച്ചയോ
ഒരു വെടിയുണ്ടയുടെ മൂളലോ
നമ്മൾ കേട്ടില്ലെങ്കിലും.
അല്പനേരം കഴിഞ്ഞ്
അയാൾ കൈ താഴ്ത്തി, ചിരിച്ചു.
എന്നിട്ട് മെല്ലെ, കൈപ്പടം
മുമ്പിരുന്നേടത്തു വച്ചു.
പേഴ്സുതുറന്നു വെയ്റ്റർക്കു പണം കൊടുത്ത്
പുറത്തേക്കു പോയി.
തൊട്ടുപിറകേ കൊച്ചു കാപ്പിക്കപ്പ്
തനിയേ പൊട്ടിയടർന്നു.
അതെങ്കിലും നമ്മൾ
വ്യക്തമായി കേട്ടു .

No comments:

Post a Comment