Friday, June 12, 2020

പാവം സ്വർണ്ണം - പി.രാമൻ



വള രണ്ട്
മോതിരം ഒന്ന്
ചെയിൻ ലോക്കറ്റ് ഒന്ന്

നാലു കൊല്ലം മുമ്പു
പണയം വെച്ച സ്വർണ്ണമിതാ
എൻ്റെ മുന്നിൽ
പത്തു മിനുട്ടു നേരത്തേക്ക്.

എന്തൊരു കിടപ്പ്!
പാവം തോന്നി.
കാണാൻ വയ്യ.
തിരിച്ചെടുക്കും എന്നു കരുതിയിട്ടോ,
ഒന്നു തിളങ്ങി!

പലിശയടച്ചു പുതുക്കി വെച്ച്
വേഗം മടങ്ങി.

No comments:

Post a Comment