പർവതം ഞാൻ നോക്കവേ, യൊരു
പർവതമായെന്നു തോന്നി
മൂടൽമഞ്ഞിനെ നോക്കവേയൊരു
മേഘമായ് ഞാനെന്നു തോന്നി.
പെയ്തു തോർന്നൂ മഴ, ഞാനൊരു
പുൽക്കൊടിയാണെന്നു തോന്നി.
കുരുവികൾ പാടാൻ തുടങ്ങേ
ഞാൻ പ്രഭാതമെന്നു തോന്നി.
ഞാൻ മനുഷ്യൻ മാത്രമല്ല.
താരമൊന്നു തിളങ്ങുമ്പോൾ
ഞാനിരുട്ടാണെന്നു തോന്നി
പെൺകൊടികൾ മഞ്ഞു കുപ്പാ-
യങ്ങളൂരിക്കളയുമ്പോൾ
ഓർത്തു പോയ് ഞാൻ തന്നെയാണു
വസന്തകാലമെന്നിപ്പോൾ
മണത്തറിഞ്ഞിടുന്നേനി-
പ്രപഞ്ചത്തിലേവരിലും
ശമിക്കാത്താഗ്രഹം മാത്രം,
ശാന്തമെൻ്റെ മനസ്സപ്പോൾ
ഒരു മീനിൻ്റേതു തന്നെ -
യെന്നറിഞ്ഞുണർന്നിടുന്നേൻ.
ഞാൻ മനുഷ്യൻ മാത്രമല്ല.
നിറങ്ങൾ പൂത്തിടും വാനിൻ
കീഴിൽ ഞാനീദ്ദിവസം തൊ-
ട്ടപാരാഗാധമാം
നിശ്ശൂന്യത മാത്രമായിടുന്നൂ.
No comments:
Post a Comment