വിടുന്ന വീർപ്പിൻ മദ്യച്ചൂരിൽ
കിറുങ്ങിടും ചെറുപയ്യൻ ഞാൻ
മരണംപോലെത്തൂങ്ങും നിൻമേൽ,
എളുപ്പമല്ലീക്കളി,പപ്പാ.
കുതിച്ചു തുള്ളീ നമ്മളടുക്കള -
യലമാരയിലെപ്പാത്രങ്ങൾ
തെറിച്ചിടും വരെ, മുഖം കറുക്കാ-
തിരിപ്പതെങ്ങനെയമ്മയ്ക്ക്!
എൻ വിരലിടയിൽ കോർത്തു ഞെരിച്ചു
മണിക്കണ്ടത്തിൽ പിടിച്ചാക്കൈ,
പിഴച്ചു പപ്പാ ചോട്, വലം ചെവി
കുരുങ്ങി ബെൽറ്റു കൊളുത്തിന്മേൽ
പറ്റെച്ചെളി പറ്റിയ കയ്യാൽ നീ
താളം കൊട്ടീയെൻ തലയിൽ
മെത്തയിൽ വീഴും വരെ ഞാൻ തൂങ്ങീ
നൃത്തം തത്തും നിൻ ഷർട്ടിൽ
No comments:
Post a Comment