മാറ്റൊലിക്കടം
പൂവിതളുകളുടെ നടുവിലെ
കരിനീലത്തുരങ്കങ്ങൾക്കു മുന്നിൽ
ദിവസങ്ങളായ് ഞാൻ പരുങ്ങിനിൽക്കുന്നു
സഹായം ചോദിച്ച നാണയത്തുട്ടുകൾ
പുലർമഞ്ഞുതേൻതുള്ളികൾ പോലവ
ചൊരിയുന്നതും കാത്ത്.
വൈകീട്ട് ബാങ്കടയ്ക്കുംപോലെ പൂക്കൾ കൂമ്പുന്നു
രാവിലെ ബാങ്കു തുറക്കുംപോലെ പൂക്കൾ വിരിയുന്നു
"കടം തീർക്കാൻ ഞാൻ നടക്കുന്ന കാര്യം ആരുമറിയരുത്"
തുരങ്കങ്ങളുടെ ഇരുട്ടിൽ നോക്കി വിളിച്ചുപറയുന്നു.
"......കാര്യം ആരുമറിയരുത്....."
തുരങ്കങ്ങളുടെ ഇരുൾനീല മാറ്റൊലിക്കുന്നു.

No comments:
Post a Comment