ശരൽക്കാലം
ഹെയ് സീ (ചൈനീസ്, 1964 - 1989)ശരൽക്കാല മൂർദ്ധന്യത്തിൽ
ദൈവങ്ങളുടെ വീട്ടിൽ കഴുകന്മാർ കൂട്ടം കൂടുന്നു
ദൈവങ്ങളുടെ സ്വന്തം നാട്ടിൽ കഴുകന്മാർ സംസാരിക്കുന്നു
ശരൽക്കാല മൂർദ്ധന്യത്തിൽ രാജാക്കന്മാർ കവിതയെഴുതുന്നു
ശരൽപ്രഭാവത്തിൻ്റെ ലോകത്ത്
കൈവന്നതൊന്നും ഇതുവരെ കൈവന്നിട്ടില്ല
നഷ്ടപ്പെട്ടതെല്ലാം വളരെ മുമ്പേ നഷ്ടപ്പെടുകയും ചെയ്തു
No comments:
Post a Comment