(കുത്തബുദ്ധീൻ അമരിയിലിന്)
ഒരു താമരമൊട്ടു പറിച്ച്
ഏതെങ്കിലുമൊരു ദൈവത്തിനു
കൊടുത്താണ്
ഓരോ തിരുനാവായക്കാരനും
വണ്ടി കേറുക
അതിനു പാകത്തിന്
ഒരു പാസഞ്ചർ വണ്ടി
അവിടെ നിർത്തിയിട്ടുണ്ടാവും.
വണ്ടിയിറങ്ങി വരുന്ന
അയാളുടെ കയ്യിൽ
ദൈവത്തിനു വിറ്റ ശേഷം
ബാക്കിയായ
ഒരു മൊട്ട് കാണാതിരിക്കില്ല.
ചോദിച്ചാൽ
നമുക്കതു വെറുതേ തരും.
ഇപ്പോളതു
നന്നായി വിരിഞ്ഞിട്ടുണ്ടാകും.
സംഗതി കൊള്ളാം ആം
ReplyDelete